പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ തുളസിമതി മുരുകേശനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 OCT 2023 7:39PM by PIB Thiruvananthpuram

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്യു 5 ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ് തുളസിമതി മുരുകേശനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് SU5 ഇനത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയതിന് തുളസിമതി മുരുകേശന് അഭിനന്ദനങ്ങള്‍. അവരുടെ വിജയം ഓരോ ഇന്ത്യക്കാരനും അഭിമാനമേകുകയും വരാനിരിക്കുന്ന കായികതാരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും.'

****

NS

(Release ID: 1972404) Visitor Counter : 57