പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

43-ാമത് പ്രഗതി സംവാദത്തിന് പ്രധാനമന്ത്രി ആദ്ധ്യക്ഷം വഹിച്ചു


7 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 31,000 കോടിരൂപയുടെ എട്ട് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.

യു.എസ്.ഒ.എഫ് പദ്ധതികള്‍ക്ക് കീഴിലുള്ള മൊബൈല്‍ ടവറുകളും 4 ജി കവറേജും അവലോകനം ചെയ്തു

ഇതില്‍ ഉള്‍പ്പെടാത്ത എല്ലാ ഗ്രാമങ്ങളിലും ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നുവെന്നത് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു


Posted On: 25 OCT 2023 9:12PM by PIB Thiruvananthpuram

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടുന്ന, പ്രോ-ആക്ടീവ് ഗവേണന്‍സ് ആന്റ് ടൈംലി ഇംപ്ലിമെന്റേഷന്‍ (സജീവമായ ഭരണത്തിനും സമയോചിതമായ നിര്‍വഹണത്തിനുമുള്ള) ഐ.സി.ടി അധിഷ്ഠിത ബഹുമാതൃകാ വേദിയായ പ്രഗതിയുടെ 43-ാം പതിപ്പിന്റെ യോഗത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദ്ധ്യക്ഷത വഹിച്ചു.


യോഗത്തില്‍ മൊത്തം എട്ട് പദ്ധതികള്‍ അവലോകനം ചെയ്തു. ഇതില്‍ നാല് പദ്ധതികള്‍ ജലവിതരണവും ജലസേചനവുമായും, രണ്ടുപദ്ധതികള്‍ ദേശീയ പാതകളും ബന്ധിപ്പിക്കലും വികസിപ്പിക്കുന്നതുമായും, രണ്ടുപദ്ധതികള്‍ റെയില്‍, മെട്രോ റെയില്‍ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ടവയായിരുന്നു. മൊത്തം ഏകദേശം 31,000 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതികള്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന, ഒഡീഷ, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 7 സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ്.


ഉപഗ്രഹ ചിത്രവിതാനം പോലുള്ള സാങ്കേതിക വിദ്യകളുമായി സംയോജിപ്പിച്ച് പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ പോര്‍ട്ടലിന് പദ്ധതികളുടെ സ്ഥലവും ആവശ്യകതയുമായി ബന്ധപ്പെട്ട നടപ്പാക്കലിന്റെയും ആസൂത്രണത്തിന്റെയും വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.


ഉയര്‍ന്ന ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന എല്ലാ പങ്കാളികളും മികച്ച ഏകോപനത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ടീമുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


ജലസേചന പദ്ധതികള്‍ക്കായി, പുനരധിവാസവും പുനര്‍നിര്‍മ്മാണവും വിജയകരമായി പൂര്‍ത്തിയാക്കിയ ഇടങ്ങളില്‍ ഓഹരിപങ്കാളികളുടെ സന്ദര്‍ശനം സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചു. അത്തരം പദ്ധതികളുടെ പരിവര്‍ത്തന സ്വാധീനവും കാണിക്കാം. പദ്ധതികള്‍ നേരത്തെ തന്നെ നടപ്പിലാക്കാന്‍ ഇത് ഓഹരിപങ്കാളികളെ പ്രേരിപ്പിച്ചേക്കാം.


യു.എസ്.ഒ.എഫ് പദ്ധതികള്‍ക്ക് കീഴിലുള്ള മൊബൈല്‍ ടവറുകളും 4 ജി കവറേജും ആശയവിനിമയ വേളയില്‍, പ്രധാനമന്ത്രി അവലോകനം ചെയ്തു. മൊബൈല്‍ ബന്ധിപ്പിക്കലിന്റെ പരിപൂര്‍ണ്ണതയ്ക്കായി യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് (യു.എസ്.ഒ.എഫ്) കീഴില്‍, 33,573 ഗ്രാമങ്ങളില്‍ 24,149 മൊബൈല്‍ ടവറുകള്‍കൂടി കവര്‍ചെയ്യണം. എല്ലാ ഓഹരിപങ്കാളികളുമായും നിരന്തരമായ കൂടിക്കാഴ്ചകള്‍ നടത്തി, ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നുവെന്നത് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദൂര പ്രദേശങ്ങളില്‍ പോലും മൊബൈല്‍ കവറേജിന്റെ പരിപൂര്‍ണ്ണത ഇത് ഉറപ്പാക്കും.


പ്രഗതി യോഗങ്ങളുടെ 43-ാമത് പതിപ്പുവരെ, മൊത്തം 17.36 ലക്ഷം കോടി രൂപ ചെലവുവരുന്ന 348 പദ്ധതികളാണ് അവലോകനം ചെയ്തത്.

 

NS



(Release ID: 1971155) Visitor Counter : 112