പ്രധാനമന്ത്രിയുടെ ഓഫീസ്‌

141-ാമത് അന്താരാഷ്ട്ര ഒളിമ്പിക് സമിതി (IOC) സമ്മേളനം മുംബൈയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ഇന്ത്യയില്‍​ ഐഒസി സമ്മേളനം നടക്കുന്നത് 40 വര്‍ഷത്തിന് ശേഷം

Posted On: 12 OCT 2023 7:03PM by PIB Thiruvananthpuram

അന്താരാഷ്ട്ര ഒളിമ്പിക് സമിതിയുടെ 141-ാംസമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ 2023 ഒക്ടോബർ 14ന് ഉദ്ഘാടനം ചെയ്യും.

അന്താരാഷ്ട്ര ഒളിമ്പിക് സമിതി (ഐഒസി) അംഗങ്ങളുടെ പ്രധാന യോഗമായാണ് ഐഒസി സമ്മേളനത്തെ വിലയിരുത്തുന്നത്. ഒളിമ്പിക് ഗെയിംസിന്റെ ഭാവി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ഐഒസി സമ്മേളനങ്ങളിലാണ് സ്വീകരിക്കുന്നത്. 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ ഐഒസി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഐഒസിയുടെ 86-ാം സമ്മേളനം 1983ല്‍ ന്യൂഡല്‍ഹിയില്‍ നടന്നിരുന്നു.

ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും കായികമേഖലയിലെ മികവ് വര്‍ധിപ്പിക്കുന്നതിനും സൗഹൃദം, പരസ്പര ബഹുമാനം എന്നീ ഒളിമ്പിക് ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള രാജ്യത്തിന്റെ അര്‍പ്പണബോധം ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയില്‍ നടക്കുന്ന 141-ാം ഐഒസി സമ്മേളനം. കായികമേഖലയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ക്കിടയില്‍ ആശയവിനിമയത്തിനും അറിവ് പങ്കുവയ്ക്കുന്നതിനും ഇത് അവസരമൊരുക്കുന്നു.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്, ഐഒസിയിലെ മറ്റ് അംഗങ്ങള്‍, പ്രമുഖ ഇന്ത്യന്‍ കായിക താരങ്ങള്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ കായിക ഫെഡറേഷനുകളുടെ പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുക്കും.

--NS--



(Release ID: 1967223) Visitor Counter : 114