പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

COP-28-ലെ 'ഗ്രീന്‍ ക്രെഡിറ്റ്‌സ് പ്രോഗ്രാം' ഉന്നതതല പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

Posted On: 01 DEC 2023 10:22PM by PIB Thiruvananthpuram

ശ്രേഷ്ഠ വ്യക്തിത്വങ്ങളേ,

ഈ പ്രത്യേക പരിപാടിയിലേക്ക് നിങ്ങളെ എല്ലാവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

എന്റെ സഹോദരനും യുഎഇ പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പിന്തുണയ്ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഇത്രയും തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇവിടെ വന്നതും ഞങ്ങളോടൊപ്പം കുറച്ച് നിമിഷങ്ങള്‍ ചിലവഴിക്കുന്നതും പിന്തുണ ലഭിക്കുന്നതും വലിയ കാര്യമാണ്.

യുഎഇയുമായി സഹകരിച്ച് ഈ പരിപാടി നടത്തുന്നത് എനിക്ക് വലിയ സന്തോഷം നല്‍കുന്നു.

ഈ സംരംഭത്തില്‍ ചേര്‍ന്നതിന് സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളേ,

കാര്‍ബണ്‍ ക്രെഡിറ്റിന്റെ വ്യാപ്തി വളരെ പരിമിതമാണെന്നും വാണിജ്യ ഘടകം ഈ തത്ത്വചിന്തയെ സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്ക് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്ത ബോധത്തിന്റെ അഭാവം കാര്‍ബണ്‍ ക്രെഡിറ്റ് സംവിധാനത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. സമഗ്രമായ രീതിയില്‍ നാം പുതിയ തത്ത്വചിന്തയ്ക്ക് ഊന്നല്‍ നല്‍കണം, ഇതാണ് ഗ്രീന്‍ ക്രെഡിറ്റിന്റെ അടിത്തറ.

പൊതുവെ മനുഷ്യജീവിതത്തില്‍ നമുക്ക് മൂന്ന് തരത്തിലുള്ള കാര്യങ്ങള്‍ അനുഭവപ്പെടാറുണ്ട്. നമ്മുടെ സ്വാഭാവിക ഇടപെടലുകളില്‍ പോലും, ആളുകളെ കാണുമ്പോള്‍, നമ്മുടെ സ്വഭാവത്തിന്റെ മൂന്ന് കാര്യങ്ങള്‍ മുന്നിലെത്തുന്നു.

ഒന്ന് പ്രകൃതി, അതായത് പ്രവണത,

രണ്ടാമത്തേത്  വികലത,

മൂന്നാമത്തേത് സംസ്‌കാരം.

ഞാന്‍ പരിസ്ഥിതിയെ ഉപദ്രവിക്കില്ല എന്ന് പറയുന്ന ഒരു സഹജമായ സ്വഭാവമുണ്ട്, ഒരു സ്വാഭാവിക പ്രവണതയുണ്ട്. ഇതാണ് അതിന്റെ പ്രവണത.

ലോകത്തിനോ ഭാവി തലമുറയുടെ ക്ഷേമത്തിനോ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ തന്നെ, സംഭവിച്ച നഷ്ടങ്ങളുടെ വ്യാപ്തി പരിഗണിക്കാതെ, വ്യക്തിപരമായ നേട്ടം നിലനില്‍ക്കണമെന്ന് ഒരു വ്യക്തി വിശ്വസിക്കുന്ന ഒരു വികലതയുണ്ട്, വിനാശകരമായ ഒരു മാനസികാവസ്ഥയുണ്ട്. ഇതൊരു വികലമായ മാനസികാവസ്ഥയാണ്.

ഒപ്പം,

പരിസ്ഥിതിയുടെ സമൃദ്ധിയില്‍ അതിന്റെ സമൃദ്ധി കാണുന്ന മൂല്യവത്തായ ഒരു സംസ്‌കാരമുണ്ട്.

ഞാന്‍ ഭൂമിക്ക് നന്മ ചെയ്താല്‍ അത് തനിക്കും ഗുണം ചെയ്യുമെന്ന് അയാള്‍ക്ക് തോന്നുന്നു.

വികലത ഉപേക്ഷിച്ച് പരിസ്ഥിതിയുടെ സമൃദ്ധിയില്‍ നമ്മുടെ സമൃദ്ധിയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കും, അപ്പോള്‍ മാത്രമേ പ്രകൃതി, അതായത് പരിസ്ഥിതി സംരക്ഷിക്കപ്പെടുകയുള്ളൂ.

നമ്മുടെ ജീവിതത്തില്‍ ഹെല്‍ത്ത് കാര്‍ഡിന് നമ്മള്‍ പ്രാധാന്യം നല്‍കുന്ന രീതി, അതായത് നിങ്ങളുടെ ഹെല്‍ത്ത് കാര്‍ഡ് എന്താണ്, നിങ്ങളുടെ ഹെല്‍ത്ത് റിപ്പോര്‍ട്ട് എന്താണ്, ഞങ്ങള്‍ അത് പതിവായി കാണാറുണ്ട്, ഞങ്ങള്‍ ബോധവാന്മാരാണ്. ഞങ്ങള്‍ അതില്‍ പോസിറ്റീവ് പോയിന്റുകള്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു, അതുപോലെ തന്നെ പരിസ്ഥിതിയെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങണം.

