വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

54-ാമത് ഐഎഫ്എഫ്‌ഐ-(IFFI)യിൽ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും 'നാളെയുടെ 75 സർഗാത്മകമനസുകളുടെ ’ ഭാഗമാകും.

Posted On: 09 NOV 2023 2:20PM by PIB Thiruvananthpuram



ന്യൂ ഡൽഹി: നവംബർ 8, 2023

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ  (ഐഎഫ്എഫ്ഐ) 54-ാമത് പതിപ്പിന് തുടക്കം കുറിക്കാൻ ഒരുങ്ങവെ,  75 ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ അഥവാ നാളെയുടെ 75 സർഗാത്മകമനസുകൾ എന്ന  സംരംഭത്തിന്റെ മൂന്നാം പതിപ്പിൽ പങ്കുചേരുന്നതിനുള്ള രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  പ്രതിഭാധനരായ ചലച്ചിത്ര പ്രവർത്തകരുടെയും കലാകാരന്മാരുടെയും തിരഞ്ഞെടുപ്പ് പൂർത്തിയായി .

സെലക്ഷൻ ജൂറിയും ഗ്രാൻഡ് ജൂറി പാനലുകളും തിരഞ്ഞെടുത്ത ഈ പ്രതിഭകളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പട്ടിക പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെ ഇന്ത്യയിലെ 19  സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരാണ് നാളെയുടെ വാഗ്ദാനങ്ങളായ ഈ സിനിമ പ്രതിഭകൾ.

വിജയികളെ അഭിനന്ദിച്ച  കേന്ദ്രകേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ 
മന്ത്രി  അനുരാഗ് സിംഗ് ഠാക്കൂർ  നാളെയുടെ 75 സർഗാത്മകമനസുകൾ (75 Creative Minds of Tomorrow) സംരംഭത്തിന്റെ ഭാഗമായി,  10 വിഭാഗങ്ങളിലായി,  ഇന്ത്യയിലുടനീളമുള്ള 75 പ്രതിഭാധനരായ യുവ സ്രഷ്‌ടാക്കളെ നാം വീണ്ടും കണ്ടെത്തിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ നിർമാണ മത്സരത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന മനോഹരമായ ഹ്രസ്വചിത്രങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിജയികൾക്കും പ്രത്യേകം തയ്യാറാക്കിയ ക്ലാസുകളിലൂടെയും സെഷനുകളിലൂടെയും അറിവ് നേടാനും പരിപാടി ഫിലിം ബസാറിൽ നടക്കുന്നതിനാൽ, സിനിമ വ്യവസായത്തെ മനസിലാക്കാനും  വിലപ്പെട്ട ബന്ധങ്ങൾ രൂപപ്പെടുത്താനും ഈ നൈപുണ്യ ക്യാമ്പിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


ഗ്രൂപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന ഇവർക്ക്,  48 മണിക്കൂർ സിനിമ നിർമ്മാണ മത്സരത്തിന്റെ ഭാഗമായി, ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുന്നതിനും അതുവഴി തങ്ങളുടെ  കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും   അവസരം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ 48 മണിക്കൂറിൽ ജീവിത ലക്‌ഷ്യം (മിഷൻ ലൈഫ്) എന്നതിന്റെ വ്യാഖ്യാനം തങ്ങളുടെ സിനിമകളിലൂടെ പ്രദർശിപ്പിക്കും. യുകെ ആസ്ഥാനമായുള്ള  ഷോർട്ട് ഫിലിമുകൾക്കായുള്ള ആഗോള ശൃംഖലയായ ഷോർട്ട്സ് ഇന്റർനാഷണലിന്റെ പങ്കാളിത്തത്തോടെയാണ് NFDC ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.  ടിവിയിലും മൊബൈലിലും ഓൺലൈനിലും തീയറ്ററുകളിലും ലഭ്യമായ ഉയർന്ന നിലവാരമുള്ള ഷോർട്ട് മൂവികളുടെയും സീരീസുകളുടെയും ലോകത്തിലെ ഏറ്റവും വലിയ ശേഖരം ഷോർട്ട്സ് ടിവിക്കുണ്ട്, കൂടാതെ പ്രക്ഷേപകർക്കും ബ്രാൻഡുകൾക്കുമായി ഷോർട്ട് ഫിലിമുകളും നിർമ്മിക്കുന്നു.

