പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രാദേശിക എം.പിയുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന സുപ്രധാന വിഭാഗം നമോ ആപ്പിലുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു

प्रविष्टि तिथि: 16 OCT 2023 9:24PM by PIB Thiruvananthpuram

പ്രാദേശിക പാര്‍ലമെന്റ് അംഗവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന സുപ്രധാന വിഭാഗം നമോ ആപ്പിലുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു. നമ്മുടെ ജനാധിപത്യ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ വിഭാഗം വളരെയധികം സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബന്ധപ്പെട്ട പ്രാദേശിക എം.പിമാരുമായി ബന്ധം സ്ഥാപിക്കാനും എം.പിയുമായുള്ള ഇടപഴകലിന് സൗകര്യമൊരുക്കാനും സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുമുള്ള എളുപ്പവഴി ഇതിലൂടെ പ്രാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

''നമോ ആപ്പിന് വളരെ രസകരമായ ഒരു വിഭാഗമുണ്ട്, അത് നമ്മുടെ ജനാധിപത്യ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. നിങ്ങളുടെ പ്രാദേശിക എം.പിയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും എം.പിയുമായുള്ള ഇടപഴകലിന് സൗകര്യമൊരുക്കാനും സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുമുള്ള എളുപ്പവഴി ഇതിലൂടെ പ്രാപ്തമാക്കും. എം.പിമാര്‍ക്കും അവരുടെ മണ്ഡലങ്ങള്‍ക്കും രസകരമായ സാംസ്‌കാരിക പരിപാടികള്‍ മുതല്‍ ഊര്‍ജ്ജസ്വലമായ കായിക ടൂര്‍ണമെന്റുകള്‍ വരെ, ബന്ധിപ്പിക്കുന്നത് ഇത് സുഗമമാക്കും.nm-4.com/mymp'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS

(रिलीज़ आईडी: 1968310) आगंतुक पटल : 174
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Telugu , English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil