പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (ഐഎംസി) ഏഴാം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 '5G യൂസ് കേസ് ലാബുകള്‍' നല്‍കുന്നു
പ്രധാനമന്ത്രിയുടെ ദര്‍ശനത്തെ അഭിനന്ദിച്ച് വ്യവസായ പ്രമുഖര്‍
'ഭാവി ഇവിടെ, ഇപ്പോഴാണ്.'
'നമ്മുടെ യുവതലമുറ സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നല്‍കുന്നു'
'ഇന്ത്യ രാജ്യത്ത് 5G നെറ്റ്വര്‍ക്ക് വിപുലീകരിക്കുക മാത്രമല്ല, 6G യില്‍ മുൻനിരയിലെത്തുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു'
'സമസ്ത മേഖലയിലും ജനാധിപത്യവല്‍ക്കരണത്തിന്റെ ശക്തിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു'
'മൂലധന ലഭ്യത, വിഭവ ലഭ്യത, സാങ്കേതികവിദ്യയുടെ ലഭ്യത എന്നിവ നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണ്'
'ഇന്ത്യയുടെ അര്‍ദ്ധചാലക ദൗത്യം അതിന്റെ ആഭ്യന്തര ആവശ്യങ്ങള്‍ മാത്രമല്ല, ആഗോള ആവശ്യകതകളും നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുരോഗമിക്കുന്നത്'
'ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികസനത്തില്‍, ഇന്ത്യ ഒരു വികസിത രാഷ്ട്രത്തിനും പിന്നിലല്ല'
'വികസ്വര രാഷ്ട്രത്തില്‍ നിന്ന് വികസിത രാജ്യത്തിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കുന്ന ഉത്തേജകമാണ് സാങ്കേതികവിദ്യ'
'2
Posted On:
27 OCT 2023 12:09PM by PIB Thiruvananthpuram
2023 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഏഴാമത് പതിപ്പ് ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2023 ഒക്ടോബര്‍ 27 മുതല്‍ 29 വരെ 'ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് (ഐഎംസി). പ്രധാന അത്യാധുനിക സാങ്കേതികവിദ്യകളുടെ ഡെവലപ്പര്‍, നിര്‍മ്മാതാവ്, കയറ്റുമതിക്കാരന്‍ എന്നീ നിലകളില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് IMC 2023 ലക്ഷ്യമിടുന്നത്. പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 '5G യൂസ് കേസ് ലാബുകള്‍' സമ്മാനിച്ചു.
ഹാള്‍ 5ലെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, ശേഷം പ്രദർശനം സന്ദര്‍ശിക്കുകയും ചെയ്തു-
വ്യവസായ പ്രമുഖരും ചടങ്ങില്‍ സംസാരിച്ചു. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാന്‍ ശ്രീ ആകാശ് എം അംബാനി, അത്യാധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം ഉള്‍ക്കൊണ്ടുകൊണ്ട് യുവതലമുറയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ പ്രശംസിച്ചു. ഡിജിറ്റല്‍ ഇന്ത്യ പരിപാടിയെ നവീനവും സുസ്ഥിരവുമാക്കുന്നതില്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രധാനമന്ത്രി പ്രചോദനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 22 സര്‍ക്യൂട്ടുകളിലുമായി 10 ലക്ഷത്തിലധികം 5G സെല്ലുകള്‍ ജിയോ സ്ഥാപിച്ചിട്ടുണ്ടെന്നും, മൊത്തത്തിലുള്ള 5ജി വിതരണത്തിന് 85 ശതമാനം സംഭാവന നല്‍കുന്ന തരത്തില്‍ 5G സ്റ്റാക്കിന്റെ റോളൗട്ട് ഇന്ത്യന്‍ പ്രതിഭകള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 125 മില്യണ്‍ ഉപഭോക്തൃ അടിത്തറയുള്ള മികച്ച മൂന്ന് 5 ജി-പ്രാപ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിച്ചതായി, ജി എസ് ടി, ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്നിവയുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം അടിവരയിട്ടു. 'നിങ്ങളുടെ പരിശ്രമങ്ങള്‍ ഇന്ത്യാ മൊബൈല്‍ കോണ്‍ഫറന്‍സില്‍ ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു', അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയുടെ അമൃത കാലത്ത് ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് എല്ലാ ഡിജിറ്റല്‍ സംരംഭകര്‍ക്കും നവീന സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേണ്ടി ശ്രീ അംബാനി ഉറപ്പ് നല്‍കി.
