തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ


കമ്മീഷന്റെ എക്കാലത്തെയും ബൃഹത്തായ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു

പൊതു/സ്വകാര്യ സ്ഥാപനങ്ങളും പ്രശസ്ത വ്യക്തികളും വോട്ടർമാർക്കായുള്ള പ്രചാരണത്തിൽ പങ്കുചേരുന്നു

കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ടുകൾ പ്രകാരം മൂന്നാം ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത് സാധാരണ കാലാവസ്ഥ; ചൂടുള്ള കാലാവസ്ഥയെ നേരിടാൻ പ്രത്യേക നടപടികൾ



Posted On: 03 MAY 2024 9:42PM by PIB Thiruvananthpuram

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലുണ്ടായ ചെറിയ ഇടിവ് മറികടക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ വോട്ടർ പങ്കാളിത്ത പ്രവർത്തനങ്ങൾ ഇരട്ടിയാക്കി. ഇതുവരെയുള്ള പോളിംഗ് ശതമാനം ഒന്നാം ഘട്ടത്തിൽ 66.14% ഉം രണ്ടാം ഘട്ടത്തിൽ 66.71% ഉം ആയിരുന്നു. ഇത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ്  ചരിത്രത്തിലെ  മികച്ചതാണെങ്കിലും 2019-ലെ ഉയർന്ന പോളിംഗ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ അല്പം  പിന്നിലാണ്. പോളിംഗ് പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ശ്രദ്ധ നൽകുന്നു.

അടുത്ത 5 ഘട്ടങ്ങളിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്താൻ ഇസിഐ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി മുഖ്യാതെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, അംഗങ്ങളായ ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരടങ്ങുന്ന കമ്മീഷൻ, നിർവാചൻ സദനിൽ മുഖ്യ തെരഞ്ഞെടുപ്പ്   ഓഫീസർമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചേർന്ന് വ്യത്യസ്തങ്ങളായ നിരവധി  പ്രവർത്തനങ്ങൾക്ക്   നേതൃത്വം നൽകുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ വ്യക്തിപരമായി നയിക്കുന്ന SVEEP പ്രചാരണ പരിപാടികളിൽ പ്രധാന വകുപ്പുകൾ, കോർപ്പറേറ്റുകൾ, പ്രശസ്തരായ വ്യക്തികൾ, സംഘടനകൾ, എന്നിവയുടെ സഹകരണമാണ് ശ്രദ്ധേയമായ സവിശേഷത. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി  കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കമ്മീഷൻ അതിന്റെ പ്രധാന പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) ഊർജ്ജസ്വലമായി  മുന്നോട്ട് കൊണ്ടുപോയി. വിവരങ്ങൾ, പ്രചോദനം, സൗകര്യങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ.   കുറഞ്ഞ പോളിംഗ് നിരക്കുള്ള മണ്ഡലങ്ങളെ ലക്ഷ്യമിട്ടുള്ള ടേൺ ഔട്ട് ഇംപ്ലിമെന്റേഷൻ (ടിപ്പ്) പദ്ധതിക്ക് കീഴിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും ജില്ലകളും പ്രാദേശിക  ഇടപെടലുകളിലൂടെ ശ്രമങ്ങൾ നടത്തിവരുന്നു. സമീപ ആഴ്‌ചകളിൽ രാജ്യത്തുടനീളം പ്രതിധ്വനിച്ച ചില ജനകീയ പ്രചാരണങ്ങൾ അനുബന്ധം A-യിൽ ഉണ്ട്.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലെ പോളിംഗ് നിലയിൽ കമ്മീഷൻ നിരാശരാണ്. ഇത് ഇന്ത്യയിലെ ഹൈടെക് സിറ്റിയിലെ പൗരന്മാരുടെ തെരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള  ഉദാസീനതയുടെ ചൂണ്ടുപലകയാണ്. എൻസിആറിലെ നഗരങ്ങളും മെച്ചപ്പെട്ട നിലയിലല്ല. നഗരങ്ങളിലെ പൗരന്മാരുടെ  നിസ്സംഗതയ്‌ക്കെതിരെ പോരാടാനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിന് ഇസിഐ, കഴിഞ്ഞ മാസം നിരവധി മെട്രോ കമ്മീഷണർമാരെ ഡൽഹിയിൽ വിളിച്ചുകൂട്ടിയിരുന്നു. ഇതിനായി   ഒരു പ്രത്യേക കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അടുത്ത ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പിന് പോകുന്ന നഗരങ്ങളിൽ വോട്ടർ പങ്കാളിത്തത്തിൽ വർദ്ധന ഉണ്ടാകുമെന്ന് കമ്മീഷൻ പ്രതീക്ഷിക്കുന്നു. ഇത് സംബന്ധിച്ച തുടർ പ്രവർത്തനങ്ങൾ   ബന്ധപ്പെട്ട നഗരഭരണകൂടങ്ങളുമായി ചേർന്ന് കമ്മീഷൻ നിരീക്ഷിക്കും