ചലച്ചിത്രങ്ങൾക്ക്  പിന്നിലെ പ്രവർത്തനങ്ങൾക്ക്  സാക്ഷ്യം വഹിക്കാൻ ഫിലിം ബസാറിലൂടെയുള്ള  സന്ദർശനം, ഇതിൽ പങ്കെടുക്കുന്നവർക്ക്  അവസരം ഒരുക്കും.കോ- പ്രൊഡക്ഷൻ മാർക്കറ്റ്, വർക്-ഇൻ - പ്രോഗ്രസ് ലാബ്, പ്രദർശനമുറി, തിരക്കഥാകൃത്തുക്കളുടെ പരീക്ഷണശാല, വിപണി പ്രദർശനങ്ങൾ, നിർമ്മാതാക്കളുടെ ശില്പശാല, വീജ്ഞാനപരമ്പരകൾ, ബുക്ക് ടു ബോക്സ് ഓഫീസ് തുടങ്ങിയവ മേളയുടെ വാണിജ്യ വിഭാഗമായ ഫിലിം ബസാറിൽ ഉണ്ടായിരിക്കും.

സർഗാത്മകതയുള്ള എഴുത്തുകാർക്ക് തങ്ങളുടെ കൃതികൾ സമർപ്പിക്കുന്നതിനും, നിർമാതാക്കൾക്ക് മുൻപിൽ കഥകൾ അവതരിപ്പിക്കുന്നതിനും ഒരു സംവിധാനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ഇക്കൊല്ലത്തെ ബുക്ക് ടു ബോക്സ് ഓഫീസ് വിഭാഗത്തിൽ 'ദി സ്റ്റോറി ഇങ്ക്' പങ്കാളികളായി ഉണ്ടായിരിക്കും.

നിർമ്മാണ ഹൗസുകൾ, AVGC കമ്പനികൾ,  സ്റ്റുഡിയോകൾ തുടങ്ങി ഇന്ത്യയുടെ  മാധ്യമ -വിനോദ മേഖലയിലെ മുൻനിര കമ്പനികളിലെ പ്രതിനിധികളുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന്  വഴിയൊരുക്കുന്നത് ലക്ഷ്യമിട്ടാണ് ഒരു CMOT ടാലൻറ്റ്  ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ മേഖലയിലെ മുൻനിര  സംരംഭകർക്ക്  കീഴിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നതിനായി ഈ റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കുന്നവർ തങ്ങളുടെ ആശയങ്ങൾ/ധാരണകൾ  / കഴിവുകൾ/ മുൻപ് ചെയ്ത വർക്കുകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതാണ്.

ചലച്ചിത്ര മേഖലയിലെ പ്രഗൽഭ വ്യക്തിത്വങ്ങൾ അടങ്ങിയ ജൂറി പാനലാണ് ഈ പതിപ്പിലെ 75 പേരെ  തിരഞ്ഞടുത്തിരിക്കുന്നത്. ചലച്ചിത്രപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിപരമായ കഴിവ് തെളിയിച്ച യുവമനസ്സുകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും വളർത്തിയെടുക്കാനും ലക്ഷ്യമിട്ട്  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂറാണ്  '75 ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ 'എന്ന ഈ നവീനമായ ആശയം വികസിപ്പിച്ചത്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തങ്ങളുടെ കഴിവുകൾ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാനുള്ള അവസരം പരിപാടിയുടെ  ഭാഗമായി ലഭിക്കുന്നതാണ്. ആസാദി കാ  അമൃത മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി  IFFI യുടെ 2021ലെ പതിപ്പിലാണ്  ഈ പദ്ധതിക്ക് തുടക്കമിട്ടത്.

 

വിജയികളുടെ പട്ടിക IFFI വെബ്സൈറ്റിൽ ലഭ്യമാണ്.
 
SKY
 


(Release ID: 1975923) Visitor Counter : 81