ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം

വര്‍ഷാവസാന അവലോകനം 2023- ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ നേട്ടങ്ങളും സംരംഭങ്ങളും


മന്ത്രാലയ ബജറ്റിലൂടെ മേഖലയ്ക്കുള്ള സഹായത്തില്‍ ഏകദേശം 73% വര്‍ദ്ധനവ്

കാര്‍ഷിക-കയറ്റുമതിയില്‍ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി വിഹിതം 2014-15ലെ 13.7 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 25.6 ശതമാനമായി ഉയര്‍ന്നു.

മൊത്തം രജിസ്റ്റര്‍ ചെയ്ത, അഥവാ സംഘടിത മേഖലയില്‍ 12.22% തൊഴിലവസരങ്ങളുള്ള, സംഘടിത ഉല്‍പ്പാദന മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഭക്ഷ്യ സംസ്‌കരണ മേഖല.

2023 ജനുവരി മുതല്‍, പിഎംഎഫ്എംഇ പദ്ധതിയുടെ വായ്പാ ബന്ധിത സബ്സിഡി ഘടകത്തിന് കീഴില്‍ 51,130 വായ്പകള്‍ അനുവദിച്ചു.

Posted On: 28 DEC 2023 10:29AM by PIB Thiruvananthpuram

1200-ലധികം ദേശീയവും അന്തര്‍ദേശീയവും പ്രദര്‍ശകര്‍, 90 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, 91 ഗ്ലോബല്‍ സിഎക്‌സ്ഒകള്‍, 15 വിദേശ മന്ത്രിമാരുടെയും ബിസിനസ്സ് പ്രതിനിധികളുടെയും ധാരണാപത്രവും നിക്ഷേപ വാഗ്ദാനങ്ങളും എന്നിവയുള്‍പ്പെടെ ബോര്‍ഡില്‍ ഉടനീളമുള്ള പങ്കാളികളുടെ വിപുലമായ പങ്കാളിത്തമാണ് ഗ്ലോബല്‍ ഫുഡ് ഇവന്റ് ''വേള്‍ഡ് ഫുഡ് ഇന്ത്യ'' (ഡബ്ലുഎഫ്‌ഐ)യില്‍ കണ്ടത്. 33,000 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപ വാഗ്ദാനം.
രാജ്യാന്തര ചെറുധാന്യ വര്‍ഷം 2023 ആചരിക്കുന്നതിന്റെ ഭാഗമായി 27 ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചെറുധാന്യ റോഡ്‌ഷോകള്‍/സമ്മേളനങ്ങള്‍/പ്രദര്‍ശന പരമ്പര

കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിലും ഫാം ജോലികള്‍ക്ക് പുറത്തുള്ള ജോലികള്‍ സൃഷ്ടിക്കുന്നതിലും കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലയിലെ ഉല്‍പ്പാദനത്തിലും വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിലും കൃഷിയിടത്തിലും പുറത്തുമുള്ള നിക്ഷേപങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിലും സംസ്‌കരിക്കുന്നതിലും ഭക്ഷ്യ സംസ്‌കരണ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതനുസരിച്ച്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയുടെ വികസനത്തിന് ഉത്തേജനം നല്‍കുന്നതിന് നിരവധി സംരംഭങ്ങള്‍ ഏറ്റെടുക്കുകയും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അതിന്റെ പദ്ധതികളില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഇവയാണ്:

മന്ത്രാലയ ബജറ്റിലൂടെ മേഖലാതല സഹായത്തില്‍ വര്‍ദ്ധനവ്-
ഇന്ത്യാ ഗവണ്‍മെന്റ് 2023-24 വര്‍ഷത്തില്‍ ഭക്ഷ്യ സംസ്‌കരണ മേഖലയുടെ വികസനത്തിനായി മന്ത്രാലയത്തിന് 3287.65 കോടി രൂപ അനുവദിച്ചു, ഇത് 2022-23ല്‍ 1901.59 കോടി രൂപയെന്ന പുതുക്കിയ എസ്റ്റിമേറ്റില്‍ നിന്ന് ഏകദേശം 73% വര്‍ധന രേഖപ്പെടുത്തുന്നു.
മേഖലാ നേട്ടങ്ങളില്‍ വലിയ കുതിപ്പ് -
ഭക്ഷ്യ സംസ്‌കരണ മേഖലയുടെ മൊത്തം മൂല്യം 2014-15ലെ 1.34 ലക്ഷം കോടി രൂപയില്‍ നിന്ന് 2021-22ല്‍ 2.08 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ഈ മേഖല 2014 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 6.185 ബില്യണ്‍ യുഎസ് ഡോളറിന്റെ എഫ്ഡിഐ ഓഹരി നിക്ഷേപം ആകര്‍ഷിച്ചു.
കാര്‍ഷിക കയറ്റുമതിയില്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയുടെ പങ്ക് 2014-15ല്‍ 13.7% ആയിരുന്നത് 2022-23ല്‍ 25.6% ആയി ഉയര്‍ന്നു.
മൊത്തം രജിസ്റ്റര്‍ ചെയ്തതോ സംഘടിതമോ ആയ മേഖലയില്‍ 12.22% തൊഴിലവസരങ്ങളുള്ള സംഘടിത ഉല്‍പ്പാദന മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഭക്ഷ്യ സംസ്‌കരണ മേഖല.

3. പദ്ധതികള്‍ക്ക് കീഴിലുള്ള നേട്ടങ്ങള്‍-
എ) പ്രധാനമന്ത്രി കിസാന്‍ സമ്പദ യോജന (പിഎംകെഎസ് വൈ)
പി.എം.കെ.എസ്.വൈ.ക്ക് 2016-20 (2020-21ലേക്കു നീട്ടി) കാലത്തേക്ക് 6,000 കോടി രൂപ അനുവദിച്ചു.
2023 ജനുവരി മുതല്‍ ഇതുവരെ, പിഎംകെഎസ് വൈയുടെ വിവിധ ഘടക പദ്ധതികള്‍ക്ക് കീഴില്‍ ആകെ 184 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു, കൂടാതെ മൊത്തം 110 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു, അതിന്റെ ഫലമായി 13.19 ലക്ഷം മെട്രിക് ടണ്‍ സംസ്‌കരണ  സംരക്ഷണ ശേഷിയുണ്ടായി. അംഗീകൃത പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍, ഏകദേശം 3.85 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന 3360 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. കൂടാതെ 0.62 ലക്ഷത്തിലധികം പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പിഎംകെഎസ്വൈയുടെ വിവിധ ഘടക പദ്ധതികള്‍ക്ക് കീഴില്‍ ഇതുവരെ, മൊത്തം 1401 പദ്ധതികള്‍ക്ക് അവയുടെ സമാരംഭ തീയതി മുതല്‍ അംഗീകാരം ലഭിച്ചു. ഇവയില്‍ 832 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. അതിന്റെ ഫലമായി 218.43 ലക്ഷം മെട്രിക് ടണ്‍ സംസ്‌കരണ, സംരക്ഷണ ശേഷിയുണ്ട്. അംഗീകൃത പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍, ഏകദേശം 57 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന 21217 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. കൂടാതെ 8.28 ലക്ഷത്തിലധികം പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാം ഗേറ്റിലെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനയിലും അതിന്റെ നഷ്ടം കുറയ്ക്കുന്നതിലും പി.എം.കെ.എസ്.വൈ. കാര്യമായ ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കോള്‍ഡ് ചെയിന്‍ പ്രോജക്ടുകളെക്കുറിച്ചുള്ള നാബ്‌കോണ്‍ വിലയിരുത്തല്‍ പഠന റിപ്പോര്‍ട്ട് കാണിക്കുന്നത്, അംഗീകൃത പദ്ധതികളില്‍ 70% പൂര്‍ത്തീകരിച്ചത്, മത്സ്യബന്ധനത്തിന്റെ കാര്യത്തില്‍ 70% വരെയും പാലുല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ 85% വരെയും മാലിന്യം കുറയ്ക്കുന്നതില്‍ ഗണ്യമായ പുരോഗതി കാണിക്കുന്നു എന്നാണ്.

ബി) പ്രധാനമന്ത്രി സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ വ്യവസായ നവീകരണ പദ്ധതി (പിഎംഎഫ്എംഇ)

ആത്മനിര്‍ഭര്‍ അഭിയാന് കീഴില്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം 2020 ജൂണില്‍ 10,000 കോടി രൂപ ചെലവിട്ട് മേഖലയില്‍ 'വോക്കല്‍ ഫോര്‍ ലോക്കല്‍' പ്രോത്സാഹിപ്പിക്കുന്നതിനായി പിഎംഎഫ്എംഇ എന്ന പേരില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതി ആരംഭിച്ചു. 2020 മുതല്‍ 2025 വരെയുള്ള കാലയളവിലേക്കാണ് ഇത്രയും തുക വകയിരുത്തിയത്.
സൂക്ഷ്മ ഭക്ഷ്യംസംസ്‌കരണ സംരംഭങ്ങള്‍ക്കായുള്ള ആദ്യ ഗവണ്‍മെന്റ് പദ്ധതിയാണിത്. വായ്പാബന്ധിത സബ്സിഡിയിലൂടെയും ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന സമീപനത്തിലൂടെയും 2 ലക്ഷം സംരംഭങ്ങള്‍ക്ക് പ്രയോജനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
2023 ജനുവരി മുതല്‍, പിഎംഎഫ്എഇ പദ്ധതിയുടെ വായ്പാബന്ധിത സബ്സിഡി ഘടകത്തിന് കീഴില്‍ മൊത്തം 51,130 വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏതൊരു കലണ്ടര്‍ വര്‍ഷത്തിലെയും ഏറ്റവും ഉയര്‍ന്ന നേട്ടമാണ്. 1.35 ലക്ഷം സ്വയം സഹായ സംഘ (എസ്എച്ച്ജി) അംഗങ്ങള്‍ക്ക് വിത്ത് മൂലധന സഹായമായി 440.42 കോടി രൂപ അനുവദിച്ചു. താഴെത്തട്ടിലുള്ള സൂക്ഷ്മ സംരംഭത്തിന് ഉല്‍പ്പന്ന വികസന പിന്തുണ നല്‍കുന്ന കാലയളവില്‍ 4 ഇന്‍കുബേഷന്‍ സെന്ററുകള്‍ പൂര്‍ത്തീകരിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
പദ്ധതിയുടെ തുടക്കം മുതല്‍ ഇതുവരെ, പിഎംഎഫ്എംഇ പദ്ധതിയുടെ വായ്പാബന്ധിത സബ്‌സിഡി ഘടകത്തിന് കീഴില്‍ വ്യക്തിഗത ഗുണഭോക്താക്കള്‍, കാര്‍ഷികോല്‍പാദന സംഘടനകള്‍ (എഫ്പിഒകള്‍), സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍), ഉല്‍പാദക സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കായി മൊത്തം 65,094 വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. 2.3 ലക്ഷം സ്വയം സഹായ സംഘ (എസ്എച്ച്ജി) അംഗങ്ങള്‍ക്ക് വിത്ത് മൂലധന സഹായമായി 771 കോടി രൂപ അനുവദിച്ചു.
205.95 കോടി രൂപ ചെലവില്‍ 76 ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ഒഡിഒപി സംസ്‌കരണ വഴികളിലും അനുബന്ധ ഉല്‍പ്പന്ന വഴികളിലും സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു.

ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്കുള്ള ഉല്‍പ്പാദനബന്ധിത പ്രോല്‍സാഹന പദ്ധതി (പിഎല്‍ഐഎസ്എഫ്പിഐ)
ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളുടെ സംഭാവനയ്ക്ക് ആനുപാതികമായ ആഗോള ഭക്ഷ്യ ഉല്‍പ്പാദന വീരന്‍മാരെ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര വിപണികളില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഭക്ഷ്യ ഉല്‍പന്നങ്ങളെ പിന്തുണയ്ക്കുന്നതിനുമായി ''ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിനായുള്ള ഉല്‍പാദന ബന്ധിത പ്രോല്‍സാഹന പദ്ധതി' (പിഎല്‍ഐഎസ്എഫ്പിഐ) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 31.03.2021-ന് 10,900 കോടി രൂപയാണ് അടങ്കല്‍ തുക. 2021-22 മുതല്‍ 2026-27 വരെയുള്ള ആറ് വര്‍ഷത്തെ കാലയളവിലേക്കാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഘടകങ്ങള്‍- നാല് പ്രധാന ഭക്ഷ്യ ഉല്‍പന്ന വിഭാഗങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നു. ചെറുധാന്യ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച പഴങ്ങളും പച്ചക്കറികളും, സമുദ്രോത്പന്നങ്ങള്‍, മൊസറെല്ല ചീസ് (വിഭാഗം-I) എന്നിവയുള്‍പ്പെടെ പാചകം ചെയ്യാന്‍ തയ്യാറായിട്ടുള്ളതോ കഴിക്കാന്‍ തയ്യാറായിട്ടുള്ളതോ (ആര്‍ടിസി/ ആര്‍ടിഇ) ഭക്ഷണങ്ങള്‍. രണ്ടാമത്തെ ഘടകം എസ്എംഇകളുടെ (വിഭാഗം-II) നൂതന, അഥവാ ജൈവ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഉദയം പ്രോത്സാഹിപ്പിക്കുന്നതിന് (വിഭാഗം-III) വിദേശത്ത് ബ്രാന്‍ഡിംഗിനും വിപണനത്തിനുമുള്ള പിന്തുണയുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ഘടകം. പിഎല്‍ഐഎസ്്എഫപിഐക്കു കീഴിലുള്ള സമ്പാദ്യത്തില്‍ നിന്ന്, ആര്‍ടിസി അഥവാ ആര്‍ടിഇ ഉല്‍പ്പന്നങ്ങളില്‍ ചെറുധാന്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ ഉല്‍പ്പാദനം പിഎല്‍ഐ പദ്ധതിക്കു കീഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ചെറുധാന്യം അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഉല്‍പാദനന ബന്ധിത ആനുകൂല്യ പദ്ധതി (പിഎല്‍ഐഎസ്എംബിപി)ക്കായുള്ള ഒരു ഘടകവും പദ്ധതിയില്‍ നിന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. മൂല്യവര്‍ദ്ധനവും വില്‍പ്പനയും.
10.08.2023-ന്, മില്ലറ്റ് അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ (മില്ലറ്റ് 2.0) നിര്‍മ്മാണത്തിന് താല്‍പര്യപത്രം ക്ഷണിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള സമ്പാദ്യത്തില്‍ നിന്ന് 1000 കോടി രൂപ മാറ്റിവെച്ചുകൊണ്ടു നടപ്പാക്കുന്നതിന് അംഗീകാരം ലഭിച്ചു.

 

NS

 



(Release ID: 1992626) Visitor Counter : 108