പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

അനുഭവ് പുരസ്‌കാര പദ്ധതി, 2024

प्रविष्टि तिथि: 12 JAN 2024 2:39PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജനുവരി 12, 2024

കേന്ദ്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ചതും വിരമിക്കുന്നവരുമായ ജീവനക്കാർക്ക് ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് 2015 മാർച്ചിൽ ആരംഭിച്ച ഓൺലൈൻ പോർട്ടലാണ് 'അനുഭവ് പോർട്ടൽ'.

ഇതുമായി ബന്ധപ്പെട്ടുള്ള  അനുഭവ് പുരസ്‌കാര പദ്ധതി 2024 ൽ പങ്കെടുക്കുന്നതിനായി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വിരമിച്ചവർക്കും വിരമിക്കുന്നവർക്കും പദ്ധതിയിൽ പങ്കെടുക്കാം. വിരമിക്കുന്നതിന് എട്ട് മാസം മുൻപ് മുതൽ വിരമിച്ച് ഒരു വർഷത്തിനകത്ത് അനുഭവങ്ങളെ കുറിച്ച് എഴുതിയ ലേഖനങ്ങൾ സമർപ്പിക്കണം. ബന്ധപ്പെട്ട വകുപ്പുകളോ മന്ത്രാലയങ്ങളോ വിലയിരുത്തിയ ശേഷം ലേഖനങ്ങൾ അനുഭവ് പോർട്ടലിൽ  പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് അനുഭവ് പുരസ്‌കാരത്തിനും ജൂറി സർട്ടിഫിക്കറ്റിനുമായി പരിഗണിക്കുന്നത്.

 

അനുഭവ് പുരസ്‌കാര പദ്ധതി 2024 പ്രകാരം ലേഖനങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 മാർച്ച്‌ 31 ആണ്. 2016 മുതൽ 2023 വരെ 54 അനുഭവ് പുരസ്‌കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം, 2023 ജൂലൈ 31 മുതൽ 2024 മാർച്ച് 31 വരെ അനുഭവ് പോർട്ടലിൽ പ്രസിദ്ധീകരിച്ച എല്ലാ ലേഖനങ്ങളും 5 അനുഭവ്  പുരസ്‌കാരങ്ങൾക്കും 10 ജൂറി സർട്ടിഫിക്കറ്റുകൾക്കുമായി പരിഗണിക്കുന്നതാണ്.

(रिलीज़ आईडी: 1995513) आगंतुक पटल : 160
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Kannada , English , Urdu , हिन्दी , Marathi , Gujarati , Telugu