സാംസ്‌കാരിക മന്ത്രാലയം
വര്‍ഷാവസാന അവലോകനം 2023 : സാംസ്‌കാരിക മന്ത്രാലയം
സാംസ്‌കാരിക മഹിമ ഉയര്‍ത്തിപ്പിടിച്ച ഒരാണ്ട്
'മേരി മാതി മേരാ ദേശ്-മാതി കോ നമന്‍ വീരോം കാ വന്ദന്‍': രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച 'വീരന്മാരെ' ആദരിക്കുന്നതിനായി സംഘടിപ്പിച്ച ദേശീയ പ്രചരണ പദ്ധതി
മേരി മാതി മേരാ ദേശ് പ്രചരണ പദ്ധതിക്കു കീഴില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ശേഖരിച്ച മണ്ണില്‍ നിന്ന് വികസിപ്പിച്ചെടുത്ത അമൃത വാടികയ്ക്കും അമൃത മഹോത്സവ സ്മാരകത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
ജി20 കള്‍ച്ചര്‍ വര്‍ക്കിങ് ഗ്രൂപ്പും സാംസ്‌കാരിക മന്ത്രിമാരുടെ യോഗവും ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്നു; 'കാശി സംസ്‌കാര പാത' എന്ന രേഖ എല്ലാ ജി 20 രാജ്യങ്ങളും അംഗീകരിച്ചു.
സാംസ്‌കാരിക മന്ത്രാലയം അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷനുമായി സഹകരിച്ച് ആദ്യത്തെ ആഗോള ബുദ്ധ ഉച്ചകോടി നടത്തുന്നു
ആദ്യ ഇന്ത്യന്‍ കല, വാസ്തുവിദ്യ, ഡിസൈന്‍ ബിനാലെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു
ശാന്തിനികേതനും ഹൊയ്സാല ക്ഷേത്രങ്ങളും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി
'ഗുജറാത്തിന്റെ ഗര്‍ബ' യുനെസ്‌കോ തൊട്ടറിയാന്‍ കഴിയാത്ത സാംസ്‌കാരിക പൈതൃകമായി പ്രഖ
Posted On:
22 DEC 2023 8:41PM by PIB Thiruvananthpuram
സാംസ്‌കാരിക മന്ത്രാലയത്തിന്റെ 2023ലെ പ്രധാന നേട്ടങ്ങളും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും ഇവയാണ്:
ആസാദി കാ അമൃത് മഹോത്സവം (അകം)
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ ആദരിക്കുന്നതിനും സ്മരിക്കുന്നതിനുമായി, 2021 മാര്‍ച്ചില്‍ പ്രധാനമന്ത്രി ആസാദി കാ അമൃത് മഹോത്സവം (അകം) ഉദ്ഘാടനം ചെയ്തു. അകം ഒരു ജനകീയ പ്രസ്ഥാനമായി മാറുകയും സമൂഹത്തിന്റെയാകെ സമീപനത്തിലൂടെ രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്തു. ഉയര്‍ത്തിക്കാണിക്കപ്പെടാത്ത നായകരെ ശ്രദ്ധയില്‍പ്പെടുത്താനും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രാദേശിക ചരിത്രം രേഖപ്പെടുത്താനുമുള്ള ഒരു നിരന്തര ശ്രമം തുടരുകയും അകം വെബ്സൈറ്റില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. 2023 നവംബര്‍ വരെ 12,000-ലധികം കഥകള്‍ സമാഹരിച്ചു, ഈ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
'മേരി മാതി മേരാ ദേശ്' : രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ അവസാന പ്രചരണമെന്ന നിലയില്‍, 'മേരി മാതി മേരാ ദേശ്- മാതി കോ നമന്‍ വീരോം കാ വന്ദന്‍' എന്നത് ഇന്ത്യയുടെ മണ്ണിന്റെയും വീര്യത്തിന്റെയും ഏകീകൃത ആഘോഷമാണ്. രാജ്യത്തെ 766 ജില്ലകളില്‍ നിന്നായി 7000-ലധികം ബ്ലോക്കുകളുള്ള മഹത്തായ ജന്‍ ഭാഗിദാരിക്ക് സാക്ഷ്യം വഹിച്ചു. ഈ പ്രചാരണ വേളയില്‍ 2 ലക്ഷത്തിലധികം ശിലാഫലകങ്ങള്‍ സ്ഥാപിച്ചു. 3 കോടിയിലധികം ആളുകള്‍ പഞ്ച് പ്രാണ്‍ പ്രതിജ്ഞയെടുക്കുകയും രാജ്യത്തോടുള്ള തങ്ങളുടെ സമര്‍പ്പണ മനോഭാവം പ്രകടിപ്പിക്കുകയും ചെയ്തു. രാജ്യത്തുടനീളം 2 ലക്ഷത്തിലധികം അമൃത് വാടികകള്‍ സൃഷ്ടിക്കുകയും 2 കോടിയിലധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. 2,18,856 സ്വാതന്ത്ര്യ സമര സേനാനികളെ ഓര്‍ക്കാനായി ചടങ്ങുകളും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു. മേരി മാതി മേരാ ദേശ് പ്രചരണത്തിനു കീഴില്‍ 4 കോടിയിലധികം ആളുകള്‍ തങ്ങളുടെ സെല്‍ഫികള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തെ 7000-ലധികം ബ്ലോക്കുകളില്‍ നിന്നായി 8500-ലധികം കലശങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു.
