ആഭ്യന്തരകാര്യ മന്ത്രാലയം

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിൽ ആദരസൂചകമായി 2023 ഡിസംബർ 17നു രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം

Posted On: 16 DEC 2023 9:54PM by PIB Thiruvananthpuram

2023 ഡിസംബർ 16ന് അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിനോടുള്ള ആദരസൂചകമായി 2023 ഡിസംബർ 17നു രാജ്യത്ത് ഏകദിന ഔദ്യോഗിക ദുഃഖാചരണം നടത്താൻ ഇന്ത്യാഗവണ്മെന്റ് തീരുമാനിച്ചു.

ദേശീയ പതാക ഉയർത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ ദിവസം പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദപരിപാടികളും ഈ ദിവസം ഉണ്ടാകില്ല.

--NS--



(Release ID: 1987319) Visitor Counter : 160