മിത്തല്‍ ഡിജിറ്റല്‍ ഇന്ത്യ എന്ന രൂപത്തില്‍ പ്രധാനമന്ത്രി നല്‍കിയ കാഴ്ചപ്പാടിനെയും ഇത് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അതിവേഗം വികസിപ്പിക്കുന്നതിലേക്ക് നയിച്ചതിനെയും ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ശ്രീ സുനില്‍ ഭാരതി അനുസ്മരിച്ചു. പ്രധാനമന്ത്രിയുടെ JAM ത്രിത്വ ദര്‍ശനം കൊണ്ടുവന്ന പരിവര്‍ത്തനത്തെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ ലോകം എങ്ങനെ ശ്രദ്ധിച്ചുവെന്നും അദ്ദേഹം അടിവരയിട്ടു. ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡിപിഐ) പല രാജ്യങ്ങളെയും അസൂയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീ മിത്തലിന്റെ അഭിപ്രായത്തിൽ, പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെ രണ്ടാമത്തെ പ്രധാന സ്തംഭം മേക്ക് ഇന്‍ ഇന്ത്യയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഉല്‍പ്പാദനത്തില്‍ കൈവരിച്ച മുന്നേറ്റവും അദ്ദേഹം ചൂണ്ടിക്കാട്ടി. 'നിര്‍മ്മാണരംഗത്ത് ഇന്ത്യ വളരെ ആഴത്തിലുള്ള വേരുകള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. ആപ്പിള്‍ മുതല്‍ ഡിക്‌സണ്‍ വരെ, സാംസങ് മുതല്‍ ടാറ്റ വരെ, എല്ലാ കമ്പനികളും, ചെറുതും വലുതും അല്ലെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളും പോലെയുള്ള കമ്പനികള്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ത്യ ഒരു നിര്‍മ്മാണ കേന്ദ്രീകൃത രാഷ്ട്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്, പ്രത്യേകിച്ചും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍. വലിയ രീതിയില്‍, ലോകത്തിന്റെ തന്നെ നേതൃനിരയില്‍' അദ്ദേഹം പറഞ്ഞു. 5000 പട്ടണങ്ങളിലും 20,000 ഗ്രാമങ്ങളിലും എയര്‍ടെല്‍ 5G റോളൗട്ട് ഇതിനകം നടന്നിട്ടുണ്ടെന്നും 2024 മാര്‍ച്ചോടെ അവര്‍ രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിലെ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകത്തെവിടെയുമുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗമേറിയ 5G റോളൗട്ടായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ കുമാര്‍ മംഗലം ബിര്‍ള, ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രിയുടെ ദര്‍ശനപരമായ നേതൃത്വത്തിന് നന്ദി അറിയിക്കുകയും എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന അന്ത്യോദയ തത്വത്തില്‍ വേരൂന്നിയ ഡിജിറ്റല്‍ ഉള്‍ച്ചേർക്കലിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു. ആഗോളതലത്തില്‍ അംഗീകാരം നേടിയ ഡിജിറ്റല്‍ പരിണാമത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു പിന്നിൽ ഈ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രിയുടെ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആഗോള പൌരസ്ത്യ ലോകത്തിലെ ഒരു പ്രധാനശക്തിയായി ഇന്ത്യ ഉയര്‍ന്നു', ഐഡന്റിറ്റി, പേയ്മെന്റുകള്‍, ഡാറ്റ മാനേജ്മെന്റ് എന്നിവയിലുടനീളം ഇന്ത്യയുടെ അത്യോജ്ജ്വല അടിസ്ഥാന സൌകര്യ നേട്ടങ്ങൾ സ്വീകരിക്കാന്‍ പല രാജ്യങ്ങളും ഉത്സുകരാണെന്ന് ശ്രീ ബിര്‍ള പറഞ്ഞു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനായുള്ള യാത്രയിൽ ഉത്തരവാദിത്തമുള്ള പങ്കാളിയാകാന്‍ വോഡഫോണ്‍ ഐഡിയ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശപ്രകാരം 6ജി പോലുള്ള മേഖലകളില്‍ ഭാവി സാങ്കേതികവിദ്യകള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സര്‍ക്കാരിന്റെ വലിയ പിന്തുണക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാറുന്ന കാലഘട്ടത്തില്‍ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്ത് ഈ പരിപാടിയ്ക്കുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. '''ഇവിടെ, ഇപ്പോഴാണ് ഭാവി'' സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വേഗതയെ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ടെലികോം, ടെക്നോളജി, കണക്റ്റിവിറ്റി എന്നിവയിലെ ഭാവിയെക്കുറിച്ചുള്ള കാഴ്ചകള്‍ നല്‍കുന്നതിനായി ഈ അവസരത്തില്‍ സ്ഥാപിച്ച പ്രദര്‍ശനത്തെ അദ്ദേഹം പ്രശംസിച്ചു. 6G, AI, സൈബര്‍ സുരക്ഷ, അര്‍ദ്ധചാലകങ്ങള്‍, ഡ്രോണ്‍ അല്ലെങ്കില്‍ ബഹിരാകാശ മേഖലകള്‍, ആഴക്കടല്‍, ഗ്രീന്‍ ടെക്, കൂടാതെ മറ്റു മേഖലകളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു, ''ഭാവി തികച്ചും വ്യത്യസ്തമായിരിക്കും, നമ്മുടെ യുവ തലമുറ സാങ്കേതിക വിപ്ലവം നയിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന 5G റോളൗട്ട് ലോകത്തെ മറ്റ് രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ശ്രീ മോദി അനുസ്മരിച്ചു. 5ജിയുടെ വിജയത്തിന് ശേഷം ഇന്ത്യ കുതിപ്പ് നിര്‍ത്തിയിട്ടില്ലെന്നും ഓരോ വ്യക്തികളിലേക്കും 5ജി എത്തിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ഇന്ത്യ 5G റോളൗട്ട് ഘട്ടത്തില്‍ നിന്ന് 5G റീച്ച് ഔട്ട് ഘട്ടത്തിലേക്ക് മാറി', അദ്ദേഹം പറഞ്ഞു. 5ജി അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍, 97 ശതമാനത്തിലധികം നഗരങ്ങളെയും ജനസംഖ്യയുടെ 80 ശതമാനത്തെയും ഉള്‍ക്കൊള്ളുന്ന 4 ലക്ഷം 5 ജി ബേസ് സ്റ്റേഷനുകളുടെ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു. മീഡിയന്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വേഗത ഒരു വര്‍ഷത്തിനുള്ളില്‍ 3 മടങ്ങ് വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 118-ാം സ്ഥാനത്ത് നിന്ന് 43-ാം സ്ഥാനത്തേക്ക് വളര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യ രാജ്യത്ത് 5G നെറ്റ്വര്‍ക്ക് വികസിപ്പിക്കുക മാത്രമല്ല, 6G യില്‍ ഒരു മുൻനിര രാഷ്ട്രമാകുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു', അദ്ദേഹം അഭിപ്രായപ്പെട്ടു. 2ജി കാലത്ത് നടന്ന അഴിമതി ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് നടന്ന 4ജി റോളൗട്ട് കളങ്കങ്ങളില്ലാത്തതാണെന്ന് പറഞ്ഞു. 6ജി സാങ്കേതികവിദ്യയില്‍ ഇന്ത്യ മുന്നിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലും വേഗത്തിലും റാങ്കിങ്ങിനും നില മെച്ചപ്പെടുത്തലിനും അപ്പുറം ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, വൈദ്യം, വിനോദസഞ്ചാരം, കൃഷി എന്നീ മേഖലകളിൽ മെച്ചപ്പെട്ട കണക്റ്റിവിറ്റിയും വേഗതയും കൊണ്ടുവരുന്ന നേട്ടങ്ങള്‍ അദ്ദേഹം വിവരിച്ചു.