ഭൂമിയുടെ ഹെല്‍ത്ത് കാര്‍ഡില്‍ പോസിറ്റീവ് പോയിന്റുകള്‍ ചേര്‍ക്കാന്‍ എന്തുചെയ്യാനാകുമെന്ന് കണ്ടറിയണം.

ഇത് എന്റെ അഭിപ്രായത്തില്‍ ഗ്രീന്‍ ക്രെഡിറ്റ് ആണ്. അതാണ് ഗ്രീന്‍ ക്രെഡിറ്റ് എന്ന എന്റെ ആശയം.

ഗ്രീന്‍ ക്രെഡിറ്റ് എര്‍ത്ത് ഹെല്‍ത്ത് കാര്‍ഡില്‍ എങ്ങനെ ചേര്‍ക്കും എന്നതിനെക്കുറിച്ച് നമ്മുടെ നയങ്ങളിലും തീരുമാനങ്ങളിലും നാം ചിന്തിക്കേണ്ടതുണ്ട്.

ഒരുദാഹരണം തരിശായി കിടക്കുന്ന തരിശുഭൂമിയാണ്.

നമ്മള്‍ ഗ്രീന്‍ ക്രെഡിറ്റ് എന്ന ആശയം പിന്തുടരുകയാണെങ്കില്‍, ആദ്യം നശിച്ച തരിശുഭൂമിയുടെ ഒരു പട്ടിക ഉണ്ടാക്കും.

അപ്പോള്‍ ഏതെങ്കിലും വ്യക്തിയോ സംഘടനയോ ആ ഭൂമി സ്വമേധയാ തോട്ടവിളകള്‍ക്കായി ഉപയോഗിക്കും.

തുടര്‍ന്ന്, ഈ നല്ല പ്രവര്‍ത്തനത്തിന് ആ വ്യക്തിക്കോ സ്ഥാപനത്തിനോ ഗ്രീന്‍ ക്രെഡിറ്റ് നല്‍കും. ഈ ഗ്രീന്‍ ക്രെഡിറ്റുകള്‍ ഭാവിയിലെ വിപുലീകരണത്തിന് സഹായകരമാകുകയും വ്യാപാരം നടത്തുകയും ചെയ്യും. ഗ്രീന്‍ ക്രെഡിറ്റിന്റെ മുഴുവന്‍ പ്രക്രിയയും ഡിജിറ്റലായിരിക്കും, അത് രജിസ്‌ട്രേഷന്‍, പ്ലാന്റേഷന്‍ പരിശോധിച്ചുറപ്പിക്കല്‍, അല്ലെങ്കില്‍ ഗ്രീന്‍ ക്രെഡിറ്റ് വിതരണം എന്നിങ്ങനെ.

ഇത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ ഒരു ചെറിയ ഉദാഹരണം മാത്രമാണ്. അത്തരം അനന്തമായ ആശയങ്ങളില്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.

അതുകൊണ്ടാണ് ഇന്ന് ഞങ്ങള്‍ ഒരു ഗ്ലോബല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.

ഈ പോര്‍ട്ടല്‍ തോട്ടം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളും അനുഭവങ്ങളും നവീകരണങ്ങളും ഒരിടത്ത് സംയോജിപ്പിക്കും.

ആഗോള തലത്തില്‍ ഗ്രീന്‍ ക്രെഡിറ്റുകളുടെ നയങ്ങള്‍, സമ്പ്രദായങ്ങള്‍, ആഗോള ഡിമാന്‍ഡ് എന്നിവ രൂപപ്പെടുത്തുന്നതിന് ഈ വിജ്ഞാന ശേഖരം സഹായകമാകും.

സുഹൃത്തുക്കളേ,

ഇവിടെ പറയുന്നു, 'പ്രകൃതി: രക്ഷിതാ', അതായത്, പ്രകൃതിയെ സംരക്ഷിക്കുന്നവനെ പ്രകൃതി സംരക്ഷിക്കുന്നു.

ഈ പ്ലാറ്റ്ഫോമില്‍ നിന്ന്, ഈ സംരംഭത്തില്‍ ചേരാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

നമുക്ക് ഒരുമിച്ച്, ഈ ഭൂമിക്ക്, നമ്മുടെ ഭാവി തലമുറകള്‍ക്കായി, ഹരിതവും വൃത്തിയുള്ളതും മികച്ചതുമായ ഒരു ഭാവി കെട്ടിപ്പടുക്കാം.

ഞങ്ങളുമായി ബന്ധപ്പെടാന്‍ സമയം കണ്ടെത്തിയതിന് മൊസാംബിക്കിന്റെ പ്രസിഡന്റിന് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.

ഒരിക്കല്‍ കൂടി, ഇന്ന് ഈ ഫോറത്തില്‍ ചേര്‍ന്നതിന് എല്ലാവര്‍ക്കും നന്ദി.

 

NS


(Release ID: 1983405) Visitor Counter : 80