2023 ഒക്ടോബര്‍ 30-ന്, 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ആശയം മുന്‍നിര്‍ത്തി ഒരു ഭീമാകാരമായ അമൃത കലശത്തില്‍ തങ്ങളുടെ കലശങ്ങളിലെ മണ്ണു നിക്ഷേപിച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ബ്ലോക്കുകളെയും നഗര തദ്ദേശ സ്ഥാപനങ്ങളെയും പ്രതിനിധാനംചെയ്തുള്ള അമൃത കലശ യാത്രയ്ക്കു സാക്ഷ്യം വഹിച്ചു. 2023 ഒക്ടോബര്‍ 31-ന് കര്‍ത്തവ്യ പാതയില്‍ 'മേരി മാതി മേരാ ദേശ്' പ്രചരണ പദ്ധതിക്കു കീഴിലുള്ള അമൃതകലശ യാത്രയുടെ സമാപനം കുറിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ആസാദി കാ അമൃത മഹോത്സവത്തിന്റെ സമാപന ചടങ്ങായിരുന്നു പരിപാടി. പരിപാടിയില്‍ അമൃത വാടികയുടെയും അമൃത മഹോത്സവ സ്മാരകത്തിന്റെയും ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് അമൃത കലശ യാത്രികരെ അദ്ദേഹം അഭിസംബോധന ചെയ്തു. പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ യുവജനങ്ങള്‍ക്കായുള്ള മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
ജി20 പ്രവര്‍ത്തനങ്ങള്‍
2023 ജനുവരി 21-ന് നടന്ന 'ലോകസമാധാനത്തിനായുള്ള ജി-20 മാര്‍ച്ചില്‍' ഡല്‍ഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും ജി-20 രാജ്യങ്ങളിലെയും കോളേജുകളിലെയും സ്‌കൂളുകളിലെയും ആയിരത്തിലധികം വിദ്യാര്‍ത്ഥികളും യുവാക്കളും കുട്ടികളും പങ്കെടുത്തു.
ഇന്ത്യ ജി20 അധ്യക്ഷസ്ഥാനത്തിരിക്കെ, സാംസ്‌കാരിക മന്ത്രാലയം 2023 ഫെബ്രുവരി 22 മുതല്‍ 25 വരെ മധ്യപ്രദേശിലെ ഖജുരാഹോയില്‍ പ്രഥമ ജി20 സാംസ്‌കാരിക പ്രവര്‍ത്തക സംഘ യോഗത്തിന് ആതിഥേയത്വം വഹിച്ചത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര സാംസ്‌കാരിക ബന്ധങ്ങള്‍
സാംസ്‌കാരിക വിനിമയ പദ്ധതി (സിഇപി)
മന്ത്രാലയം വിവിധ രാജ്യങ്ങളുമായി താഴെപ്പറയുന്ന സിഇപികളില്‍ ഒപ്പുവെച്ചു.
1. 2023 ജനുവരി 25-ന് അഞ്ച് വര്‍ഷത്തേക്ക് അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത് ഗവണ്‍മെന്റുമായി.
2. 2023-2026 വര്‍ഷങ്ങള്‍ക്കായി സ്ലോവാക് റിപ്പബ്ലിക്കുമായി 2023 മാര്‍ച്ച് 4-ന്.
3. 2023-2026 കാലയളവിലേക്ക് റിപ്പബ്ലിക് ഓഫ് കൊളംബിയയുമായി 2023 ഏപ്രില്‍ 26-ന്.
