പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വനിതാ ദിനത്തിൽ പ്രധാനമന്ത്രി എൽപിജി സിലിണ്ടർ വിലയിൽ 100 ​​രൂപ കുറച്ചതായി പ്രഖ്യാപിച്ചു

प्रविष्टि तिथि: 08 MAR 2024 8:52AM by PIB Thiruvananthpuram

 വനിതാ ദിനത്തിൽ എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;


 “ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടറുകളുടെ വിലയിൽ 100 ​​രൂപ കുറയ്ക്കാനുള്ള വലിയ തീരുമാനം നാം എടുത്തിട്ടുണ്ട്.  ഇത് സ്ത്രീശക്തിയുടെ ജീവിതം സുഗമമാക്കുക മാത്രമല്ല കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും ചെയ്യും.  ഈ നടപടി പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാകും, ഇത് മുഴുവൻ കുടുംബത്തിൻ്റെയും ആരോഗ്യവും മെച്ചപ്പെടുത്തും."

 

 

NS

(रिलीज़ आईडी: 2012553) आगंतुक पटल : 158
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu