പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജസ്ഥാനിലെ ജോധ്പൂരില്‍ 5000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കലിടലും സമര്‍പ്പണവും നിര്‍വഹിച്ച് പ്രധാനമന്ത്രി


ജോധ്പൂരിലെ എയിംസില്‍ 'ട്രോമ സെന്റര്‍ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കിന്' തറക്കല്ലിട്ടു പി എം അഭിമിന് കീഴില്‍ 7 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍

ജോധ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് ശിലാസ്ഥാപനം

ഐഐടി ജോധ്പൂര്‍ കാമ്പസ് സമര്‍പ്പണവും രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടിസ്ഥാനസൗകര്യ വികസനവും

വിവിധ റോഡ് വികസന പദ്ധതികള്‍ക്ക് തറക്കല്ലിടല്‍

145 കിലോമീറ്റര്‍ നീളമുള്ള ടെഗാന-റായ് കാ ബാഗ് റെയില്‍ പാതയും 58 കിലോമീറ്റര്‍ നീളമുള്ള ദേഗാന-കുചമാന്‍ സിറ്റി റെയില്‍ പാതയും ഇരട്ടിപ്പിക്കല്‍ സമര്‍പ്പണം


ജയ്സാല്‍മീറിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റൂണിച്ച എക്സ്പ്രസും മാര്‍വാര്‍ ജംഗ്ഷനെ ഖംബ്ലി ഘട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ ഹെറിറ്റേജ് ട്രെയിനും ഫ്‌ളാഗ് ഓഫ് ചെയ്തു.

'രാജ്യത്തിന്റെ ധീരതയിലും സമൃദ്ധിയിലും സംസ്‌കാരത്തിലും പ്രാചീന ഇന്ത്യയുടെ മഹത്വം ദൃശ്യമാകുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍'

'ഇന്ത്യയുടെ ഭൂതകാല പ്രതാപത്തെ പ്രതിനിധീകരിക്കുന്ന രാജസ്ഥാന്‍, ഇന്ത്യയുടെ ഭാവിയെയും പ്രതിനിധീകരിക്കേണ്ടത് പ്രധാനമാണ്'

'രാജസ്ഥാനില്‍ മാത്രമല്ല, രാജ്യത്തെ പ്രീമിയർ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ എയിംസ് ജോധ്പൂരും ഐഐടി ജോധ്പൂരും രാജസ്ഥാനിലെ മാത്രമല്ല രാജ്യത്തെ തന്നെ പ്രധാന ഇന്‍സ്റ്റിറ്റ്യൂട്ടുകളായി കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്'

'രാജസ്ഥാന്റെ വികസനം കൊണ്ട് മാത്രമേ ഇന്ത്യ വികസിക്കൂ'

Posted On: 05 OCT 2023 12:33PM by PIB Thiruvananthpuram

രാജസ്ഥാനിലെ ജോധ്പൂരില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോഡ്, റെയില്‍, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി 5000 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ജോധ്പൂരിലെ എയിംസില്‍ 350 കിടക്കകളുള്ള ട്രോമ സെന്റര്‍, ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്ക്, PM-ABHIM-ന് കീഴിലുള്ള 7 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍, ജോധ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വികസനം എന്നിവ തറക്കല്ലിട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഐഐടി ജോധ്പൂര്‍ കാമ്പസ് സമര്‍പ്പണവും  രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അടിസ്ഥാന സൗകര്യ വികസന സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. വിവിധ റോഡ് വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും 145 കിലോമീറ്റര്‍ നീളമുള്ള ദേഗാന-റായ് കാ ബാഗ്, 58 കിലോമീറ്റര്‍ നീളമുള്ള ദേഗാന-കുചമാന്‍ സിറ്റി റെയില്‍ പാത ഇരട്ടിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ മറ്റ് രണ്ട് റെയില്‍ പദ്ധതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. ജയ്സാല്‍മീറിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റൂണിച്ച എക്സ്പ്രസ്, മാര്‍വാര്‍ ജംഗ്ഷനെ ഖംബ്ലി ഘട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ പൈതൃക തീവണ്ടി എന്നിങ്ങനെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ശ്രീ മോദി രാജസ്ഥാനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വീര്‍ ദുര്‍ഗാദാസിന്റെ ഭൂമിയില്‍ വണങ്ങി പ്രണാമം അര്‍പ്പിച്ചു. സര്‍ക്കാരിന്റെ നിരന്തര പ്രയത്നത്തിന്റെ ഫലം ഇന്നത്തെ പദ്ധതികളിലൂടെ കാണാനും അനുഭവിക്കാനും കഴിയുമെന്ന് അദ്ദേഹം അടിവരയിട്ടു, അതിനായി രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.

