ആഭ്യന്തരകാര്യ മന്ത്രാലയം

ഇന്ത്യയുടെയും യുഎസ്എ-യുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഹോംലാൻഡ് സെക്യൂരിറ്റി ഡയലോഗ് ന്യൂഡൽഹിയിൽ

Posted On: 28 FEB 2024 4:31PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 27, 2024

ഇന്ത്യ-യുഎസ്എ മുതിർന്ന ഉദ്യോഗസ്ഥരുടെ ഹോംലാൻഡ് സെക്യൂരിറ്റി ഡയലോഗ് (എച്ച് എസ് ഡി) ഇന്ന് ന്യൂഡൽഹിയിൽ നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ശ്രീ അജയ് ഭല്ലയും യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി മിസ് ക്രിസ്റ്റി കനഗല്ലോയും അതാത് പ്രതിനിധി സംഘങ്ങളെ നയിച്ചു.

സംഭാഷണത്തിനിടെ, ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭമായ തീവ്രവാദ വിരുദ്ധ മേഖലകളിലും സുരക്ഷാ മേഖലകളിലും നടന്നുകൊണ്ടിരിക്കുന്ന സഹകരണം ഇരുപക്ഷവും അവലോകനം ചെയ്തു. ഈ സാഹചര്യത്തിൽ, തീവ്രവാദം-അക്രമാസക്തമായ തീവ്രവാദം, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും ഉഭയകക്ഷി ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു,

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും; അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദ ധനസഹായം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൈബർ മേഖലയുടെ ദുരുപയോഗം എന്നിവ തടയുന്നതിനുമുള്ള നടപടികൾ കൈക്കൊണ്ടുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജസ്വലമായ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും അവർ വീണ്ടും ഉറപ്പിച്ചു.

വിവര കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതിക സഹായം, എച്ച് എസ് ഡി-യുടെ ചട്ടക്കൂടിന് കീഴിൽ രൂപീകരിച്ച ഉപസംഘങ്ങളുടെ സ്ഥിരമായ യോഗങ്ങൾ എന്നിവയിലൂടെ ബന്ധപ്പെട്ട നിയമ നിർവ്വഹണ ഏജൻസികൾ തമ്മിലുള്ള പരസ്പര പ്രയോജനകരമായ സഹകരണം ഏകീകരിക്കാനുള്ള തങ്ങളുടെ താൽപ്പര്യം ഇരുവരും  ആവർത്തിച്ചു.

ഉഭയകക്ഷി സുരക്ഷാ സഹകരണം കൂടുതൽ ആഴത്തിലാക്കുന്ന, യു.എസ്. ഫെഡറൽ ലോ എൻഫോഴ്‌സ്‌മെൻ്റ് ട്രെയിനിംഗ് സെൻ്ററും ഇന്ത്യയുടെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയും തമ്മിലുള്ള നിയമ നിർവ്വഹണ പരിശീലനത്തിനുള്ള ധാരണ പത്രത്തിൽ ഒപ്പുവച്ചുകൊണ്ടാണ് സംഭാഷണം അവസാനിച്ചത്.

എച്ച് എസ് ഡിയുടെ അടുത്ത പതിപ്പ് വാഷിംഗ്ടൺ ഡി.സി.യിൽ പരസ്പരം സൗകര്യപ്രദമായ തീയതിയിൽ നടത്താൻ ഇരുപക്ഷവും സമ്മതിച്ചു.



(Release ID: 2009861) Visitor Counter : 40