യുവജനകാര്യ, കായിക മന്ത്രാലയം
ഖേലോ ഇന്ത്യ റൈസിംഗ് ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ (കീർത്തി) പരിപാടി - 2036-ൽ ഇന്ത്യ ലോകത്തെ മികച്ച 10 കായിക രാഷ്ട്രങ്ങളിൽ ഒന്നായും 2047-ൽ മികച്ച 5 രാഷ്ട്രങ്ങളിൽ ഒന്നായി മാറുന്നതിനുള്ള ചവിട്ടുപടി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ
Posted On:
12 MAR 2024 5:14PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 12 മാർച്ച് 2024
കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ചൊവ്വാഴ്ച ചണ്ഡിഗഡിൽ ഖേലോ ഇന്ത്യ റൈസിംഗ് ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ (കീർത്തി) പരിപാടി ഉദ്ഘാടനം ചെയ്തു. ഒമ്പത് മുതൽ 18 വയസ്സുവരെയുള്ള സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന പദ്ധതിക്ക്, രാജ്യത്തുടനീളമുള്ള പ്രതിഭകളെ കണ്ടെത്തുക; മയക്കുമരുന്ന്, ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അമിത ആസക്തി എന്നിവ തടയുന്നതിനുള്ള ഒരു ഉപകരണമായി സ്പോർട്സ് ഉപയോഗിക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണുള്ളത്.
'കീർത്തി' പദ്ധതി ഇന്ത്യയിലെ 50 കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഹോക്കി, ഫുട്‌ബോൾ, ഗുസ്തി തുടങ്ങി 10 കായിക ഇനങ്ങളിലായി അമ്പതിനായിരം അപേക്ഷകരെയാണ് ആദ്യഘട്ടത്തിൽ വിലയിരുത്തുന്നത്. വിജ്ഞാപനം ചെയ്ത ടാലൻ്റ് അസസ്‌മെൻ്റ് സെൻ്ററുകളിലൂടെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വർഷം മുഴുവൻ രാജ്യത്തുടനീളം 20 ലക്ഷം മൂല്യനിർണ്ണയങ്ങൾ നടത്താനാണ് കീർത്തി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2036-ഓടെ ലോകത്തിലെ മികച്ച 10 കായിക രാഷ്ട്രങ്ങളിൽ ഒന്നാകാനും 2047-ഓടെ മികച്ച അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാനും ഇന്ത്യ ആഗ്രഹിക്കുന്ന സമയത്താണ് ഇത്തരത്തിൽ ആദ്യമായി ഒരു ബൃഹത്തായ പ്രതിഭാ കണ്ടെത്തൽ-പരിശീലന പരിപാടി നടപ്പാക്കുന്നതെന്ന് ശ്രീ ഠാക്കൂർ പറഞ്ഞു.
കായികതാരങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടിയായ 'കീർത്തി' വിവരസാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സുതാര്യമായ തിരഞ്ഞെടുപ്പ് രീതി കൊണ്ട് ശ്രദ്ധേയമാണ്. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡാറ്റ അനലിറ്റിക്‌സ് ഒരു കായികതാരത്തിൻ്റെ കായികക്ഷമത പ്രവചിക്കാൻ ഉപയോഗിക്കുന്നു. ഈ വലിയ അളവിലുള്ള പ്രതിഭാശേഷി നിർണയ സംവിധാനത്തിന് ദേശീയ കായിക ഫെഡറേഷനുകളുടെയും സംസ്ഥാന ഗവൺമെന്റുകളുടെയും തന്ത്രപരമായ സഹകരണം ആവശ്യമാണെന്നും ശ്രീ ഠാക്കൂർ കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസനത്തിനായി ഗവണ്മെന്റ് ഇതിനകം 3000 കോടി രൂപ ചെലവഴിച്ചുവെന്നും രാജ്യത്തുടനീളം 1000 ഖേലോ ഇന്ത്യ കേന്ദ്രങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
(Release ID: 2013875)
Visitor Counter : 92
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu