പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കേന്ദ്ര വിവരാവകാശ കമ്മീഷൻ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതിന്റെ 18-ാം വാർഷികം ആഘോഷിച്ചു

Posted On: 12 OCT 2023 3:55PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഒക്ടോബർ  12, 2023

വിവരാവകാശ നിയമം നിലവിൽ വന്നതിന്റെ 18-ാം വാർഷികത്തിന്റെ ഭാഗമായി  കേന്ദ്ര വിവരാവകാശ കമ്മീഷനിൽ (സിഐസി) ഇന്ന് നടന്ന ഒരു പരിപാടിയിൽ എല്ലാ വിവരാവകാശ കമ്മീഷണർമാരും സെക്രട്ടറിയും എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.   വിവരാവകാശ വ്യവസ്ഥയിലെ ഒരു പ്രധാന പങ്കാളി എന്ന നിലയിൽ കമ്മീഷന്റെ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന സമ്മേളനത്തെ വിവരാവകാശ കമ്മീഷണർമാർ അഭിസംബോധന ചെയ്തു. ഈ വർഷങ്ങളിൽ, CIC 3.5 ലക്ഷത്തിലധികം സെക്കൻഡ് അപ്പീലുകൾ/പരാതികൾ പരിഗണിക്കുകയും  പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

സാങ്കേതികവിദ്യയും മറ്റ് മേഖലകളും പ്രയോജനപ്പെടുത്തുന്നതിനുള്ള കമ്മീഷന്റെ ശ്രമങ്ങൾ, പ്രത്യേകിച്ച് വീഡിയോ കോൺഫറൻസിംഗ് (വിസി)  വഴി ഹിയറിംഗുകൾ നടത്തുന്നത് യോഗത്തിൽ  എടുത്തുകാണിച്ചു. കമ്മീഷൻ 2020-21 വർഷത്തിൽ 4783 വിസികളും 2021-22 വർഷത്തിൽ 7514 ഉം 2022-23 ൽ 11090 ഉം നടത്തി.

അത്തരം മെച്ചപ്പെടുത്തലുകളോടെ അപ്പീലുകളിലും  പരാതികളിലും തീർപ്പുകൽപ്പിക്കുന്നത് 2020-21 വർഷത്തിൽ 38116 ആയിരുന്നത് 2021-22 ൽ 29213 ആയും 2022-23 വർഷത്തിൽ 19233 എന്ന റെക്കോർഡ് താഴ്ചയിലേയ്ക്കും ക്രമേണ കുറച്ചു.

വിവരാവകാശ നിയമത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമായ ‘സ്വമേധയാ നടത്തുന്ന വെളിപ്പെടുത്തലുകളിൽ (‘Suo Moto Disclosure’) പ്രത്യേക ശ്രദ്ധ  ചെലുത്തിയിട്ടുണ്ട്.വിവിധ പൊതു അധികാരികളുടെ സുതാര്യത ഓഡിറ്റ് വർഷം തോറും നടത്തിവരുന്നു.  ഇതുകൂടാതെ, തിരഞ്ഞെടുത്ത പൊതു അധികാരികൾക്കായി കൂടുതൽ കർശനവും വിശദവുമായ സാമ്പിൾ സുതാര്യത ഓഡിറ്റും എല്ലാ വർഷവും നടത്തി. സ്വമേധയാ നടത്തുന്ന  വെളിപ്പെടുത്തലുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതു അധികാരികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു



(Release ID: 1967103) Visitor Counter : 171


Read this release in: English , Urdu , Hindi , Tamil , Telugu