''ജനാധിപത്യവല്‍ക്കരണത്തിന്റെ ശക്തിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വികസനത്തിന്റെ പ്രയോജനം എല്ലാ വിഭാഗങ്ങളിലും പ്രദേശങ്ങളിലും എത്തണം, എല്ലാവര്‍ക്കും ഇന്ത്യയിലെ വിഭവങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കണം, എല്ലാവര്‍ക്കും മാന്യമായ ജീവിതം ഉണ്ടാകണം, സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാവരിലും എത്തണം. ഞങ്ങള്‍ ഈ ദിശയില്‍ അതിവേഗം പ്രവര്‍ത്തിക്കുകയാണ്,' പ്രധാനമന്ത്രി പറഞ്ഞു. ''എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ഏറ്റവും വലിയ സാമൂഹിക നീതി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂലധന ലഭ്യത, വിഭവ ലഭ്യത, സാങ്കേതികവിദ്യയുടെ ലഭ്യത എന്നിവ നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണെന്നും അദ്ദേഹം പറഞ്ഞു. മുദ്രാ സ്‌കീമിന് കീഴിലുള്ള ഈടില്ലാത്ത വായ്പകള്‍, ശൗചാലയങ്ങളുടെ ലഭ്യത, JAM ട്രിനിറ്റി വഴിയുള്ള DBT എന്നിവയ്ക്ക് പൊതുവായ ഒരു കാര്യമുണ്ടെന്ന് അദ്ദേഹം പരാമര്‍ശിച്ചു. ഇവയെല്ലാം സാധാരണ പൗരന്മാര്‍ക്ക് മുമ്പ് പ്രാപ്യമാകാത്ത അവകാശങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതികളാണ്. ഇക്കാര്യത്തില്‍ ടെലികോം സാങ്കേതികവിദ്യയുടെ പങ്ക് അദ്ദേഹം എടുത്തുപറയുകയും 2 ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡുമായി ബന്ധിപ്പിച്ച ഭാരത് നെറ്റിനെ പരാമര്‍ശിക്കുകയും ചെയ്തു. 10,000 അടല്‍ ടിങ്കറിംഗ് ലാബുകള്‍ 75 ലക്ഷം കുട്ടികളെ അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് നയിക്കുന്നു. ഇന്ന് ആരംഭിച്ച 5G യൂസ് ലാബുകളും സമാനമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ ലാബുകള്‍ യുവാക്കളെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുകയും അവ നേടാനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ലോകത്ത് ഒരു സുപ്രധാന സ്ഥാനം നേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇന്ത്യ നൂറ് യൂണിക്കോണുകളെ ഉണ്ടാക്കി, ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 3 സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു', ശ്രീ മോദി അഭിപ്രായപ്പെട്ടു. 2014-ന് മുമ്പ്, ഇന്ത്യയില്‍ നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇന്ന് അത് ഏകദേശം ഒരു ലക്ഷമായി ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായുള്ള ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ സംരംഭമായ 'ആസ്പയര്‍' പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി മോദി പരാമര്‍ശിക്കുകയും ഈ നടപടി ഇന്ത്യയിലെ യുവാക്കള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ഈ യാത്ര ഓര്‍മിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കാലഹരണപ്പെട്ട സാങ്കേതിക വിദ്യകള്‍ കാരണം നേരിടുന്ന ബുദ്ധിമുട്ടുകള്‍ അനുസ്മരിച്ചുകൊണ്ട്, മുന്‍കാല സര്‍ക്കാരുകളും സമാനമായ അവസ്ഥയിലായിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. കമാന്‍ഡുകള്‍ പ്രവര്‍ത്തിക്കാത്ത ശീതീകരിച്ച