പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബെൽജിയം പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു


ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു

ആദ്യത്തെ ആണവോർജ്ജ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് വിജയകരമായി പൂർത്തീകരിച്ച പ്രധാനമന്ത്രി ഡി ക്രൂവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഇരു നേതാക്കളും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക ആഗോള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി

Posted On: 26 MAR 2024 4:50PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂയുമായി ടെലിഫോൺ സംഭാഷണം നടത്തി.

അടുത്തിടെ ബ്രസൽസിൽ നടന്ന ആദ്യ ആണവോർജ്ജ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് വിജയകരമായി പൂർത്തീകരിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി ഡി ക്രൂവിനെ അഭിനന്ദിച്ചു.

ഇന്ത്യയും ബെൽജിയവും തമ്മിലുള്ള മികച്ച ബന്ധം ഇരു നേതാക്കളും അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, ക്ലീൻ ടെക്നോളജികൾ, അർദ്ധചാലകങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഗ്രീൻ ഹൈഡ്രജൻ, ഐടി, പ്രതിരോധം, തുറമുഖങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ അവർ ചർച്ച ചെയ്തു.

യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ ബെൽജിയൻ പ്രസിഡൻസിക്ക് കീഴിൽ ഇന്ത്യ- ഇ.യു. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും സ്ഥിരീകരിച്ചു.

പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ച് അവർ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പശ്ചിമേഷ്യൻ മേഖലയിലും റഷ്യ-ഉക്രെയ്ൻ സംഘർഷത്തിലും സമാധാനവും സുരക്ഷയും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനുള്ള സഹകരണവും പിന്തുണയും വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയേപ്പറ്റിയും അവർ അംഗീകരിക്കുകയുണ്ടായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരുവാനും ഇരു നേതാക്കളും പരസ്പരം സമ്മതിക്കുകയുണ്ടായി.

NK



(Release ID: 2016425) Visitor Counter : 50