വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

'മേരാ പെഹ്‌ല വോട്ട് ദേശ് കെ ലിയേ' പ്രചരണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

प्रविष्टि तिथि: 27 FEB 2024 5:21PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 29, 2024

തിരഞ്ഞെടുപ്പുകളിൽ രാജ്യത്തെ യുവാക്കളുടെ സാർവത്രികവും പ്രബുദ്ധവുമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് 2024 ഫെബ്രുവരി 28 മുതൽ മാർച്ച്‌ 6 വരെ വിദ്യാഭ്യാസ മന്ത്രാലയം എന്റെ ആദ്യ വോട്ട് രാജ്യത്തിന് 'മേരാ പെഹ്‌ല വോട്ട് ദേശ് കെ ലിയേ' പ്രചരണം സംഘടിപ്പിക്കും.

തങ്ങളുടെ വോട്ടുകൾ, സ്വന്തം നിലപാടുകളുടെ പ്രഖ്യാപനങ്ങൾ ആക്കി മാറ്റാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ചു. സമ്മതിദാനവകാശം കൂട്ടമായി രേഖപ്പെടുത്താൻ യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും ശ്രദ്ധിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ശ്രീ പ്രധാൻ എടുത്ത് പറഞ്ഞു.

ഇതിന്റെ ഭാഗമായുള്ള പ്രചാരണങ്ങളിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (HEI) പങ്കെടുക്കുന്നതാണ്. രാജ്യത്തെ സർവകലാശാലകൾ, കോളേജുകൾ, ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമ്മതിദായകരെ ബോധവത്കരിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തുന്നതാണ്. ഇവിടങ്ങളിൽ അതാത് സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും നടക്കും. നേരിട്ടുള്ള പരിപാടികൾക്ക് പുറമേ MyGov പ്ലാറ്റ്ഫോമിൽ ഓൺലൈൻ മൽസരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

നൂതന ആശയ രൂപീകരണത്തിലെ കുട്ടികളുടെ മികവ് പ്രദർശിപ്പിക്കാനായി ബ്ലോഗ്ഗ് രചന, പോഡ്കാസ്റ്റുകൾ, സംവാദങ്ങൾ, ഉപന്യാസ രചന, പ്രശ്നോത്തരി, 'ബാറ്റിൽ ഓഫ് ബാൻഡ്‌സ്' തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

സ്ഥാപനങ്ങളിൽ സംവേദനാത്മക ശില്പശാലകൾ, സെമിനാറുകൾ എന്നിവയും ഒരുക്കും. കൂടാതെ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നത് ലക്ഷ്യമിട്ട് https://ecisveep.nic.in/pledge/ എന്ന ഔദ്യോഗിക വെബ്സൈറ്റിലെ സമ്മതിദായക പ്രതിജ്ഞ എടുക്കൽ പ്രചരണം യുവാകൾക്ക് പ്രോത്സാഹനം നൽകും. ഒപ്പം വോട്ടർ ഹെല്പ് ലൈൻ ആപ്പ് ഡൌൺലോഡ് ചെയ്യാനും അവരെ പ്രേരിപ്പിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിപാടിക്ക് NSS ഉം അതിന്റെ വോളന്റിയർമാരും നേതൃത്വം നൽകുന്നതാണ്. ഒപ്പം കൂടുതൽ പേരിലേയ്ക്ക് എത്തുന്നതിനായി MyGov പോർട്ടലിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. ഇതിനു പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ ക്‌ളബ്ബുകളും പ്രചാരണങ്ങളിൽ പങ്കെടുക്കും.


(रिलीज़ आईडी: 2010059) आगंतुक पटल : 114
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Nepali , Bengali-TR , Assamese , Punjabi , Odia , Tamil , Kannada