4. 2023-2026 വര്‍ഷങ്ങളിലേക്കായി റിപ്പബ്ലിക് ഓഫ് മൗറീഷ്യസുമായി06.07.2023-ന്. ഇതിന് 31-12-2026 വരെ സാധുതയുണ്ട്.
5. യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് കൊളംബിയ ഗവണ്‍മെന്റുമായി 2023-2027 വര്‍ഷത്തേക്ക് 2023 ഒക്ടോബര്‍ 9-ന്.
6. 2023-2027 വര്‍ഷങ്ങളിലേക്ക് ഇറ്റാലിയന്‍ റിപ്പബ്ലിക്ക് ഗവണ്‍മെന്റുമായി 2023 നവംബര്‍ 2-ന്.
7. 2023-2025 വര്‍ഷത്തേക്കുള്ള ബെലാറസ് റിപ്പബ്ലിക് ഗവണ്‍മെന്റുമായി 2023 നവംബര്‍ 2-ന്.
ബുദ്ധിസ്റ്റ്, ടിബറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
സാംസ്‌കാരിക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച്, അംഗരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നാഗരികതയെ കേന്ദ്രീകരിച്ച് 2023 മാര്‍ച്ച് 14-15 തീയതികളില്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ എസ്സിഒ രാജ്യങ്ങളുമായി ചേര്‍ന്ന് 'പൊതു ബുദ്ധ പൈതൃകം' എന്ന വിഷയത്തില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. ഇത് മധ്യേഷ്യന്‍, കിഴക്കന്‍ ഏഷ്യന്‍, ദക്ഷിണേഷ്യന്‍, അറബ് രാജ്യങ്ങളെ ഒരു പൊതുവേദിയില്‍ ഒരുമിച്ചു കൊണ്ടുവരികയും 'പൊതു ബുദ്ധ പൈതൃകം' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുകയും ചെയ്തു.
മറ്റ് രാജ്യങ്ങളുമായുള്ള സാംസ്‌കാരികവും നയതന്ത്രപരവുമായ ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സാംസ്‌കാരിക മന്ത്രാലയം ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ (ഐബിസി) വഴി 2023 ഏപ്രില്‍ 20, 21 തീയതികളില്‍ ന്യൂ ഡല്‍ഹിയില്‍ ആദ്യ ആഗോള ബുദ്ധ ഉച്ചകോടി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഉച്ചകോടി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധ സന്യാസിമാര്‍ പങ്കെടുത്തു.
ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ
2023 മാര്‍ച്ച് 17, 18 തീയതികളില്‍ കുവൈത്തില്‍ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ചു. ഇതില്‍ ആകെ 35 കലാകാരന്‍മാര്‍ പങ്കെടുത്തു.
ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ/ നമസ്‌തേ ഫ്രാന്‍സ് പരിപാടി 2023 ജൂലൈ 6 മുതല്‍ ജൂലൈ 9 വരെ ഫ്രാന്‍സിലെ പാരീസില്‍ സംഘടിപ്പിച്ചു, അതില്‍ കഥകളി, ഭരതനാട്യം, സത്രിയ, കുച്ചിപ്പുടി, കഥക്, ഹിന്ദുസ്ഥാനി , നാടോടി, വായ്പ്പാട്ട്, നൃത്തം-ആസാം, നാടോടിനൃത്തം-ഗുജറാത്ത് എന്നിവയില്‍ ആകെ ഒമ്പത് ട്രൂപ്പുകള്‍ പങ്കെടുത്തു. ഭജന്‍/സൂഫി/ഗസല്‍ എന്നിവ അവതരിപ്പിക്കാന്‍ സംഘങ്ങളെ സാംസ്‌കാരിക മന്ത്രാലയം നിയോഗിച്ചു.
