സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

ദിവ്യാംഗ ശാക്തീകരണ വകുപ്പിന്റെ വര്‍ഷാവസാന അവലോകനം- 2023 (സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം)


2023-ലെ ദിവ്യാംഗ ശാക്തീകരണത്തിനുള്ള ദേശീയ അവാര്‍ഡുകള്‍ രാഷ്ട്രപതി സമ്മാനിച്ചു

ദിവ്യാംഗ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ദിവ്യാംഗര്‍ക്കുള്ള രാജ്യത്തെ ആദ്യത്തെ ഹൈടെക് കായിക പരിശീലന കേന്ദ്രം മധ്യപ്രദേശില്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്രമന്ത്രി ഡോ വീരേന്ദ്ര കുമാര്‍ ഒരു കോടി യുഡിഐഡി കാര്‍ഡ് സമ്മാനിച്ചു.

ഡോ വീരേന്ദ്ര കുമാര്‍ തദ്ദേശവല്‍ക്കരിക്കപ്പെട്ട ഐക്യു വിലയിരുത്തല്‍ ടെസ്റ്റ് കിറ്റും സമര്‍പ്പിച്ചു.

എന്‍ഡിഎഫ്ഡ്‌സി വായ്പയ്ക്ക് കീഴിലുള്ള ദിവ്യാംഗന്‍ വായ്പക്കാര്‍ക്ക് ഡിഇപിഡബ്ല്യുഡി 1% പലിശയിളവ് പ്രഖ്യാപിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഉള്‍പ്പെടുത്തല്‍ ഉത്സവമായ പര്‍പ്പിള്‍ ഫെസ്റ്റിന് ഗോവയില്‍ മഹത്തായ ചടങ്ങില്‍ തുടക്കമായി

ദിവ്യ കലാമേള ഇന്ത്യയിലുടനീളമുള്ള കഴിവുകളും കരകൗശലവസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നു

ഭിന്നശേഷിയുള്ള വ്യക്തികളുടെ ശാക്തീകരണ വകുപ്പ് വിവിധ വൈകല്യ ബോധവത്കരണ ദിനങ്ങള്‍ ആഘോഷിക്കുന്നു

ലോക ആംഗ്യഭാഷാ ദിനത്തില്‍ 10,000 ഐഎസ്എല്‍ നിഘണ്ടു നിബന്ധനകളും ബധിര സമൂഹത്തിനായി വാട്ട്സ്ആപ്പ് വീഡിയോ കോളിലൂടെ വീഡിയോ റിലേ സേവനവും ആരംഭിച്ചു, ഇതില്‍ ഇന്ത്യന്‍ ആംഗ്യഭാഷയിലെ സാമ്പത്തിക നിബന്ധനകളുടെ 260 അടയാളങ്ങളും ഉള്‍പ്പെടുന്നു.

1582 ക്യാമ്പുകളിലായി 368.05 കോടി രൂപയുടെ ഗ്രാന്റ്-ഇന്‍-എയ്ഡ് ഉപയോഗിച്ച്, 2.91 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രയോജനമേകിക്കൊണ്ട് എടിഡി (എഡിഐപി) പദ്ധതി ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.


Posted On: 27 DEC 2023 11:57AM by PIB Thiruvananthpuram

ദിവ്യാംഗ ശാക്തീകരണ വകുപ്പ് (ഡിഇപിഡബ്ല്യുഡി) ദിവ്യാംഗര്‍ക്ക് അവരുടെ വളര്‍ച്ചയ്ക്കും വികസനത്തിനും മതിയായ പിന്തുണയോടെ ഉല്‍പ്പാദനപരവും സുരക്ഷിതവും മാന്യവുമായ ജീവിതം നയിക്കാന്‍ കഴിയുന്ന ഒരു ഉള്‍ച്ചേര്‍ത്തുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ 2012 മെയ് മാസത്തില്‍ സ്ഥാപിതമായ ഡിഇപിഡബ്ല്യുഡി, വികലാംഗരെ ശാക്തീകരിക്കുന്നതിനും ഉള്‍ച്ചേര്‍ക്കുന്നതിനും സഹായകമാണ്. പ്രതിരോധം, നേരത്തെ രോഗനിര്‍ണയം, ഇടപെടല്‍, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ പരിശീലനം, പുനരധിവാസം, സാമൂഹിക സംയോജനം എന്നിവ വകുപ്പിന്റെ ബഹുമുഖ സമീപനം ഉള്‍ക്കൊള്ളുന്നു. ദിവ്യാംഗരുടെ വളര്‍ച്ചയ്ക്കും വികാസത്തിനും തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ഡിഇപിഡബ്ല്യുഡിയുടെ ദൗത്യം തുല്യ അവസരങ്ങളും അവകാശ സംരക്ഷണവും ഉറപ്പാക്കുന്ന അന്തരീക്ഷം പരിപോഷിപ്പിക്കുകയും വിവിധ പ്രവൃത്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, പദ്ധതികള്‍ എന്നിവയിലൂടെ അവരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ്. സമൂഹത്തിലെ സ്വതന്ത്രവും ഉല്‍പ്പാദനക്ഷമവുമായ അംഗങ്ങളെന്ന നിലയില്‍ അവരുടെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തണം.

ദിവ്യാംഗ ശാക്തീകരണ വകുപ്പിന്റെ പ്രധാന നേട്ടങ്ങള്‍ ഇവയാണ്:

വികലാംഗരുടെ ശാക്തീകരണ വകുപ്പ് (ഡിഇപിഡബ്ല്യുഡി) 2023ല്‍ തകര്‍പ്പന്‍ നേട്ടങ്ങളുടെ ഒരു പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചു. ഇത് ഉള്‍ച്ചേര്‍ച്ചയിലേക്കും ശാക്തീകരണത്തിലേക്കും ഒരു സുപ്രധാന മുന്നേറ്റം കുറിക്കുന്നു. രാഷ്ട്രപതിയുടെ ആഹ്വാനപ്രകാരം 100-ലധികം ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള പതിനായിരത്തിലധികം ദിവ്യാംഗരുടെ ചരിത്രപരമായ ഒത്തുചേരല്‍ മുതല്‍, ഗോവയിലെ പര്‍പ്പിള്‍ ഫെസ്റ്റിന്റെ; അതായത് ഇന്ത്യയിലെ ആദ്യത്തെ ഉള്‍ച്ചേര്‍ക്കല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം വരെ വകുപ്പ് ബോധവല്‍ക്കരണം നടത്തുന്നതില്‍ മുന്‍പന്തിയിലാണ്. അബിലിംപിക്സ് വിജയികളെ അനുമോദിക്കല്‍, ഒരു കോടിയോളം യുഡിഐഡി കാര്‍ഡിന്റെ അവതരണം, ആര്‍പിഡബ്ല്യുഡി നിയമം, 2016 നടപ്പാക്കല്‍, ബധിര വിദ്യാഭ്യാസത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഐഎസ്എല്‍ആര്‍ടിസിയും എന്‍ഐഒഎസ്സും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം എന്നിവ ശ്രദ്ധേയമായ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. ഡിഇപിഡബ്ല്യുഡി, എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പരിവര്‍ത്തനപരമായ പരിപാടികള്‍ ആരംഭിച്ചു, കൂടാതെ ദിവ്യാംഗര്‍ക്കുള്ള രാജ്യത്തെ ആദ്യത്തെ ഹൈടെക് കായിക പരിശീലന കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

കൂടാതെ, വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള ചീഫ് കമ്മീഷണര്‍, പ്രാപ്യത, സംവേദനക്ഷമതയില്ലായ്മ, വൈകല്യ നിലയുടെ അവഗണന എന്നിവയെ അഭിസംബോധന ചെയ്തുകൊണ്ട് ഫലപ്രദമായ വിധിന്യായങ്ങള്‍ നല്‍കി. എംടിഎന്‍എല്ലിന് എതിരെ നടപടിയെടുത്തു, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴി ശ്രവണസഹായികള്‍ വില്‍ക്കുന്നത് നിരോധിച്ചു, ഒരു പാരാ ഷൂട്ടറിന് വീല്‍ചെയര്‍ നിഷേധിച്ചതിന് ഓല കാബ്‌സിന് നോട്ടീസ് ലഭിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ അന്തസ്സും അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. എന്‍ഡിഎഫ്ഡിസി വായ്പകള്‍ക്ക് കീഴില്‍ 1% പലിശയിളവ് വാഗ്ദാനം ചെയ്യുന്ന ദിവ്യാംഗ വായ്പക്കാരെ പിന്തുണയ്ക്കുന്ന ഒരു മികച്ച പദ്ധതി ഡിഇപിഡബ്ല്യുഡി അവതരിപ്പിച്ചു. ഈ നാഴികക്കല്ലുകള്‍ വകുപ്പിന്റെ ചലനാത്മകമായ ഒരു വര്‍ഷത്തെ ചിത്രീകരിക്കുന്നു, ഇത് ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ദിവ്യാംഗരെ ഉള്‍ക്കൊള്ളാനും ശാക്തീകരിക്കാനുമുള്ള സമര്‍പ്പണം പ്രകടമാക്കുന്നു.

1. രാഷ്ട്രപതി ഭവനിലെ അമൃത ഉദ്യാനത്തില്‍ ദിവ്യാംഗര്‍ക്കുള്ള പ്രത്യേക പരിപാടി
2. ഇന്ത്യയിലെ ആദ്യത്തെ ഉള്‍ച്ചേര്‍ക്കല്‍ ഉല്‍സവമായ  പര്‍പ്പിള്‍ ഫെസ്റ്റിന് ഗോവയിലെ മഹത്തായ ചടങ്ങില്‍ തുടക്കമായി. കേന്ദ്ര മന്ത്രി ഡോ.വീരേന്ദ്ര കുമാര്‍ ദ്വിദിന ബോധവല്‍ക്കരണ ശില്‍പശാലയില്‍ ''ദിവ്യാംഗരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിച്ചു.
3. വികലാംഗ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.
4. ശാക്തീകരണ സര്‍ഗ്ഗാത്മകത: ദിവ്യ കലാമേള 2023 ഇന്ത്യയിലുടനീളമുള്ള കഴിവുകളും കരകൗശലവസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നു
5. ദിവ്യാംഗ ശാക്തീകരണ വകുപ്പ് 2023-ല്‍ വിവിധ വൈകല്യങ്ങളെക്കുറിച്ചുള്ള അവബോധന ദിവസങ്ങള്‍ ആഘോഷിക്കുന്നു
6. പ്രധാന നേട്ടങ്ങള്‍: സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ.വീരേന്ദ്ര കുമാര്‍ അബിലിമ്പിക്സ് മെഡല്‍ ജേതാക്കള്‍, ഇന്ത്യന്‍ ബധിര ക്രിക്കറ്റ് ടീം, പാരാ നീന്തല്‍ താരം ശ്രീ സതേന്ദ്ര സിംഗ് ലോഹ്യ എന്നിവരെ ആദരിച്ചു.
7. വികലാംഗരുടെ അവകാശ നിയമം 2016-ലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനായി റസിഡന്റ് കമ്മീഷണര്‍മാരുമായും എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഡിഇപിഡബ്ല്യുഡി  സെക്രട്ടറി യോഗം ചേരുന്നു. ഐസിടി, നൈപുണ്യ വികസനം അഥവാ തൊഴില്‍ പരിശീലനം, ബ്രെയിലി പ്രസ്സ് പ്രോത്സാഹിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വകുപ്പിന്റെ് തടസ്സരഹിതമായ അന്തരീക്ഷത്തിന്റെ പ്രാധാന്യം മുതലായ കാര്യങ്ങള്‍ സെക്രട്ടറി ഊന്നിപ്പറഞ്ഞു.
8. ദിവ്യ കലാ ശക്തി പരിപാടികള്‍ ഭിന്നശേഷിയുള്ള കലാകാരന്മാരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു
9. ഉള്‍ച്ചെര്‍ക്കലിനു ദിശ പകരല്‍: മാര്‍ഗനിര്‍ദേശങ്ങളിലെ നാഴികക്കല്ലുകള്‍.
10. ദിവ്യാംഗരെ ശാക്തീകരിക്കുന്നതിനായി വകുപ്പ് പരിവര്‍ത്തനപരമായ പദ്ധതികള്‍ ആരംഭിക്കുന്നു. വൈകല്യമുള്ളവരെ ഉള്‍ക്കൊള്ളാനും ശാക്തീകരിക്കാനും അഞ്ച് ദിശാനിര്‍ണയ പദ്ധതികളും ആരംഭിക്കുന്നു.
10. 3000 ദിവ്യാംഗരെ ശാക്തീകരിക്കാന്‍ ദിവ്യാംഗ ശാക്തീകരണ വകുപ്പ്, അഹമ്മദാബാദിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ പദ്ധതിയൊരുക്കി.
11. ലോക ആംഗ്യഭാഷാ ദിനത്തില്‍ 10,000 ഐഎസ്എള്‍ നിഘണ്ടു നിബന്ധനകളും ബധിര സമൂഹത്തിനായി വാട്ട്സ്ആപ്പ് വീഡിയോ കോളിലൂടെ വീഡിയോ റിലേ സേവനവും, ഇന്ത്യന്‍ ആംഗ്യഭാഷയില്‍ സാമ്പത്തിക നിബന്ധനകളുടെ 260 അടയാളങ്ങള്‍ ഉള്‍പ്പെടെ സമാരംഭിച്ചു.
12. ദിവ്യാംഗര്‍ക്കായുള്ള രാജ്യത്തെ ആദ്യത്തെ ഹൈടെക് കായിക പരിശീലന കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
13. ദിവ്യാംഗരെ കൂടുതല്‍ പരിരക്ഷിക്കുന്നതിനും ഉള്‍ച്ചേര്‍ക്കുന്നതിനുമായി ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖല വിപുലീകരിക്കുന്നതിനുമായി നിതി ആയോഗുമായി ചേര്‍ന്ന് കോണ്‍ക്ലേവ് നടത്തി.
14. ഭിന്നശേഷിയുള്ള വ്യക്തികളുടെ പ്രാപ്യതയും അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് വികലാംഗരുടെ ചീഫ് കമ്മീഷണറുടെ സുപ്രധാന വിധിന്യായങ്ങള്‍.

