ധനകാര്യ മന്ത്രാലയം

ധനകാര്യ മന്ത്രാലയത്തിനു കീഴിലെ നിക്ഷേപ, പൊതു ധന പരിപാലന വകുപ്പി(ഡിപാം)ന്റെ 2023ലെ വര്‍ഷാന്ത്യ അവലോകനം

Posted On: 27 DEC 2023 3:31PM by PIB Thiruvananthpuram


2023ല്‍ നിക്ഷേപ, പൊതു ധന പരിപാലന വകുപ്പ്(ഡിപാം) മൂല്യനിര്‍മാണം, തന്ത്രപരമായ വിറ്റഴിക്കല്‍, തുടര്‍ച്ചയായ സാമ്പത്തിക ആസൂത്രണം എന്നിവയോട് ഉറച്ച പ്രതിബദ്ധത പ്രകടിപ്പിച്ചു.

2023 ലെ പ്രധാന നേട്ടങ്ങളിലൊന്ന് കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളില്‍ (സിപിഎസ്ഇ) മൂല്യനിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയതാണ്. 2021 ജനുവരിയില്‍ പുതിയ പിഎസ്ഇ നയം അവതരിപ്പിച്ചതുമുതല്‍ എന്‍എസ്ഇ സിപിഎസ്ഇ, ബിഎസ്ഇ സിപിഎസ്ഇ സൂചികകള്‍ പ്രതീക്ഷകള്‍ മറികടന്ന് 2023 നവംബര്‍ വരെ യഥാക്രമം 160.49%, 128.66% റിട്ടേണുകള്‍ പ്രകടമാക്കി.
പ്രാരംഭ പബ്ലിക് ഓഫറിംഗുകളുടെ (ഐപിഒ) മേഖലയില്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജം വികസിപ്പിക്കുന്ന ദേശീയ ഏജന്‍സിക്ക് (ഐആര്‍ഇഡിഎ) വേണ്ടി ഡിപാം ഐപിഒ വിജയകരമായി സമാരംഭിച്ചു.

ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫഎസ്) റൂട്ട്, സിപിഎസ്ഇകളിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഗവണ്‍മെന്റ് സജീവമായി ഉപയോഗപ്പെടുത്തിവരുന്നു. എച്ച്എഎല്‍, കോള്‍ ഇന്ത്യ ലിമിറ്റഡ്, ആര്‍വിഎന്‍എല്‍, എസ്ജെവിഎന്‍ ലിമിറ്റഡ്, ഹഡ്കോ തുടങ്ങിയ സിപിഎസ്ഇകളിലെ ശ്രദ്ധേയമായ ഇടപാടുകള്‍ വഴി മൊത്തത്തില്‍ 10,860.91 കോടി രൂപ ലഭിച്ചു. ഒഎഫ്എസ്സിനുശേഷം നിക്ഷേപകര്‍ക്കു മൂലധനം നേട്ടം ഉറപ്പാക്കിക്കൊണ്ട് ബന്ധപ്പെട്ട ഓഹരികള്‍ മൂന്നേറ്റം നിലനിര്‍ത്തി.
പുതുക്കിയ കണക്കുകളെ മറികടന്ന് 2022-23ല്‍ സിപിഎസ്ഇകളില്‍നിന്് 59,533 കോടി രൂപ ലാഭവിഹിതം ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷം 2023 ഡിസംബര്‍ 4 വരെ സിപിഎസ്ഇകളില്‍ നിന്നുള്ള ലാഭവിഹിതമായി 26,644 കോടി രൂപ ഗവണ്‍മെന്റിനു ലഭിച്ചു.

മുന്നോട്ട് നോക്കുമ്പോള്‍, ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, പിഡിഐഎല്‍, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, എന്‍എംഡിസി സ്റ്റീല്‍ ലിമിറ്റഡ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ബിഇഎംഎല്‍ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ ഡിഐപിഎഎം സജീവമായി തുടരുകയാണ്.

2023-ല്‍  ചില ഡിഐപിഎമ്മിന്റെ പ്രധാന നേട്ടങ്ങള്‍ ഇനിപ്പറയുന്നവയാണ്:

