മന്ത്രിസഭ
അയോധ്യ വിമാനത്താവളത്തിന് കേന്ദ്രമന്ത്രിസഭ അന്താരാഷ്ട്ര വിമാനത്താവള അംഗീകാരം നല്‍കി; 'മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം' എന്ന് നാമകരണം ചെയ്തു.
Posted On:
05 JAN 2024 1:17PM by PIB Thiruvananthpuram
അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിനും 'മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം' എന്ന് നാമകരണം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
അയോധ്യയുടെ സാമ്പത്തിക സാധ്യതകളും ആഗോള തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലുള്ള അതിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതിനും വിദേശ തീര്‍ഥാടകര്‍ക്കും വിനോദ സഞ്ചാരികളെയും സ്വാഗതം ചെയ്യാനുമായി അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുക എന്നത് പരമപ്രധാനമാണ്.
'മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര എയര്‍പോര്‍ട്ട്, അയോധ്യാധാം' എന്ന നാമകരണം വിമാനത്താവളത്തിന് ഒരു സാംസ്‌കാരിക സ്പര്‍ശം നല്‍കുകയും രാമായണം രചിച്ച മഹര്‍ഷി വാല്മീകിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു.
ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായും തീര്‍ത്ഥാടന കേന്ദ്രമായും മാറുന്നതിന് ആഴത്തിലുള്ള സാംസ്‌കാരിക വേരുകളുള്ള അയോധ്യക്ക് തന്ത്രപരമായി സ്ഥാനമുണ്ട്. അന്താരാഷ്ട്ര തീര്‍ഥാടകരെയും ബിസിനസ്സുകളെയും ആകര്‍ഷിക്കുന്നതിനുള്ള വിമാനത്താവളത്തിന്റെ സാധ്യതകള്‍ നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യവുമായി സംയോജിക്കുന്നതാണ്.
--NS--
(Release ID: 1993409)
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu