പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‌ഒരുകോടി വീടുകളിൽ പുരപ്പുറ സൗരോർജം: ‘പ്രധാനമന്ത്രി സൂര്യോദയ യോജന’യ്ക്കു തുടക്കംകുറിക്കുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി


ദരിദ്രരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക എന്നതിനൊപ്പം ഊർജ മേഖലയിൽ ഇന്ത്യയെ സ്വായംപര്യാപ്തമാക്കുന്നതും ലക്ഷ്യമിട്ടാണു പദ്ധതി

പുരപ്പുറ സൗരോർജപദ്ധതി വ്യാപകമാക്കാൻ ഗാർഹികഉപഭോക്താക്കളെ അണിനിരത്താൻ ബൃഹത്തായ ദേശീയ യജ്ഞം ആരംഭിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു



Posted On: 22 JAN 2024 7:29PM by PIB Thiruvananthpuram

ഒരുകോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള “പ്രധാനമന്ത്രി സൂര്യോദയ യോജന”യ്ക്കു തുടക്കംകുറിക്കുന്നതിള്ള യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. സൂര്യവംശി ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി അയോധ്യ സന്ദർശിച്ചശേഷം ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.

വൈദ്യുതി ബിൽ കുറയ്ക്കുന്നതിനും വൈദ്യുതി ആവശ്യങ്ങൾക്കായി സ്വയംപര്യാപ്തരാക്കുന്നതിനും മേൽക്കൂരയുള്ള ഓരോ വീടിനും സൂര്യശക്തി പ്രയോജനപ്പെടുത്താമെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

പുരപ്പുറ സൗരോർജ സംവിധാനം സ്ഥാപിക്കുന്നതിലൂടെ താഴ്ന്ന-ഇടത്തരം വരുമാനമുള്ള വ്യക്തികൾക്കു വൈദ്യുതി നൽകാനും മിച്ച വൈദ്യുതി ഉൽപ്പാദനത്തിന് അധിക വരുമാനം വാഗ്ദാനം ചെയ്യാനും പ്രധാനമന്ത്രി സൂര്യോദയ യോജന ലക്ഷ്യമിടുന്നു.

പുരപ്പുറ സൗരോർജപദ്ധതി വ്യാപകമാക്കുന്നതിന് ഗാർഹികഉപഭോക്താക്കളെ അണിനിരത്താൻ ബൃഹത്തായ ദേശീയ യജ്ഞം ആരംഭിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.

--NK--


(Release ID: 1998676) Visitor Counter : 351