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ (സിപിഎസ്ഇ) മൂല്യ സൃഷ്ടി
സമതുലിതമായ മൂലധന മാനേജ്മെന്റ് നയത്തിലൂടെയും മൂല്യശോഷണം കൂടാതെ ശരിയായ വിലയിലും ശരിയായ സമയത്തും ഓഹരി വിറ്റഴിക്കല്‍ ഇടപാടുകള്‍ ആസൂത്രണം ചെയ്യുന്നതിലൂടെയും സിപിഎസ്ഇകളിലെ മൂല്യനിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കുന്നു.
2021 ജനുവരിയില്‍ പുതിയ പിഎസ്ഇ നയം പ്രഖ്യാപിച്ചതിനുശേഷം, നിഫ്റ്റി 50, ബിഎസ്ഇ സെന്‍സെക്സ് എന്നിവ യഥാക്രമം 44.00%, 40.29% ഉയര്‍ച്ച രേഖപ്പെടുത്തി, അതേസമയം എന്‍എസ്ഇ സിപിഎസ്ഇ, ബിഎസ്ഇ സിപിഎസ്ഇ സൂചികകള്‍ നവംബര്‍, 2023 വരെ യഥാക്രമം 160.49%, 128% റിട്ടേണുകളോടെ വലിയ വ്യത്യാസത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ)
17.03.2023-ന് പുനരുപയോഗിക്കാവുന്ന ഊര്‍ജ വികസന ദേശീയ ഏജന്‍സി(ഐആര്‍ഇഡിഎ)യുടെ പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)ന് സിസിഇഎ അംഗീകാരം നല്‍കി.
ഗവണ്‍മെന്റ് നടത്തുന്ന നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി(എന്‍ബിഎഫ്‌സി)യായ ഐആര്‍ഇഡിഎയുടെ ഐപിഒ 21.11.2023-ന് ആരംഭിച്ചു.
ഐആര്‍ഇഡിഎ 29.11.2023-ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വിജയകരമായി ലിസ്റ്റ് ചെയ്യപ്പെട്ടു.
ഐആര്‍ഇഡിഎയുടെ ഐപിഒ ഉപയോഗിച്ച്, ഗവണ്‍മെന്റ് 858.36 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.
കമ്പനിക്ക് 15% പുതിയ ഓഹരി വിതരണത്തിലൂടെ ഏതാണ്ട് 1290 കോടി രൂപ ലഭിച്ചു.

വില്‍പ്പന വാഗ്ദാനം (ഒഎഫ്എസ്)
ഒഎഫ്എസ് വഴി സിപിഎസ്ഇകളിലെ ഓഹരി പങ്കാളിത്തം പിന്‍വലിക്കുന്നത് ഗവണ്‍മെന്റ് തുടര്‍ന്നു.
2023 ജനുവരി മുതല്‍, എച്ച്എഎല്‍, കോള്‍ ഇന്ത്യ ലിമിറ്റഡ്, ആര്‍വിഎന്‍എല്‍, എസ്‌ജെവിഎന്‍ ലിമിറ്റഡ്, ഹഡ്‌കോ എന്നിവയില്‍ ഒഎഫ്എസ് ഇടപാടുകള്‍ നടത്തി ഗവണ്‍മെന്റ് 10,860.91 കോടി (എച്ച്എഎല്‍-2,910.39 കോടി, കോള്‍ ഇന്ത്യ-4,185.69 കോടി, ആര്‍വിഎന്‍എല്‍ആര്‍.1,365.61 കോടി, എസ്‌ജെവിഎന്‍-1,349.27 കോടി, ഹഡ്‌കോ 1,049.95 കോടി) സമാഹരിച്ചു.
ഓഹരികള്‍ പൊതുവെ ഒഎഫ്എസ്സിന് ശേഷമുള്ള മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുക വഴി, നിക്ഷേപകരുടെ മൂലധന നേട്ടം ഉയര്‍ന്നു.

സ്ഥിരമായ ലാഭവിഹിത നയം നടപ്പിലാക്കല്‍

ഡിഐപിഎഎം നവംബറില്‍ സ്ഥിരമായ ലാഭവിഹിത നയം സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കി.
കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ (സിപിഎസ്ഇ) ലാഭവിഹിതം കഴിഞ്ഞ 3 വര്‍ഷമായി മെച്ചപ്പെട്ടു.
2020-21 സാമ്പത്തിക വര്‍ഷത്തിലും 2021-22 സാമ്പത്തിക വര്‍ഷത്തിലും 2022-23 സാമ്പത്തിക വര്‍ഷത്തിലും സിപിഎസ്ഇകളില്‍ നിന്നുള്ള മൊത്തം ലാഭവിഹിതം യഥാക്രമം 39,750 കോടി രൂപ, 59,294 കോടി രൂപ, 59,533 കോടി രൂപ എന്നിങ്ങനെയാണ്. ഇതിന്റെ പുതുക്കിയ പ്രതീക്ഷിത കണക്ക് യഥാക്രമം 34,717 കോടി രൂപ, 46,000 കോടി രൂപ, 43,000 കോടി രൂപ എന്നിങ്ങനെയായിരുന്നു.

തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍
നടന്നുവരുന്ന വിനിമയങ്ങളുടെ ഭാഗമായി ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, പിഡിഐഎല്‍, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, എന്‍എംഡിസി സ്റ്റീല്‍ ലിമിറ്റഡ്, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ബിഇഎംഎല്‍ ലിമിറ്റഡ് എന്നിവയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് താല്‍പര്യപത്രം പുറത്തിറക്കി.

--NS--



(Release ID: 1992029) Visitor Counter : 46