പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍-4 ഇനത്തില്‍ സുകാന്ത് കദത്തിന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

Posted On: 26 OCT 2023 11:45AM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍-4 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ സുകാന്ത് കദമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


''ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍-4 ലെ അസാധാരണ പ്രകടനത്തിന് സുകാന്ത് കദമിന് അഭിനന്ദനങ്ങള്‍.
അദ്ദേഹത്തിന്റെ നൈപുണ്യവും നിശ്ചയദാര്‍ഢ്യവും അചഞ്ചല മനോഭാവവും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഉജ്ജ്വലമായ സാക്ഷ്യമാണ് ഈ വെങ്കല മെഡല്‍'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
 

 

NS

(Release ID: 1971534) Visitor Counter : 65