ആഭ്യന്തരകാര്യ മന്ത്രാലയം
ഇന്ത്യയ്ക്കും മ്യാൻമറിനും ഇടയിലുള്ള സ്വതന്ത്ര സഞ്ചാര വ്യവസ്ഥ (എഫ്എംആർ) നിർത്തലാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു
प्रविष्टि तिथि:
08 FEB 2024 1:29PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഫെബ്രുവരി 08, 2024
രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിർത്തുന്നതിനുമായി ഇന്ത്യയ്ക്കും മ്യാൻമറിനും ഇടയിലുള്ള സ്വതന്ത്ര സഞ്ചാര വ്യവസ്ഥ (എഫ്എംആർ) റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
“നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കുക എന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ദൃഢനിശ്ചയമാണ്. രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിനും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിർത്തുന്നതിനുമായി ഇന്ത്യയും മ്യാൻമറും തമ്മിലുള്ള സ്വതന്ത്ര സഞ്ചാര വ്യവസ്ഥ (എഫ്എംആർ) റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയം നിലവിൽ ഇത് നിർത്തലാക്കുന്ന പ്രക്രിയയിലാണെങ്കിലും എഫ്എംആർ അടിയന്തരമായി നിർത്തിവയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നു". കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ 'എക്‌സി'ലെ തൻ്റെ പോസ്റ്റിൽ വ്യക്തമാക്കി
(रिलीज़ आईडी: 2004005)
आगंतुक पटल : 169