വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
54-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായുള്ള (IFFI 54) അന്താരാഷ്ട്ര ജൂറിയെ പ്രഖ്യാപിച്ചു
ന്യൂഡൽഹി : 31 ഒക്ടോബർ 2023
54-ാമത് ഐഎഫ്എഫ്ഐയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളായി ലോകമെമ്പാടുമുള്ള പ്രശസ്ത ചലച്ചിത്ര പ്രവർത്തകർ, ഛായാഗ്രാഹകർ, ചലച്ചിത്ര നിർമ്മാതാക്കൾ എന്നിവരെ ക്ഷണിച്ചിട്ടുണ്ട് .‘അന്താരാഷ്ട്ര മത്സര’ വിഭാഗം എന്നത് പ്രശംസ നേടിയ 15 ഫീച്ചർ ഫിലിമുകളുടെ തിരഞ്ഞെടുപ്പാണ്.മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാര ജേതാവിനെ അന്താരാഷ്ട്ര ജൂറി തിരഞ്ഞെടുക്കും.മികച്ച ചിത്രത്തിന് പുറമേ, മികച്ച സംവിധായകൻ, മികച്ച നടൻ , മികച്ച നടി, പ്രത്യേക ജൂറി പുരസ്‌കാരം എന്നീ വിഭാഗങ്ങളിലെ വിജയികളെയും ജൂറി നിർണ്ണയിക്കും.
ഫിക്ഷൻ ഫീച്ചർ അരങ്ങേറ്റങ്ങളുടെ ഒരു സമാഹാരമാണ് ‘മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം’. 7 നവാഗതരാണ് രജത മയൂരത്തിനായി മത്സരിക്കുന്നത്.
അന്താരാഷ്ട്ര ജൂറിയിലെ അംഗങ്ങൾ:
1 . ശേഖർ കപൂർ (ചലച്ചിത്രനിർമ്മാതാവ്) - ജൂറി ചെയർമാൻ
2. ജോസ് ലൂയിസ് അൽകെയ്ൻ (ഛായാഗ്രാഹകൻ)
3. ജെറോം പൈലാർഡ് (ചലച്ചിത്ര നിർമ്മാതാവും ഫിലിം മാർക്കറ്റിന്റെ മുൻ മേധാവിയും)
4. കാതറിൻ ഡസാർട്ട് (ചലച്ചിത്ര നിർമ്മാതാവ്)
5. ഹെലൻ ലീക്ക് (ചലച്ചിത്ര നിർമ്മാതാവ്)
ഐഎഫ്എഫ്ഐ54 2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും
SKY
(Release ID: 1973360)
Visitor Counter : 129