ഒന്നാം ഘട്ടത്തിലെ പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന്, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലെ സിഇഒമാരോട് വോട്ടിംഗ് ശതമാനം വർധിപ്പിക്കുന്നതിന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. പോളിംഗ് ശതമാനം വർധിപ്പിക്കുന്നതിനുള്ള വഴികൾ തിരിച്ചറിയുന്നതിനായി 2019ലെ തെരഞ്ഞെടുപ്പിൽ 3, 4 ഘട്ടങ്ങളിൽ പോളിങ് ശതമാനം കുറവായ ജില്ലകളിലെ ഡിഇഒമാരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്   ആശയവിനിമയം നടത്തി.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രത്യേകിച്ച് മൂന്നാം ഘട്ടത്തിൽ ഉഷ്ണതരംഗത്തിന്റെ ആഘാതം  പരിഗണിക്കുന്നതിനായി കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ഉയർന്ന  ഉദ്യോഗസ്ഥർ , ആരോഗ്യ, ദുരന്ത നിവാരണ ഏജൻസികൾ എന്നിവരുമായി ഇസിഐ ഇതിനകം യോഗം ചേർന്നു. 2024 മെയ് 7-ന് നടക്കുന്ന  പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ കടുത്ത ഉഷ്ണ തരംഗത്തിന്റെ സാധ്യത ഇല്ലെന്നാണ്  കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 3-ാം ഘട്ടത്തിൽ തെരഞ്ഞെടുപ്പിന് പോകുന്ന 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കാലാവസ്ഥ സാധാരണ നിലയിലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ചൂടുള്ള കാലാവസ്ഥയിൽ വോട്ടർമാർക്ക് സാധ്യമായ ഏറ്റവും മികച്ച ആശ്വാസം  ഉറപ്പാക്കാൻ സമഗ്രമായ മാർഗ്ഗ നിർദ്ദേശങ്ങൾ   നിലവിലുണ്ട്. https://twitter.com/ECISVEEP/status/1772951252403437983?t=TeWO4DAKyXQnnyChp QoM7w&s=08

Heat wave advisory and Assured Minimum Facilities at Polling Booth 🔆⚠️#ECI #IMD #HeatWave #Elections2024 pic.twitter.com/J4ioqvyTyV

— Election Commission of India (@ECISVEEP) March 27, 2024

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിനു ശേഷവും വോട്ടർമാരുടെ പോളിംഗ് കണക്കുകൾ സമയബന്ധിതമായി പുറത്തുവിടുന്നതിന് കമ്മീഷൻ അർഹമായ പ്രാധാന്യം നൽകുന്നു. കൃത്യമായി വിവരങ്ങൾ നൽകലും സുതാര്യതയും ഇസിഐയുടെ പ്രവർത്തനത്തിലെ സാധാരണ രീതികളാണ്.  എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഫോം 17 സി-യിൽ വോട്ടർമാരുടെ പോളിംഗ് നിരക്ക് രേഖപ്പെടുത്തുക എന്നത് നിയമപരമായ ബാധ്യതയാണ്. സുതാര്യതയുടെ ശക്തമായ നടപടിയെന്ന നിലയിൽ, പ്രിസൈഡിംഗ് ഓഫീസറും നിലവിലുള്ള എല്ലാ പോളിംഗ് ഏജന്റുമാരും കൃത്യമായി ഒപ്പിട്ട, ഫോം 17 സിയുടെ പകർപ്പുകൾ, നിലവിലുള്ള എല്ലാ പോളിംഗ് ഏജന്റുമാർക്കും നൽകുന്നു. അങ്ങനെ, ഒരു മണ്ഡലത്തിലെ ആകെ എണ്ണം മാത്രമല്ല ആ മണ്ഡലത്തിലെ ഓരോ  ബൂത്തിലെയും , പോൾ ചെയ്ത വോട്ടുകളുടെ യഥാർത്ഥ കണക്കുകൾ പോലും സ്ഥാനാർത്ഥികളുടെ പക്കൽ ലഭ്യമാകും. ഇത് നിയമപരമായ ബാധ്യത കൂടിയാണ്.

മറ്റ് പങ്കാളികള്‍ക്കും മാധ്യമങ്ങള്‍ക്കും ഒരു വെളിപ്പെടുത്തല്‍ സംരംഭമെന്ന നിലയില്‍, പതിവായി അപ്‌ഡേറ്റ് ചെയ്യുന്ന ഇസിഐ വോട്ടര്‍ പോളിംഗ് ആപ്ലിക്കേഷന്‍ വഴി സംസ്ഥാനം / ലോക്സഭാമണ്ഡലം / നിയമസഭാമണ്ഡലം തിരിച്ചുള്ള താല്‍ക്കാലിക പോളിംഗ് കണക്കുകള്‍ ലഭ്യമാക്കുന്നു. വരും ഘട്ടങ്ങളില്‍ മാധ്യമങ്ങള്‍ക്കും ബന്ധപ്പെട്ട മറ്റ് പങ്കാളികള്‍ക്കും ഉപയോഗപ്രദമായ പോളിംഗ് കണക്കുകള്‍ സമയബന്ധിതമായി നല്‍കാന്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്.

അനുബന്ധം എ

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്കാലത്തെയും വലിയ വോട്ടര്‍ ബോധവല്‍ക്കരണവും ഔട്ട്റീച്ച് ഡ്രൈവും ആരംഭിച്ചു. വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ക്യാമ്പയിന്റെ ഭാഗമായി വിവിധ പൊതു- സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ പൊതുനന്മയ്ക്കായി കമ്മീഷനുമായി സഹകരിച്ചിട്ടുണ്ട്. പണമടച്ചുള്ള പരസ്യങ്ങള്‍, ശുപാര്‍ശ, സെലിബ്രിറ്റികളുമായുള്ള പങ്കാളിത്തം എന്നിവയുടെ യുക്തിസഹമായ മിശ്രണമാണ് ഈ സംരംഭത്തെ നയിച്ചത്.

യുവാക്കളോട് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പ് അംബാസഡര്‍മാരാകാനും സിഇസി രാജീവ് കുമാര്‍ ആഹ്വാനം ചെയ്തതിന്റെ ചുവടുപിടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ സെല്‍ 'ഞാന്‍ തെരഞ്ഞെടുപ്പ് അംബാസഡര്‍' എന്ന സോഷ്യല്‍ മീഡിയ യജ്ഞം ആരംഭിച്ചു. ഉള്ളടക്ക സ്രഷ്ടാക്കള്‍, സ്വാധീനം ചെലുത്തുന്നവര്‍, പ്രശസ്ത വ്യക്തികൾ എന്നിവരുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും ക്രിയേറ്റീവ് റീലുകളും മീമുകളും പങ്കിട്ട് ഈ ഉദ്ദേശ്യത്തെ ഉദ്ധരിക്കാന്‍ കഴിയും. ജനപ്രിയരായ സ്വാധീനം ചെലുത്തുന്നവരും വ്യക്തിഗത ഉള്ളടക്ക സ്രഷ്ടാക്കളും ഇതിനകം അവരുടെ സര്‍ഗ്ഗാവിഷ്കാരങ്ങളുമായി ക്യാമ്പയിനിൽ പങ്കുചേര്‍ന്നു. #MainBhiElectionAmbassador ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ക്രിയേറ്റീവുകളും ഉള്ളടക്കവും പങ്കിടാന്‍ കഴിയും. നല്ല എന്‍ട്രികള്‍ ഇസിഐ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കും.

വോട്ടര്‍ അവബോധത്തിനും മെച്ചപ്പെട്ട പങ്കാളിത്തത്തിനുമുള്ള മുന്‍കൈകള്‍ക്കും ശ്രമങ്ങള്‍ക്കും ബന്ധപ്പെട്ട വിവിധ പങ്കാളികളോടും സഹകാരികളോടും കമ്മീഷന്‍ നന്ദി പറയുന്നു. ചില സംരംഭങ്ങള്‍ ഇനിപ്പറയുന്നവയാണ്:

