യുവജനകാര്യ, കായിക മന്ത്രാലയം

കായിക വകുപ്പിന്റെ വർഷാവസാന അവലോകനം

Posted On: 19 DEC 2023 5:09PM by PIB Thiruvananthpuram

• ചൈനയിലെ ഹാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഒരു ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ചു. 28 സ്വർണമുൾപ്പെടെ 107 മെഡലുകൾ നേടി. 2018 പതിപ്പിൽ നേടിയ 70 മെഡലുകൾ എന്ന രാജ്യത്തിന്റെ മുൻ റെക്കോർഡ് ഇന്ത്യൻ സംഘം തകർത്തു.

• ഏഷ്യൻ പാരാ ഗെയിംസിലെ ഇന്ത്യൻ സംഘം 29 സ്വർണമെഡലുകൾ ഉൾപ്പെടെ 111 മെഡലുകൾ നേടി.

• 2023 ഓഗസ്റ്റിൽ ഇന്ത്യൻ അത്‌ലീറ്റുകൾ അസാധാരണമായ പ്രകടനം കാഴ്ചവച്ചു. ലോക അത്‌ലറ്റിക്സ്  ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഇന്ത്യയുടെ ആദ്യത്തെ സ്വർണ്ണ മെഡൽ നേടി. ഇന്ത്യൻ 4X400 മീറ്റർ റിലേ ടീം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഗംഭീര പ്രകടനം നടത്തി, ഫൈനലിൽ അഞ്ചാം സ്ഥാനത്തെത്തി. ഫൈനലിലേക്കുള്ള മത്സരത്തിൽ ഈ സംഘം ഏഷ്യൻ റെക്കോർഡ് തകർത്തു. ചെസ്സിൽ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ ഫിഡെ ലോകകപ്പിൽ രണ്ടാം സ്ഥാനത്തെത്തി.

• 2023 ജൂണിൽ ബെർലിനിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് സമ്മർ ഗെയിംസിൽ, ശക്തമായ 280 അംഗ ഇന്ത്യൻ സംഘം 76 സ്വർണം ഉൾപ്പെടെ 202 മെഡലുകളോടെ തങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി.

• അഭിമാനകരമായ സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ ജോഡിയായി സാത്വിക്‌സായിരാജ് റെഡ്ഡിയും ചിരാഗ് ഷെട്ടിയും മാറി.

• ദേശീയ ഗെയിംസ് ഗോവയിൽ വിജയകരമായി സംഘടിപ്പിച്ചു - 2023 ഒക്‌ടോബർ 26-ന് ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി 37-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 10,000-ത്തിലധികം കായികതാരങ്ങൾ, പരിശീലകർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവർ ഈ പതിപ്പിൽ പങ്കെടുത്തു.

• ഫിറ്റ് ഇന്ത്യ പ്രചാരണ പരിപാടിയ്‌ക്ക് കീഴിലുള്ള പരിപാടികൾ :

1) ഫിറ്റ് ഇന്ത്യ ക്വിസിന്റെ 2 പതിപ്പുകളുടെ വിജയത്തിന് ശേഷം, 2023 ഓഗസ്റ്റ് 29-ന് മൂന്നാമത് ഖേലോ ഇന്ത്യ ക്വിസ് ആരംഭിച്ചു.

2) വാർഷിക ഫിറ്റ് ഇന്ത്യ ക്വിസിന്റെ ദേശീയതലത്തിലെ ഫൈനൽ 2023 ജൂലൈയിൽ മുംബൈയിൽ സംഘടിപ്പിച്ചു.

3) സ്വച്ഛ് ഭാരത് പദ്ധതിയുടെ സ്മരണയ്ക്കായി, ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ നാലാമത്തെ പതിപ്പ് ഫിറ്റ്‌ ഇന്ത്യ സ്വച്ഛത ഫ്രീഡം റൺ 4.0 എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതിന് 2023 ഒക്ടോബർ 1-ന് ന്യൂ ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ആരംഭം കുറിച്ചു.

• ഖേലോ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ സംഘടിപ്പിച്ച പരിപാടികൾ:

1) ആദ്യത്തെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2023 ഡിസംബറിൽ ഡൽഹിയിൽ നടന്നു.

2) ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് (KIUG) 2022 ന്റെ മൂന്നാം പതിപ്പ് 2023 ജൂണിൽ ഉത്തർപ്രദേശിൽ വിജയകരമായി സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള 200-ലധികം സർവ്വകലാശാലകളിൽ നിന്നുള്ള 4700-ഓളം കായികതാരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

3) 2023 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച “ഖേലോ ഇന്ത്യ ദസ് കാ ദം” പരിപാടിയിൽ രാജ്യത്തുടനീളം സംഘടിപ്പിച്ച 1500-ലധികം കായിക ഇനങ്ങളിലായി ഒരുലക്ഷത്തിലധികം സ്ത്രീകളുടെ വൻ പങ്കാളിത്തം ലഭിച്ചു.

4) ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ അഞ്ചാമത് പതിപ്പ് 2023 ഫെബ്രുവരി 11-ന് മധ്യപ്രദേശിലെ ഭോപ്പാലിൽ വിജയകരമായി സമാപിച്ചു.

5) മൂന്നാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2023 ഫെബ്രുവരി 10-ന് ഗുൽമാർഗിൽ ഉദ്ഘാടനം ചെയ്തു. 2000-ലധികം കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.  
 

• അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം - അന്താരാഷ്‌ട്ര മത്സരങ്ങളിൽ അത്‌ലീറ്റുകളുടെ ഭക്ഷണ-താമസ ചെലവിന്റെ പരിധി തുക അടുത്തിടെ ഉയർത്തിയിരുന്നു. അംഗീകൃത മത്സരങ്ങൾക്കായി വിദേശത്തേക്ക് യാത്ര ചെയ്യുന്ന അത്‌ലീറ്റുകൾക്ക് പ്രതിദിനം നേരത്തെ 150 യുഎസ് ഡോളർ ലഭിച്ചിരുന്നതിന് പകരം പ്രതിദിനം 250 ഡോളർ ലഭിക്കും.



(Release ID: 1990923) Visitor Counter : 67