പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ലക്ഷദ്വീപിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട അവലോകന യോഗം ചേർന്നു

Posted On: 02 JAN 2024 9:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലക്ഷദ്വീപിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ അധ്യക്ഷനായി. ഇന്നു ലക്ഷദ്വീപിലെത്തിയ പ്രധാനമന്ത്രി നാളെ വിവിധ വികസനപദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തും.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് ഇങ്ങനെ:

‘‘ലക്ഷദ്വീപിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട വശങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ അധ്യക്ഷനായി. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും പ്രാദേശിക സംസ്കാരം സംരക്ഷിക്കുന്നതിലും ജനങ്ങൾക്കു സമൃദ്ധിയുടെ വഴികൾ ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു ലക്ഷദ്വീപിലെ ജനങ്ങൾക്കു മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.’’

 

NS

(Release ID: 1992561) Visitor Counter : 109