മന്ത്രിസഭ

ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി നടപ്പിലാക്കിയ വിജയകരമായ ഡിജിറ്റല്‍ സാധ്യതകള്‍ പങ്കിടുന്നത് സംബന്ധിച്ച് ഇന്ത്യയും ട്രിനിഡാഡ് - ടൊബാഗോയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം  

Posted On: 11 OCT 2023 3:17PM by PIB Thiruvananthpuram

ന്യൂഡല്‍ഹി : 11 ഒക്ടോബര്‍ 2023

കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവര സാങ്കേതികവിദ്യ മന്ത്രാലയവും റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും തമ്മില്‍ 2023 ഓഗസ്റ്റ് 11-ന് ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി നടപ്പിലാക്കിയ വിജയകരമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ പങ്കിടുന്നതിനുള്ള മേഖലയിലെ സഹകരണം സംബന്ധിച്ചാണിത്.

വിശദാംശങ്ങള്‍:

ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ നടപ്പാക്കുന്നതില്‍ വളരെ അടുത്ത സഹകരണവും അനുഭവപരിചയ കൈമാറ്റവും ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും (ഇന്‍ഡിസ് സ്റ്റാക്ക്) പ്രോത്സാഹിപ്പിക്കാനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്.

കക്ഷികള്‍ ഒപ്പിട്ട തീയതി മുതല്‍ ധാരണാപത്രം പ്രാബല്യത്തില്‍ വരും. കൂടാതെ 3 വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ നിലനില്‍ക്കും.

ഫലപ്രാപ്തി:

ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം (ഡിപിഐ) മേഖലയില്‍ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും.

ഐടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു.

പശ്ചാത്തലം:

ഐസിടിയില്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജന്‍സികളുമായും  MeitY സഹകരിക്കുന്നു. ഈ കാലയളവില്‍, ഐസിടി ഡൊമെയ്നിലെ സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി MeitY വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിന്റെ സമാന സ്വഭാവമുള്ള സംഘടനകള്‍/ഏജന്‍സികള്‍ എന്നിവയുമായി ധാരണാപത്രങ്ങള്‍/കരാറുകള്‍/ ഉടമ്പടികള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരതം, ഇന്ത്യയില്‍ നിര്‍മിക്കല്‍ തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച വിവിധ സംരംഭങ്ങളുമായി രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹത്തിലേക്കും വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കും മാറ്റുന്നതിന് ഇത് യോജിച്ചതാണ്. മാറിക്കൊണ്ടിരിക്കുന്ന ഈ മാതൃകയില്‍, പരസ്പര സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാവസായിക അവസരങ്ങള്‍ കണ്ടെത്തുന്നതിനും മികച്ച സമ്പ്രദായങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഡിജിറ്റല്‍ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള ആസന്നമായ ആവശ്യകതയുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം (ഡിപിഐ) നടപ്പാക്കുന്നതില്‍ ഇന്ത്യ അതിന്റെ നേതൃത്വം പ്രകടിപ്പിക്കുകയും കോവിഡ് മഹാമാരി സമയത്ത് പോലും പൊതുജനങ്ങള്‍ക്ക് വിജയകരമായി സേവനങ്ങള്‍ നല്‍കുകയും ചെയ്തു. തല്‍ഫലമായി, ഇന്ത്യയുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും ഇന്ത്യയുമായി ധാരണാപത്രങ്ങളില്‍ ഏര്‍പ്പെടാനും പല രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചു.

ഇന്ത്യാ സ്റ്റാക്ക് സാധ്യതകള്‍ പൊതുസേവനങ്ങളുടെ പ്രവേശനവും വിതരണവും നല്‍കുന്നതിനായി ഇന്ത്യ വികസിപ്പിച്ച് നടപ്പിലാക്കിയ ഒരു ഡിപിഐ ആണ്. കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുക, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുക, പൊതു സേവനങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം സാധ്യമാക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. ഇവ ഓപ്പണ്‍ സാങ്കേതികവിദ്യകളില്‍ നിര്‍മ്മിച്ചവയും പരസ്പരം പ്രവര്‍ത്തിക്കാവുന്നവയും കൂടാതെ നൂതനവും ഉള്‍ക്കൊള്ളുന്നതുമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വ്യവസായത്തെയും സാമൂഹിക പങ്കാളിത്തത്തെയും പ്രയോജനപ്പെടുത്തുന്നതിന് രൂപകല്‍പ്പന ചെയ്തവയുമാണ്. എന്നിരുന്നാലും, ഡിപിഐ കെട്ടിപ്പടുക്കുന്നതില്‍ ഓരോ രാജ്യത്തിനും തനതായ ആവശ്യങ്ങളും വെല്ലുവിളികളും ഉണ്ട്. അടിസ്ഥാന പ്രവര്‍ത്തനം സമാനമാണെങ്കിലും, ആഗോള സഹകരണത്തിനായാണ് ഇത് അനുവദിക്കുന്നത്.

--NS--
 



(Release ID: 1966685) Visitor Counter : 74