മൊബൈല്‍ ഉപകരണത്തോട് സാമ്യപ്പെടുത്തിക്കൊണ്ട് മുന്‍ സര്‍ക്കാരുകളുടെ കാലഹരണപ്പെട്ട രീതികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. '2014-ന് ശേഷം, ആളുകള്‍ കാലഹരണപ്പെട്ട സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി, അവിടെ ബാറ്ററികള്‍ മാറ്റുകയോ സിസ്റ്റം പുനരാരംഭിക്കുകയോ ചെയ്യുന്നത് വ്യര്‍ത്ഥമായ ഒരു ഉദ്യമമായി മാറി', അദ്ദേഹം പറഞ്ഞു. ഇന്ത്യ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതിക്കാരായിരുന്നു, എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ നിര്‍മ്മാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇലക്ട്രോണിക്സ് ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്ന വീക്ഷണമില്ലായ്മ ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യ ഇന്ന് ഏകദേശം 2 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. പിക്‌സല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് ഗൂഗിള്‍ അടുത്തിടെ നടത്തിയ പ്രഖ്യാപനത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 'സാംസങ് ഫോള്‍ഡ് ഫൈവ്, ആപ്പിള്‍ ഐഫോണ്‍ 15 എന്നിവ ഇതിനകം ഇവിടെ നിര്‍മ്മിക്കുന്നുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍, ഇലക്ട്രോണിക് ഉല്‍പ്പാദന രംഗത്തെ ഈ വിജയം ഇനിയും മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'ടെക് ഇക്കോസിസ്റ്റത്തില്‍ ഹാര്‍ഡ്വെയറിന്റെയും സോഫ്റ്റ്വെയറിന്റെയും വിജയത്തിന്, ഇന്ത്യയില്‍ ശക്തമായ ഒരു അര്‍ദ്ധചാലക നിര്‍മ്മാണ മേഖല കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്', അര്‍ദ്ധചാലകങ്ങളുടെ വികസനത്തിനായി 80,000 കോടി രൂപയുടെ പിഎല്‍ഐ പദ്ധതി നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന്, ലോകമെമ്പാടുമുള്ള അര്‍ദ്ധചാലക കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളുമായി സഹകരിച്ച് സെമികണ്ടക്ടര്‍ അസംബ്ലിങ്ങിലും ടെസ്റ്റിംഗ് സൗകര്യങ്ങളിലും നിക്ഷേപം നടത്തുന്നു. ഇന്ത്യയുടെ അര്‍ദ്ധചാലക ദൗത്യം അതിന്റെ ആഭ്യന്തര ആവശ്യം മാത്രമല്ല, ലോകത്തിന്റെയാകെ ആവശ്യങ്ങളും നിറവേറ്റുക എന്ന കാഴ്ചപ്പാടോടെയാണ് മുന്നോട്ട് പോകുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസ്വര രാഷ്ട്രത്തെ വികസിതമാക്കുന്ന ഘടകങ്ങളില്‍ സാങ്കേതികവിദ്യയുടെ പ്രാമുഖ്യം എടുത്തുകാട്ടി, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികസനത്തില്‍ ഇന്ത്യ ഒരു വികസിത രാഷ്ട്രത്തിനും പിന്നിലല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, ലോജിസ്റ്റിക്സിലെ പിഎം ഗതിശക്തി, ആരോഗ്യരംഗത്ത് ദേശീയ ആരോഗ്യ ദൗത്യം, കാര്‍ഷിക മേഖലയിലെ അഗ്രി സ്റ്റാക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളെ കുറിച്ച് പരാമര്‍ശിച്ചു. ശാസ്ത്രീയ ഗവേഷണം, ക്വാണ്ടം മിഷന്‍, ദേശീയ ഗവേഷണ ഫൗണ്ടേഷന്‍, തദ്ദേശീയ രൂപകല്പനകളുടെയും സാങ്കേതിക വികസനത്തിന്റെയും പ്രോത്സാഹനം എന്നിവയില്‍ നടക്കുന്ന വലിയ നിക്ഷേപങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.