പുരാവസ്തുക്കള്‍ വീണ്ടെടുക്കല്‍
1976 മുതല്‍ 2023 നവംബര്‍ വരെ ആകെ 357 പുരാവസ്തുക്കള്‍ വീണ്ടെടുത്തു. 2014 മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് 344 പുരാവസ്തുക്കള്‍ കണ്ടെടുത്ത ശ്രദ്ധേയമായ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണു കണ്ടെത്തിയത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം ലഭിച്ചു
45-ാമത് ലോക പൈതൃക സമിതി യോഗം 2023 ല്‍ റിയാദില്‍ നടന്നു, അതില്‍ ഇന്ത്യയില്‍ നിന്നുള്ള ശാന്തിനികേതനും ഹൊയ്സാല ക്ഷേത്രങ്ങളും (ഹോയ്സാലകളുടെ വിശുദ്ധ സംഘം) യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍ പുരാതന ഇന്ത്യന്‍ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, നോബല്‍ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച സര്‍വ്വകലാശാലയാണ്. അതു മാനവികതയുടെ ഐക്യം അല്ലെങ്കില്‍ 'വിശ്വഭാരതി'യെ അംഗീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും തത്ത്വചിന്തയും പ്രതിഫലിപ്പിക്കുന്നു. കര്‍ണാടകയിലെ ഹൊയ്സാല രാജവംശത്തിന്റെ 13-ാം നൂറ്റാണ്ടിലെ മഹത്തായ മൂന്ന് ക്ഷേത്രങ്ങളില്‍ ഹൊയ്സാലേശ്വര ക്ഷേത്രം ഹെലെബിഡു, ചന്നകേശവ ക്ഷേത്രം ബേലൂര്‍, കേശവ ക്ഷേത്രം സോമനാഥപൂര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ഇന്ത്യയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 42 ആയി. ഇത് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇന്ത്യയെ ആറാം സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു.
2023ല്‍ ഗ്വാളിയോറും കോഴിക്കോടും യഥാക്രമം സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും സര്‍ഗ്ഗാത്മക നഗരങ്ങളായി യുനെസ്‌കോ സര്‍ഗാത്മക നഗര ശൃംഖലയില്‍ ഉള്‍പ്പെടുത്തപ്പെട്ടു.
യുനെസ്‌കോയുടെ മാനവികതയുടെ അദൃശ്യമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രാതിനിധ്യ പട്ടികയില്‍ 'ഗുജറാത്തിന്റെ ഗര്‍ബ' ആലേഖനം ചെയ്യപ്പെട്ടു.
ഇന്ത്യന്‍ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെ 2023
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടന്ന ആദ്യത്തെ ഇന്ത്യന്‍ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ബിനാലെ 2023 ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പ്രധാനമന്ത്രി, 'ആത്മനിര്‍ഭര്‍ ഭാരത് സെന്റര്‍ ഫോര്‍ ഡിസൈനും' വിദ്യാര്‍ത്ഥി ബിനാലെ-സമ്മുന്നതിയും ഉദ്ഘാടനം ചെയ്തു.
ഹര്‍ ഘര്‍ തിരംഗ പ്രചരണ പദ്ധതി: 2023-ല്‍ 10 കോടിയിലധികം ആളുകള്‍ തിരംഗയ്ക്കൊപ്പമുള്ള സെല്‍ഫികള്‍ അപ്ലോഡ് ചെയ്തു.
2023 ജനുവരി 26-ന് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ 479 കലാകാരന്മാര്‍ അവതരിപ്പിച്ച സാംസ്‌കാരിക മന്ത്രാലയത്തിന്റെ വന്ദേ ഭാരതം പരിപാടി പ്രധാന ആകര്‍ഷണങ്ങളിലൊന്നായി തുടര്‍ന്നു. റിപ്പബ്ലിക ദിനാഘോഷത്തിന്റെ ഭാഗമായി 'ശക്തി രൂപേം സംസ്ഥിത' എന്ന തലവാചകത്തോടെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ വര്‍ണ്ണാഭമായ ടാബ്ലോ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു.
മുംബൈയില്‍ 2023 ഫെബ്രുവരി 11 മുതല്‍ 19 വരെ രാഷ്ട്രീയ സംസ്‌കൃതി മഹോത്സവം സംഘടിപ്പിക്കപ്പെട്ടു. മൂന്നൂറിലേറെ നാടന്‍ കലാകാരന്‍മാരും ഗോത്രവര്‍ഗ കലാകാരന്‍മാരും പങ്കെടുത്തു.
ആര്യസമാജവുമായി ചേര്‍ന്ന് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഇരുന്നൂറാമത് ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷ നീളുന്ന പരിപാടികള്‍ സംഘടിപ്പിച്ചു. 2023 ഫെബ്രുവരി 12ന് ന്യൂഡെല്‍ഹിയില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, മഹര്‍ഷി ദയാനന്ദിന്റെ പാത പിന്‍തുടരാന്‍ ആഹ്വാനംചെയ്തു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറി 2021ലേക്കുള്ള ഗാന്ധി സമാധാന സമ്മാനത്തിന് ഗോരഖ്പൂരിലെ ഗീത പ്രസ്സിനെ തിരഞ്ഞെടുത്തു.
--NS--
(Release ID: 1991386)
Visitor Counter : 127