ബിസിസിഐയുമായി സഹകരിച്ച്, ഐപിഎല്‍ 2024ല്‍ വിവിധ വേദികളില്‍ വോട്ടര്‍ ബോധവല്‍ക്കരണ സന്ദേശങ്ങളും ഗാനങ്ങളും മുഴക്കുന്നു. സ്റ്റാന്‍ഡീസുകള്‍ പ്രദര്‍ശിപ്പിക്കുകയും വോട്ടര്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ക്രിക്കറ്റ് കമന്ററിയില്‍ സംയോജിപ്പിക്കുകയും ചെയ്യുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന 10 ഐപിഎല്‍ ടീമുകളില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ബോധവല്‍ക്കരണ സന്ദേശങ്ങളോടെ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായി പ്രോത്സാഹിപ്പിച്ചു. ഇവ ഇസിഐ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കപ്പെട്ടു.

1.  ക്രിക്കറ്റ് ഇതിഹാസവും ഇസിഐ ദേശീയ ഐക്കണുമായ സച്ചിന്‍ ടെൻഡുല്‍ക്കര്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ വിവിധ ഐപിഎല്‍ വേദികളില്‍ വോട്ടര്‍മാർക്കായുള്ള പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.

2. പൊതുതിരഞ്ഞെടുപ്പുകളെക്കുറിച്ച് വോട്ടർമാരെ അറിയിക്കുന്നതിനും അവബോധം നൽകുന്നതിനും ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനുമായി ഇന്ത്യയിലെ എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കൾക്കും വോട്ടിങ് ദിന മുന്നറിയിപ്പ് അയച്ചു.

3. രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള വിശാലവും വൈവിധ്യവുമുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ പോസ്റ്റ് ഓഫീസുകളുടെയും ബാങ്കിംഗ് സ്ഥാപനങ്ങളുടെയും വിപുലമായ ശൃംഖല ECI ഉപയോഗപ്പെടുത്തി.

എ. തപാൽ വകുപ്പിന് 1.6 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളും 1000 എടിഎമ്മുകളും 1000 ഡിജിറ്റൽ സ്ക്രീനുകളും ഉണ്ട്.

ബി. പൊതു-സ്വകാര്യ മേഖലയിലെ ബാങ്കിംഗ് സ്ഥാപനങ്ങളിൽ 1.63 ലക്ഷം ബാങ്ക് ശാഖകളും 2.2 ലക്ഷം എടിഎമ്മുകളും ഉണ്ട്.

4. റെയിൽവേ മന്ത്രാലയവുമായി സഹകരിച്ച്, പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ ലോഗോ "ചുനാവ് കാ പർവ്, ദേശ് കാ ഗാർവ്" ഐആർസിടിസി പോർട്ടലുമായി സംയോജിപ്പിച്ച് ടിക്കറ്റുകളിൽ ഉൾപ്പെടുത്തി. SVEEP ക്രിയേറ്റീവുകൾ റെയിൽവേ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കുന്നു, റെയിൽവേ സ്റ്റേഷൻ അറിയിപ്പുകളിൽ വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ ഉൾപ്പെടുന്നു. ലോഗോ സ്റ്റിക്കറുകൾ കോച്ചുകളിലും ഉപയോഗിക്കുന്നു.

5. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയവുമായി സഹകരിച്ച്, ഏകദേശം 16,000 റീട്ടെയിൽ പെട്രോൾ പമ്പുകളിൽ വോട്ടർ ബോധവൽക്കരണ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്.

6. വ്യോമയാന മന്ത്രാലയവുമായി സഹകരിച്ച്, തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനുള്ള അഭ്യർഥനാ സന്ദേശവുമായി വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ അറിയിപ്പ് നൽകുന്നു. വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ വോട്ടർ ഗൈഡുകൾ സൂക്ഷിക്കുന്നു. ഇതുകൂടാതെ, പല വിമാനത്താവളങ്ങളും വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഇടം നൽകുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്‌നൗ, പട്‌ന, ചണ്ഡീഗഢ് തുടങ്ങിയ 10 പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ സെൽഫി പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

7. രാജ്യത്തുടനീളമുള്ള സിനിമാ തിയേറ്ററുകൾ പൊതുസേവന ബോധവൽക്കരണ (പിഎസ്എ) സിനിമയുടെ ഭാഗമായി കൃത്യമായ ഇടവേളകളിൽ ഇസിഐ വോട്ടർ ബോധവൽക്കരണ ചിത്രങ്ങളും ഇസിഐ ഗാനമായ ‘മേം ഭാരത് ഹൂം, ഹം ഭാരത് കെ മത്ദാതാ ഹേ’ യും പ്രദർശിപ്പിക്കുന്നു.

8. അമുലും മദർ ഡയറിയും തങ്ങളുടെ പാൽ കവറുകൾ ‘ചുനാവ് കാ പർവ്, ദേശ് കാ ഗർവ്’ എന്ന സന്ദേശത്തോടെ ബ്രാൻഡ് ചെയ്യാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വോട്ടർമാരെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. പത്രങ്ങളിലെ അമുൽ ബാലിക പ്രമേയാധിഷ്ഠിത പരസ്യത്തിലൂടെ അതുല്യമായ സന്ദേശങ്ങളിലൂടെ വോട്ടർമാരെ അമുൽ പ്രോത്സാഹിപ്പിക്കുന്നു.

9. ഏതു കോണിലും വോട്ടിങ് ഉറപ്പാക്കുന്നതിലെ വെല്ലുവിളികൾ കാട്ടിത്തരുന്നതിനായി, ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് രാജ്യത്തിന്റെ വിദൂര കോണുകളിൽ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ സ്ഥാപിച്ച സവിഷേശമായ പോളിങ് സ്റ്റേഷനുകളെക്കുറിച്ച് സാൻസദ് ടിവി ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്നു.

10. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ജിയോ ടെലികമ്മ്യൂണിക്കേഷൻ, വോഡഫോൺ-ഐഡിയ ലിമിറ്റഡ് തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരും രാജ്യത്തുടനീളം മികച്ച രീതിയിൽ കൂട്ടിയിണിക്കിയിട്ടുള്ള മൊബൈൽ ശൃംഖലയിലൂടെ എസ്എംഎസുകൾ അയച്ച് വോട്ടർമാർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സംഭാവന ചെയ്യുന്നു.

11. മ്യൂസിക് ആപ്ലിക്കേഷൻ സ്പോട്ടിഫൈയും ബൈക്ക് ആപ്ലിക്കേഷൻ റാപ്പിഡോയും അവരുടെ പ്ലാറ്റ്‌ഫോമുകളിലും ചാനലുകളിലും ബോധവൽക്കരണ സന്ദേശങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്. വോട്ടർമാരെ പ്രചോദിപ്പിക്കുന്നതിനായി സ്പോട്ടിഫൈ “ഇലക്ഷൻ പ്ലേലിസ്റ്റ്” സൃഷ്ടിച്ചിട്ടുണ്ട്. വോട്ടുചെയ്യാൻ സൗജന്യ സവാരി നൽകി റാപ്പിഡോ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നു.

12. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണ വിതരണ സംവിധാനങ്ങളും തനതായ ശൈലിയിൽ വോട്ടർമാർക്കുള്ള ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ECI യുമായി സഹകരിച്ചിട്ടുണ്ട്.

13. "ചുനാവ് കാ പർവ്, ദേശ് കാ ഗാർവ്" എന്ന വിഷയത്തിൽ സമഗ്രമായ 360-ഡിഗ്രി മൾട്ടിമീഡിയ കാമ്പയിൻ നടക്കുന്നു. ക്യാമ്പെയ്‌നിൽ ഉൾപ്പെടുന്നത് ഇവയാണ്:

എ) ടിവി പരസ്യങ്ങൾ: സെലിബ്രിറ്റികളല്ലാത്ത ടിവിസികൾക്കൊപ്പം ദേശീയ ഐക്കൺ സച്ചിൻ ടെൻഡുൽക്കർ, രാജ്കുമാർ റാവു, അഭിനേതാക്കളായ ആയുഷ്മാൻ ഖുറാന, വിജയ് വർമ എന്നിവരെ അവതരിപ്പിക്കുന്ന സെലിബ്രിറ്റി പരസ്യങ്ങൾ. കൂടാതെ, സോഷ്യൽ മീഡിയയ്ക്കും ചാനലുകൾക്കുമായി ഡിഡി ഹ്രസ്വചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നു.

ബി) അച്ചടി മാധ്യമങ്ങൾ: 2024 ഏപ്രിൽ 1 മുതൽ ആരംഭിച്ച സ്ട്രിപ്പ്, ക്വാർട്ടർ, ഹാഫ്, ഫുൾ പേജ് ഫോർമാറ്റുകൾ വരെയുള്ള പരസ്യങ്ങൾ പ്രധാന പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നു.

സി) റേഡിയോ: റേഡിയോ ജിംഗിൾ, വോക്സ് പോപ്പ് പ്രോഗ്രാമുകൾ, ആർജെ പരാമർശം, സെലിബ്രിറ്റി അഭിമുഖങ്ങൾ, സ്വാധീനം ചെലുത്തുന്നവരുടെ ഇടപഴകൽ, സോഷ്യൽ മീഡിയ സന്ദേശമയയ്ക്കൽ എന്നിവ വിവിധ റേഡിയോ സ്റ്റേഷനുകളുടെ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്നു.

ഡി) സോഷ്യൽ മീഡിയ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി (ഇസിഐ) സഹകരിച്ച് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ട്രെൻഡിങ്ങായ വിശദീകരണ വീഡിയോകൾ ഒരുക്കുന്നു. "മൈ വോട്ട് മൈ ഡ്യൂട്ടി" മൊണ്ടാഷും ടിവിസികൾക്കൊപ്പം ദേശീയ ഐക്കണുകളെയും ചിത്രീകരിക്കുന്ന വ്യക്തിഗത സിനിമകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം പങ്കിടുന്നു.

e) ഔട്ട്‌ഡോർ ക്യാമ്പെയ്ൻ: കൂടുതൽ പണം നൽകിയുള്ള ഔട്ട്‌ഡോർ ക്യാമ്പെയ്നുകൾക്കുള്ള പദ്ധതികളോടെ ഇന്ത്യൻ റെയിൽവേയ്‌ക്കൊപ്പം ട്രെയിൻ റാപ്പിങ് സംരംഭങ്ങൾ ആരംഭിച്ചു.

എഫ്) പൊതുസേവന പ്രക്ഷേപകർ: ഇത് എൽ-ബാൻഡ് ബ്രാൻഡിങ്, മഗ് ബ്രാൻഡിങ്, ചുനാവ് കാ പർവ്, ദേശ് കാ ഗാർവ് ലോഗോ ബഗ് എന്നിവയ്‌ക്കൊപ്പം ദൂരദർശൻ, ആകാശവാണി എന്നിവയുടെ വിവിധ ചാനലുകളിൽ പ്രമേയാധിഷ്ഠിത സർഗാത്മക ഉള്ളടക്കം അവതരിപ്പിക്കുന്നു.

ഇവ കൂടാതെ, വിവിധ സ്ഥാപനങ്ങൾ സ്വതന്ത്ര സംരംഭങ്ങളും നടപ്പാക്കിയിട്ടുണ്ട്.

1. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു യുവാക്കളെ ബോധവാന്മാരാക്കുന്നതിനും 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ 18 വയസ്സുള്ള വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി NDTV #NDTV18KaVote ക്യാമ്പെയ്ൻ ആരംഭിച്ചു. കൂടാതെ, ദൈനിക് ജാഗരൺ താഴേത്തട്ടിൽനിന്നുള്ള സവിശേഷമായ വോട്ടെടുപ്പ് വിശേഷങ്ങൾ അവതരിപ്പിക്കുന്നു. ദൂരദർശൻ, ആകാശവാണി, സാൻസദ് ടിവി എന്നിവയും 2024ലെ പൊതുതെരഞ്ഞെടുപ്പിനായി വിവിധ പരിപാടികളും വിജ്ഞാനപ്രദമായ ഉള്ളടക്കവും ആരംഭിച്ചിട്ടുണ്ട്.

2. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ക്രിയേറ്റീവ് ഏജൻസികളിൽ നിന്നും ഡിസൈനർമാരിൽ നിന്നും വോട്ടർ ബോധവൽക്കരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് ‘പവർ ഓഫ് ദി പ്രിന്റ്’ ക്യാമ്പെയ്ൻ ആരംഭിച്ചു.

3. പേയ്‌മെന്റ് ആപ്ലിക്കേഷനായ PhonePe അവരുടെ ആപ്ലിക്കേഷനിൽ വോട്ടർ ബോധവൽക്കരണ സന്ദേശം സംയോജിപ്പിച്ച് വോട്ടർമാരെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു.

4. ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റഡ് നേഷൻസ് (IIMUN) പോലുള്ള യുവജന സംഘടനകളും രാജ്യത്തെ യുവാക്കൾക്കിടയിൽ വോട്ടർ അവബോധവും വിദ്യാഭ്യാസവും വർധിപ്പിക്കുന്നതിന് സംഭാവന നൽകിയിട്ടുണ്ട്.

*** 

SK


(Release ID: 2019607) Visitor Counter : 93