പ്രധാനമന്ത്രി മോദി സൈബര്‍ സുരക്ഷയുടെയും നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ സുരക്ഷയുടെയും സുപ്രധാന വശത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുകയും ജി 20 ഉച്ചകോടിയില്‍ 'സൈബര്‍ സുരക്ഷയുടെ ആഗോള ഭീഷണികള്‍' എന്ന ചര്‍ച്ച അനുസ്മരിക്കുകയും ചെയ്തു. മുഴുവന്‍ ഉല്‍പ്പാദന മൂല്യ ശൃംഖലയിലും സ്വയം ആശ്രയിക്കുന്നത് സൈബര്‍ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, മൂല്യ ശൃംഖലയിലെ എല്ലാം ദേശീയ ഡൊമെയ്നില്‍ ഉള്‍പ്പെടുമ്പോള്‍, അത് ഹാര്‍ഡ്വെയറോ സോഫ്റ്റ്വെയറോ കണക്റ്റിവിറ്റിയോ ആകുമ്പോള്‍ സുരക്ഷ നിലനിര്‍ത്തുന്നത് എളുപ്പമാകുമെന്ന് സൂചിപ്പിച്ചു. ലോകത്തെ ജനാധിപത്യ സമൂഹങ്ങളെ സുരക്ഷിതമായി നിലനിര്‍ത്തുന്നത് സംബന്ധിച്ച് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതില്‍ മുന്‍കാലങ്ങളില്‍ നഷ്ടമായ അവസരങ്ങളില്‍ പ്രധാനമന്ത്രി അപലപിച്ചു. ഇതിനകം വികസിപ്പിച്ച സാങ്കേതികവിദ്യകളില്‍ ഇന്ത്യ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച ഐടി മേഖലയെ അദ്ദേഹം പരാമര്‍ശിച്ചു. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ കാലഘട്ടം ഇന്ത്യയുടെ ചിന്താ നേതൃത്വത്തിന്റെ കാലമാണ്', മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ കഴിയുന്ന പുതിയ ഡൊമെയ്നുകള്‍ സൃഷ്ടിക്കാന്‍ നേതാക്കളോട് ശ്രീ മോദി ഊന്നിപ്പറയുകയും പ്രേരിപ്പിക്കുകയും ചെയ്തു. ഇന്ന് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തില്‍ ലോകത്തെ മുഴുവന്‍ നയിക്കുന്ന യുപിഐയുടെ ഉദാഹരണം അദ്ദേഹം പറഞ്ഞു. യുവജന ജനസംഖ്യാശാസ്ത്രത്തിന്റെ ശക്തിയും ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ ശക്തിയും ഇന്ത്യക്കുണ്ട്,'' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് അംഗങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോട് ഈ ദിശയില്‍ മുന്നേറാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ''ഇന്ന്, വികസിത ഇന്ത്യയാകുക എന്ന ലക്ഷ്യം നാം തിരിച്ചറിയുമ്പോള്‍, ചിന്താ നേതാക്കളായി മുന്നേറാനുള്ള പരിവര്‍ത്തനത്തിന് മുഴുവന്‍ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും,'' പ്രധാനമന്ത്രി ഉപസംഹരിച്ചു.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിന്‍ ചൗഹാന്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ ആകാശ് എം അംബാനി, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ശ്രീ സുനില്‍ ഭാരതി മിത്തല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ കുമാര്‍. മംഗളം ബിര്‍ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഇന്ത്യയുടെ അതുല്യമായ ആവശ്യങ്ങളും ആഗോള ആവശ്യങ്ങളും നിറവേറ്റുന്ന 5G ആപ്ലിക്കേഷനുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 5G സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമമാണ് '100 5G ലാബ്‌സ് സംരംഭം'. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ഊര്‍ജം, ഗതാഗതം തുടങ്ങിയ വിവിധ സാമൂഹിക സാമ്പത്തിക മേഖലകളില്‍ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും 5G സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ രാജ്യത്തെ മുന്‍നിരയിലേക്ക് നയിക്കുകയും ചെയ്യും. രാജ്യത്ത് 6ജി-റെഡി അക്കാദമിക്, സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ് ഈ സംരംഭം. ഏറ്റവും പ്രധാനമായി, ദേശീയ സുരക്ഷയ്ക്ക് നിര്‍ണായകമായ തദ്ദേശീയ ടെലികോം സാങ്കേതികവിദ്യയുടെ വികസനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഈ സംരംഭം.
ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് (IMC) ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ്, ഇത് 2023 ഒക്ടോബര്‍ 27 മുതല്‍ 29 വരെ നടക്കും. ടെലികമ്മ്യൂണിക്കേഷനിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ അവിശ്വസനീയമായ മുന്നേറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു വേദിയായി ഈ പരിപാടി പ്രവര്‍ത്തിക്കും. പ്രഖ്യാപനങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ നൂതന ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരവും നല്‍കുന്നു.
'ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍' എന്ന പ്രമേയത്തിലൂടെ, പ്രധാന അത്യാധുനിക സാങ്കേതികവിദ്യകളുടെ ഡെവലപ്പര്‍, നിര്‍മ്മാതാവ്, കയറ്റുമതിക്കാരന്‍ എന്നീ നിലകളില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് IMC 2023 ലക്ഷ്യമിടുന്നത്. ത്രിദിന കോണ്‍ഗ്രസ് 5G, 6G, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉയര്‍ത്തിക്കാട്ടുകയും അര്‍ദ്ധചാലക വ്യവസായം, ഹരിത സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
ഈ വര്‍ഷം, IMC ഒരു സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം അവതരിപ്പിക്കുന്നു - 'ആസ്പയര്‍'. പുതിയ സംരംഭകത്വ സംരംഭങ്ങളും സഹകരണവും ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത് സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, സ്ഥാപിത ബിസിനസ്സുകള്‍ എന്നിവ തമ്മിലുള്ള ബന്ധം വളര്‍ത്തും.
ഏകദേശം 5000 സിഇഒ ലെവല്‍ പ്രതിനിധികള്‍, 230 പ്രദര്‍ശകര്‍, 400 സ്റ്റാര്‍ട്ടപ്പുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം പേര്‍ IMC 2023 ല്‍ പങ്കെടുക്കും.
Addressing the India Mobile Congress. https://t.co/wY1CG1Hw5A
— Narendra Modi (@narendramodi) October 27, 2023
The future is here and now. pic.twitter.com/vEn9txsuNE
— PMO India (@PMOIndia) October 27, 2023
We initiated the effort to bring 5G connectivity to every Indian citizen. pic.twitter.com/Ew3NGbQPyP
— PMO India (@PMOIndia) October 27, 2023
We are not only rapidly expanding 5G in India, but are also making strides toward establishing ourselves as frontrunners in the realm of 6G. pic.twitter.com/PwIaj6jxpO
— PMO India (@PMOIndia) October 27, 2023
We believe in the ‘power of democratisation’ in every sector. pic.twitter.com/uRys4vlDqb
— PMO India (@PMOIndia) October 27, 2023
India's semiconductor mission is progressing with the aim of fulfilling not just its domestic demands but also the global requirements. pic.twitter.com/dfNzlyarbX
— PMO India (@PMOIndia) October 27, 2023
Technology is the catalyst that expedites the transition from a developing nation to a developed one. pic.twitter.com/x3ZLShTqma
— PMO India (@PMOIndia) October 27, 2023
The 21st century marks an era of India's thought leadership. pic.twitter.com/NMQ6iu31Ik
— PMO India (@PMOIndia) October 27, 2023
*****
NS/NK
(Release ID: 1972074)
Visitor Counter : 144
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada