തെരഞ്ഞെടുപ്പ് കമ്മീഷന്‍
2024 ലോക്‌സഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡൽഹിയിലെ ആദായ നികുതി ഡയറക്ടറേറ്റ് (ഇന്‍വെസ്റ്റിഗേഷന്‍) 24X7 പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ടോള്‍ ഫ്രീ മൊബൈല്‍ നമ്പരായ 9868168682 എന്നിവ ആരംഭിച്ചു
Posted On:
20 MAR 2024 5:27PM by PIB Thiruvananthpuram
തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ സ്വാധീനം തടയുന്നതിന് ഇലക്ഷന്‍ കമ്മീഷനെ സഹായിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ആദായ നികുതി വകുപ്പ്, 2024 ലോക്‌സഭാ പെതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കുന്ന പ്രക്രിയയില്‍ പങ്കാളികളാകാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ഈ ലക്ഷ്യം നേടുന്നതിന്, മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍, കണക്കില്‍പെടാത്ത പണം, സ്വര്‍ണ്ണം, വെള്ളി, മറ്റ് വിലപിടുപ്പുള്ള വസ്തുക്കള്‍ എന്നിവ തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ള/ സംശയിക്കപ്പെടുന്നവയുടെ നീക്കം നിരീക്ഷിക്കാന്‍ ഡല്‍ഹിയിലെ ദേശീയ തലസ്ഥാന മേഖലയുടെ (എന്‍സിടി) പരിധിയില്‍ ഡല്‍ഹി ആദായ നികുതി ഡയറക്ടറേറ്റ് (ഇന്‍വെസ്റ്റിഗേഷന്‍) വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
മറ്റു ക്രമീകരണങ്ങള്‍ക്കൊപ്പം, ഡയറക്ടറേറ്റ് ന്യൂഡല്‍ഹിയിലെ സിവിക് സെന്ററില്‍ 24X 7 കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്, കൂടാതെ ഡല്‍ഹിയിലെ എന്‍സിടിയുടെ പരിധിയില്‍, 2024 ലോക്സഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പണം, സ്വര്‍ണ്ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയുടെ സംശയാസ്പദമായ നീക്കം/വിതരണം എന്നീ കാര്യങ്ങള്‍ ആദായനികുതി വകുപ്പിനെ അറിയിക്കുന്നതിനും വിവരങ്ങള്‍ നല്‍കുന്നതിനുമായി ഒരു ടോള്‍ ഫ്രീ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. . കണ്‍ട്രോള്‍ റൂമിന്റെ വിശദാംശങ്ങള്‍ താഴെപ്പറയുന്നവയാണ്:
റൂം നമ്പര്‍ 17, ഗ്രൗണ്ട് ഫ്‌ളോര്‍, സി-ബ്ലോക്ക്, സിവിക് സെന്റര്‍, ന്യൂഡല്‍ഹി-110002
ടോള്‍ ഫ്രീ നമ്പര്‍: 1800112300
ലാന്‍ഡ്‌ലൈന്‍ നമ്പര്‍: 011-23232312/31/67/76
ടോള്‍ ഫ്രീ മൊബൈല്‍ നമ്പര്‍:9868168682
ടോള്‍ ഫ്രീ നമ്പറിൽ ബന്ധപ്പെടുന്നവരും കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കുന്നവരും പേര് അല്ലങ്കില്‍ അതുപോലുള്ള വക്തിഗത വിശദാംശങ്ങളോന്നും വെളിപ്പെടുത്തേണ്ടതില്ല. നല്‍കുന്ന വിവരങ്ങൾ വിശ്വസനീയവും നടപടികള്‍ സ്വീകരിക്കാന്‍ പര്യാപ്തവുമായിരിക്കണമെന്നതാണു പ്രധാനം.
ഡല്‍ഹിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന മുഴുവന്‍ കാലയളവിലും, അതായത് 2024 പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍, ഡല്‍ഹിയില്‍ അത് അവസാനിക്കുന്നതു വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഡല്‍ഹി എന്‍സിടിയുമായി ബന്ധപ്പെട്ട് മുകളില്‍ പറഞ്ഞിരിക്കുന്ന നമ്പറുകളില്‍ ഡയറക്ടറേറ്റുമായി ആവശ്യമായ വിവരങ്ങള്‍ പങ്കു വച്ച് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പില്‍ സഹകരിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. വിവരം നല്‍കുന്ന ആളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും.
(Release ID: 2016054)
Visitor Counter : 81