ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വര്‍ഷാന്ത്യ അവലോകനം- 2023
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനപ്രകാരം 81.35 കോടി എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്ക് 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം അഞ്ച് വര്‍ഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍
കിലോഗ്രാമിന് 27.50 രൂപ നിരക്കില്‍ 'ഭാരത്' ആട്ടയുടെ വില്‍പ്പന കേന്ദ്ര ഗവണ്‍മെന്‍ര് ആരംഭിച്ചു
മൂന്നാം ഘട്ടത്തില്‍ ഐസിഡിഎസ്, പിഎം-പോഷണ്‍, ടിഡിപിഎസ് എന്നിവയ്ക്ക് കീഴില്‍ സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉയര്‍ത്തിയ 207.31 എല്‍എംടി പോഷകഗുണേറിയ അരി
ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങളുടെ സുതാര്യവും ഉറപ്പാക്കപ്പെട്ടതുമായ വിതരണം ചെയ്യുന്നതിനായി ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ഉപകരണങ്ങള്‍ ഉപയോഗിച്ച് 99.8% ന്യായവില കടകള്‍ ഓട്ടോമേറ്റ് ചെയ്യുന്നു.
2023 നവംബര്‍ വരെ 28 കോടി പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ വഴി 80 എല്‍എംടിയിലേറെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.
Posted On:
27 DEC 2023 12:56PM by PIB Thiruvananthpuram
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ 2023ലെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്:
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ):
രാജ്യത്ത് കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച മൂലം പാവങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, പിഎംജികെഎയ്ക്ക് കീഴില്‍ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിഹിതം പതിവ് വിഹിതത്തിന് പുറമേയാണ്. ഇതു പ്രകാരം ആകെ ഏകദേശം 1118 എല്‍എംടി ഭക്ഷ്യധാന്യങ്ങള്‍ 28 മാസക്കാലത്തേക്ക് അനുവദിച്ചിട്ടുണ്ട്. ഏകദേശം 3.91 ലക്ഷം കോടി രൂപയാണ് മൊത്തം ആസൂത്രിത സാമ്പത്തിക വിഹിതം.
ദരിദ്ര ഗുണഭോക്താക്കളുടെ സാമ്പത്തിക ബാധ്യത ഇല്ലാതാക്കുന്നതിനും രാജ്യവ്യാപകമായി ഏകീകൃതമായി നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്ക്, അതായത് എഎവൈ കുടുംബങ്ങള്‍ക്കും പിഎച്ച്എച്ച് ഗുണഭോക്താക്കള്‍ക്കും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് (പിഎംജികെഎവൈ) കീഴില്‍ 2023 ജനുവരി 1 മുതല്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതിനുമുമ്പ്, എന്‍എഫ്എസ്എ പ്രകാരം, സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ഒരു കിലോ അരി 3 രൂപ, ഗോതമ്പ് കിലോയ്ക്ക് 2 രൂപ, നാടന്‍ ധാന്യങ്ങള്‍ ഒരു രൂപ എന്ന നിരക്കിലും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തിരുന്നു.
കേന്ദ്ര ഗവണ്‍മെന്റ് തീരുമാനമനുസരിച്ച്, രണ്ട് ഭക്ഷ്യ സബ്സിഡി പദ്ധതികള്‍ ചേര്‍ത്താണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) രൂപീകരിച്ചത്.
ഗുണഭോക്താക്കളുടെ ക്ഷേമം കണക്കിലെടുത്ത്, ദരിദ്രര്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, താങ്ങാനാവുന്ന വില, ലഭ്യത എന്നിവയില്‍ എന്‍എഫ്എസ്എ 2013ന്റെ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനങ്ങളില്‍ ഉടനീളം ഏകീകൃതമായി നിലനിര്‍ത്തുന്നതിനുമായി 81.35 കോടി എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്ക് 2024 ജനുവരി ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ തീരുമാനം കൈക്കൊണ്ടു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദവും ഏകീകൃതവുമായി നടപ്പാക്കുന്നുണ്ടെന്ന് പിഎംജികെഎവൈ പദ്ധതി വഴി ഉറപ്പാക്കും. ഒറ്റ രാജ്യം, ഒരേയൊരു റേഷന്‍ കാര്‍ഡ് (ഒഎന്‍ഒആര്‍സി) വഴി റേഷന്‍ കാര്‍ഡ് എവിടെയും ഉപയോഗിക്കാവുന്ന സാഹചര്യം ഉണ്ടാവുകയും ഗുണഭോക്താക്കള്‍ക്ക് രാജ്യത്തെവിടെനിന്നും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. ഇതു പദ്ധതി രാജ്യത്താകമാനം ഒരേ രീതിയില്‍ നടപ്പാക്കുന്നതിനു സഹായകമാകും.