15. എന്‍ഡിഎഫ്ഡിസി വായ്പയ്ക്ക് കീഴിലുള്ള ദിവ്യാംഗന്‍ വായ്പക്കാരില്‍ അനുവദനീയ സമയത്തിനകം തിരിച്ചടവു നടത്തുന്നവര്‍ക്ക് ഡിഇപിഡബ്ല്യുഡി ഇതാദ്യമായി 1% പലിശയിളവയി് പ്രഖ്യാപിച്ചു, നിശ്ചിത നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണു പദ്ധതി നടപ്പാക്കുക. വകുപ്പു സെക്രട്ടറി ദിവ്യാംഗ വായ്പാ ഗുണഭോക്താക്കള്‍ക്ക് ചെക്കുകള്‍ കൈമാറുകയും ചെയ്തു.

16. ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കായുള്ള സംസ്ഥാനതല, കേന്ദ്രഭരണപ്രദേശ കമ്മീഷണര്‍മാരുടെ 18-ാമത് ദേശീയ അവലോകന യോഗം 2023 നവംബര്‍ 29, 30 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്നു. വികലാംഗരുടെ ചീഫ് കമ്മീഷണറുടെ അധിക ചുമതല വഹിക്കുഡിഇപിഡബ്ല്യുഡി സെക്രട്ടറി ശ്രീ രാജേഷ് അഗര്‍വാളിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 28 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പുനരധിവാസ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

17. ന്യൂ ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു സുപ്രധാന ആഘോഷത്തില്‍, പ്രസിഡന്റ് ദ്രൗപതി മുര്‍മു 21 വ്യക്തികള്‍ക്കും 9 സ്ഥാപനങ്ങള്‍ക്കും ദിവ്യാംഗ ശാക്തീകരണത്തിനുള്ള 2023ലെ ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആഗോള ജനസംഖ്യയുടെ 15 ശതമാനം വരുന്ന ദിവ്യാംഗരുടെ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ  പ്രാധാന്യത്തിന് രാഷ്ട്രപതി അടിവരയിട്ടു.

 

NS

 



(Release ID: 1994067) Visitor Counter : 95