ആഭ്യന്തരകാര്യ മന്ത്രാലയം

2023 ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ "സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ" 4 സ്പെഷ്യൽ ഓപ്പറേഷനുകൾക്ക് ലഭിച്ചു

Posted On: 31 OCT 2023 11:26AM by PIB Thiruvananthpuram

ന്യൂ ഡെൽഹി: ഒക്ടോബര് 31, 2023

2023 ലെ "കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ" 4 സ്പെഷ്യൽ ഓപ്പറേഷനുകൾക്ക് ലഭിച്ചു. ഉയർന്ന തോതിലുള്ള ആസൂത്രണവും, രാജ്യത്തിന്റെ / സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ സുരക്ഷയ്ക്ക് ഉയർന്ന പ്രാധാന്യവും, സമൂഹത്തിലെ വലിയ വിഭാഗങ്ങളുടെ സുരക്ഷയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നതുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2018 ൽ മെഡൽ നൽകുന്നത് ആരംഭിച്ചത്.

ഭീകരവിരുദ്ധ പ്രവര്ത്തനങ്ങള് , അതിര്ത്തിയിലുള്ള നടപടികള്, ആയുധ നിയന്ത്രണം, മയക്കുമരുന്ന് കടത്ത് തടയല്, രക്ഷാപ്രവര്ത്തനം തുടങ്ങിയ മേഖലകളിലെ പ്രത്യേക പ്രവര്ത്തനങ്ങള്ക്കാണ് പുരസ്കാരം നൽകുന്നത്.

എല്ലാ വർഷവും ഒക്ടോബർ 31നാണ് മെഡലുകൽ പ്രഖ്യാപിക്കുന്നത്. ഒരു വർഷത്തിൽ, സാധാരണയായി 3 സ്പെഷ്യൽ ഓപ്പറേഷനുകൾ അവാർഡിനായി പരിഗണിക്കുന്നു. അസാധാരണ സാഹചര്യങ്ങളിൽ, സംസ്ഥാന / കേന്ദ്രഭരണ പ്രദേശത്തെ പോലീസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 സ്പെഷ്യൽ ഓപ്പറേഷനുകകൾക്ക് വരെ അവാർഡ് നൽകാം.

അവാർഡ് ജേതാക്കളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2023/oct/doc20231031265401.pdf

 

 



(Release ID: 1973379) Visitor Counter : 88