ഭാരത് ആട്ടയുടെ വില്‍പന
താങ്ങാവുന്ന നിരക്കില്‍ പൊതു ഉപഭോക്താക്കള്‍ക്കു ഗോതമ്പും ആട്ടയും ലഭ്യമാക്കാനായി കേന്ദ്രീയ ഭണ്ഡാര്‍, ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ക്ലിപ്തം (എന്‍സിസിഎഫ്), ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ (നാഫെഡ്) തുടങ്ങിയ അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ക്ക് 21.50 രൂപ നിരക്കില്‍ രണ്ടര ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് അനുവദിച്ചു. 27.50 രൂപയില്‍ കൂടാത്ത ചില്ലറവില്‍പന വിലയ്ക്കു മാത്രം വിപണിയിലെത്തിക്കുന്ന ഭാരത് ആട്ടയായി വില്‍പന നടത്താനാണു നിര്‍ദേശം. പിന്നീട് പദ്ധതിക്ക് അനുവദിച്ച ഗോതമ്പിന്റെ അളവ് 4 എംഎല്‍ടിയായി ഉയര്‍ത്തുകയും ചെയ്തു.
പൊതുവിപണി വില്‍പന പദ്ധതി (ആഭ്യന്തരം) [ഒഎംഎസ്എസ്(ഡി)]
ഒഎംഎസ്എസ്(ഡി) വഴി 2023ല്‍ ആകെക്കൂടി 82.89 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും 3.04 ലക്ഷം മെട്രിക് ടണ്‍ അരിയും ഇതുവരെ പൊതുമാര്‍ക്കറ്റില്‍ ഇ-ലേലത്തിലൂടെ എഫ്‌സിഐ വില്‍പന നടത്തി.
ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ കാരണം കുടിയേറ്റ തൊഴിലാളികള്‍/പാര്‍ശവല്‍ക്കൃത വിഭാഗങ്ങള്‍ക്കായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതോ ആയ എല്ലാ ചാരിറ്റബിള്‍, ഗവണ്‍മെന്റിതര സ്ഥാപനങ്ങള്‍ക്കും ഒഎംഎസ്എസ്(ഡി) പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കുന്നത് ഇപ്പോള്‍ കോവിഡ്-19 സാഹചര്യം നിലവിലില്ലാത്തതിനാല്‍ നിര്‍ത്തലാക്കി. എന്നിരുന്നാലും, സമൂഹ അടുക്കളകള്‍ക്ക് ഗോതമ്പിന് 21.50 രൂപയും അരിക്ക് കിലോഗ്രാമിന് 24.00 രൂപയും നിരക്കില്‍ 2024 മാര്‍ച്ച് വരെ ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപപദ്ധതി തുടരുകയാണ്.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പുരോഗതി:
2019 ഓഗസ്റ്റില്‍ വെറും 4 സംസ്ഥാനങ്ങളില്‍ സംസ്ഥാനാന്തര ഉപയോഗ സാധ്യതയോടെ ആരംഭിച്ച്, ഇതുവരെ, 80 കോടി എന്‍എഫ്എസ്എ ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന എല്ലാ 36 സംസ്ഥാനങ്ങളിലും ഒഎന്‍ഒആര്‍സി പദ്ധതി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡ് സംസ്ഥാനവും അസം സംസ്ഥാനവും യഥാക്രമം 2022 ഫെബ്രുവരിയിലും 2022 ജൂണിലും ഒന്‍ഒആര്‍സി പ്ലാറ്റ്ഫോമില്‍ ചേര്‍ന്നു.
2019 ഓഗസ്റ്റില്‍ ഒന്‍ഒആര്‍സി പദ്ധതി ആരംഭിച്ചതുമുതല്‍, 125 കോടിയിലധികം പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ വഴി ഒന്‍ഒആര്‍സി പദ്ധതിക്കു കീഴില്‍ രാജ്യത്ത് 241 എല്‍എംടിയില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു,.
2023 വര്‍ഷത്തില്‍, 11 മാസത്തിനുള്ളില്‍ ഏകദേശം 28 കോടി പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ വഴി, എന്‍എഫ്എസ്എ, പിഎംജികെഎവൈ എന്നിവയുടെ അന്തര്‍-സംസ്ഥാന ഇടപാടുകള്‍ ഉള്‍പ്പെടെ നടത്തിക്കൊണ്ട്, 80 എല്‍എംടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.
ടിപിഡിഎസ്, ഒഡബ്ല്യുഎസ്, അധിക അനുമതി (വെള്ളപ്പൊക്കെ, ആഘോഷം, കുടങ്ങിയവ) എന്നിവയ്ക്കായി 2023-24ലെ വാര്‍ഷിക ഭക്ഷ്യധാന്യ അനുമതി:
ഭക്ഷ്യ, പൊതുവിതരണ വകുപ്പ് എന്‍എഫ്എസ്എ പ്രകാരം ഭക്ഷ്യധാന്യ വിഹിതം നല്‍കുന്നു. മറ്റു ക്ഷേമപദ്ധതികളായ കുമാരികള്‍ക്കുള്ള പദ്ധതി, അന്നപൂര്‍ണ പദ്ധതി, ക്ഷേമകേന്ദ്രങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും ആയുള്ള പദ്ധതി എന്നിവയ്ക്കും വിഹിതം അനുവദിക്കുന്നു.
അരിയുടെ മേന്‍മ വര്‍ധിപ്പിക്കുന്നതും അളവു വര്‍ധിപ്പിക്കുന്നതും സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം:
2021 ഓഗസ്റ്റ് 15നു നടത്തിയ 75ാമതു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മേന്‍മവര്‍ധിപ്പിച്ച അരി ഗവണ്‍മെന്റ് പദ്ധതികളിലൂടെ വിതരണം ചെയ്യുക വഴി പോഷണം ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, കേന്ദ്ര ഗവണ്‍മെന്റ് പൊതുവിതരണ സംവിധാനം വഴിയും ഐസിഡിഎസ്സും പിഎം പോഷണും പോലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റു ക്ഷേമ പദ്ധതികള്‍ വഴിയും മേന്‍മ വര്‍ധിപ്പിച്ച അരി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാക്കുന്നതിന് അംഗീകാരം നല്‍കി.
ലക്ഷ്യപൂര്‍ണമായ പൊതുവിതരണ സമ്പ്രദായം (ടിഡിപിഎസ്) പരിഷ്‌കാരങ്ങള്‍:
എന്‍എഫ്എസ്എ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 100% ഡിജിറ്റൈസ് ചെയ്ത റേഷന്‍ കാര്‍ഡുകളും ഗുണഭോക്താക്കളുടെ വിവരങ്ങളും. ഏകദേശം 80 കോടി ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന ഏകദേശം 20.06 കോടി റേഷന്‍ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സുതാര്യത പോര്‍ട്ടലുകളില്‍ ലഭ്യമാണ്.
റേഷന്‍ കാര്‍ഡുകളുടെ 99.8 ശതമാനത്തിലധികം ആധാര്‍ സീഡിംഗ്.
രാജ്യത്തെ ഏകദേശം 99.8% ന്യായവില കടകള്‍ ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങളുടെ സുതാര്യവും ഉറപ്പാക്കപ്പെട്ടതുമായ വിതരണം നടത്തുന്നതിനായി ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഓട്ടോമേറ്റഡ് ആണ്.
ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തല്‍ 97% ഇടപാടുകളും സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ആധികാരികമെന്നു രേഖപ്പെടുത്തിയ ബയോമെട്രിക് രീതിയിലോ ആധാര്‍ വഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭരണ പ്രക്രിയയില്‍ ഇ-ഭരണം
എല്ലാ സംസ്ഥാനങ്ങളുടെ സംഭരണ പോര്‍ട്ടലുകളിലെ വിവരങ്ങള്‍ ഒരിടത്തു ലഭ്യമാകുന്ന സംവിധാനം കേന്ദ്ര ഗവണ്‍മെന്റ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്താനും ആധാര്‍ സീഡ് ചെയ്യാനും ഭൂരേഖ ഏകീകരിക്കാനും ബില്ലുകള്‍ ഓട്ടമാറ്റിക്കായി നേടിയെടുക്കാനുമൊക്കെ സംവിധാനമുണ്ട്. മധ്യമവര്‍ത്തികളെ ഒഴിവാക്കിയും കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കിയും ഉള്ളതാണു സംവിധാനം.
--NS--
(Release ID: 1991911)