രാജ്യത്തിന്റെ ധീരതയിലും സമൃദ്ധിയിലും സംസ്‌കാരത്തിലും പ്രാചീന ഇന്ത്യയുടെ മഹത്വം ദൃശ്യമാകുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ ജോധ്പൂരില്‍ നടന്ന ഏറെ പ്രശംസ നേടിയ ജി20 മീറ്റിംഗും അദ്ദേഹം അനുസ്മരിച്ചു. ജോധ്പൂരിലെ സണ്‍സിറ്റി പ്രാദേശികവും അന്തര്‍ദേശീയവുമായ വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണെന്ന് അദ്ദേഹം അടിവരയിട്ടു. ''ഇന്ത്യയുടെ ഭൂതകാല പ്രതാപത്തെ പ്രതിനിധീകരിക്കുന്ന രാജസ്ഥാന്‍ ഇന്ത്യയുടെ ഭാവിയെയും പ്രതിനിധീകരിക്കേണ്ടത് പ്രധാനമാണ്. മേവാര്‍ മുതല്‍ മാര്‍വാര്‍ വരെ രാജസ്ഥാന്‍ മുഴുവനും വികസനത്തിന്റെയും ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെയും പുതിയ ഉയരങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ,' പ്രധാനമന്ത്രി പറഞ്ഞു.

ബിക്കാനീര്‍, ബാര്‍മര്‍ എന്നിവയിലൂടെ കടന്നുപോകുന്ന ജാംനഗര്‍ എക്സ്പ്രസ്വേയും ഡല്‍ഹി മുംബൈ എക്സ്പ്രസ്വേയും രാജസ്ഥാനിലെ ഹൈടെക് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ റെയില്‍വേക്കായി ഈ വര്‍ഷം 9500 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മുന്‍ സര്‍ക്കാരുകളുടെ ശരാശരി ബജറ്റിനേക്കാള്‍ 14 മടങ്ങ് വര്‍ധനവാണ് ഇതെന്നും അദ്ദേഹം അറിയിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം 2014 വരെ രാജസ്ഥാനില്‍ ഏകദേശം 600 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ മാത്രമാണ് വൈദ്യുതീകരിച്ചതെന്നും എന്നാല്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ നിലവിലെ സര്‍ക്കാര്‍ ഇതിനകം 3700 കിലോമീറ്ററിലധികം ലൈനുകള്‍ വൈദ്യുതീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇനി, ഡീസല്‍ എഞ്ചിന്‍ ട്രെയിനുകള്‍ക്ക് പകരം ഈ ട്രാക്കുകളിലൂടെ ഇലക്ട്രിക് ട്രെയിനുകള്‍ ഓടും'', മലിനീകരണം കുറയ്ക്കുന്നതിനും സംസ്ഥാനത്തെ വായു ശുദ്ധമായി സൂക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം രാജസ്ഥാനിലെ 80 ലധികം റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനം പോലെ ദരിദ്രര്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍വികസിപ്പിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം

ഇന്നത്തെ റെയില്‍, റോഡ് പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന്റെ കുതിപ്പിന് ആക്കം കൂട്ടുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. റെയില്‍വേ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍ കാരണം ട്രെയിനുകളുടെ യാത്രാ സമയം കുറയുന്ന കാര്യവും വന്ദേ ഭാരത് എക്‌സ്പ്രസ് കുറച്ചു ദിവസം മുന്‍പ് ആരംഭിച്ച കാര്യം അദ്ദേഹം പരാമര്‍ശിക്കുകയും ജയ്സാല്‍മീറിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റൂണിച്ച എക്സ്പ്രസും്  മാര്‍വാര്‍ ജംഗ്ഷനെ ഖംബ്ലി ഘട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ പൈതൃക ട്രെയിനും ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. ജോധ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വികസനം, 3 റോഡ് പദ്ധതികള്‍ക്കുള്ള തറക്കല്ലിടല്‍ എന്നിവയും അദ്ദേഹം ഇന്ന് നിര്‍വഹിച്ചു. ഇന്നത്തെ പദ്ധതികള്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉത്തേജനം നല്‍കുമെന്നും അതോടൊപ്പം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്നും ശ്രീ മോദി അടിവരയിട്ടു.


മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ രാജസ്ഥാന്റെ സവിശേഷ സ്ഥാനത്തെ അനുസ്മരിച്ചുകൊണ്ട് കോട്ടയുടെ സംഭാവനകളെ പരാമര്‍ശിച്ച പ്രധാനമന്ത്രി, വിദ്യാഭ്യാസത്തോടൊപ്പം രാജസ്ഥാന്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്നിവയുടെ ഹബ്ബായി മാറുന്നതിനാണ് ശ്രമമെന്നും പറഞ്ഞു. ഇതിനായി ജോധ്പൂരിലെ AIIMS-ല്‍ 'ട്രോമ, എമര്‍ജന്‍സി, ക്രിട്ടിക്കല്‍ കെയര്‍' സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ പ്രധാന്‍ മന്ത്രി - ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ (PM-ABHIM) കീഴില്‍ ഏഴ് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ രാജസ്ഥാനിലുടനീളം വികസിപ്പിക്കുന്നു. 'രാജസ്ഥാനിലെ മാത്രമല്ല, രാജ്യത്തെ പ്രധാന സ്ഥാപനങ്ങളായി എയിംസ് ജോധ്പൂരും ഐഐടി ജോധ്പൂരും കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,' അദ്ദേഹം പറഞ്ഞു. 'എയിംസും ഐഐടി ജോധ്പൂരും ചേര്‍ന്ന് മെഡിക്കല്‍ ടെക്‌നോളജി മേഖലയിലെ പുതിയ സാധ്യതകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റോബോട്ടിക് സര്‍ജറി പോലുള്ള ഹൈടെക് മെഡിക്കല്‍ സാങ്കേതികവിദ്യ ഇന്ത്യയെ ഗവേഷണ-വ്യവസായ മേഖലയില്‍ പുതിയ ഉയരങ്ങള്‍ കൊണ്ടുവരും. ഇത് മെഡിക്കല്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

'പ്രകൃതിയെയും പരിസ്ഥിതിയെയും സ്‌നേഹിക്കുന്നവരുടെ നാടാണ് രാജസ്ഥാന്‍', നൂറ്റാണ്ടുകളായി ഈ ജീവിതരീതി പിന്തുടരുകയും ലോകം പിന്തുടരുകയും ചെയ്യുന്ന ഗുരു ജംബേശ്വരിന്റെയും ബിഷ്ണോയിയുടെയും സമൂഹങ്ങളെ എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 'ഈ പൈതൃകത്തെ അടിസ്ഥാനമാക്കി ഇന്ത്യ ഇന്ന് ലോകത്തെ മുഴുവന്‍ നയിക്കുന്നു. ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം രാജസ്ഥാന്റെ വികസനത്തിലൂടെ മാത്രമേ ഇന്ത്യ വികസിക്കുകയുള്ളൂവെന്നും പറഞ്ഞു. 'നമുക്ക് ഒരുമിച്ച് രാജസ്ഥാനെ വികസിപ്പിക്കുകയും അത് അഭിവൃദ്ധിപ്പെടുത്തുകയും വേണം', ശ്രീ മോദി പറഞ്ഞു.

രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, കേന്ദ്ര മന്ത്രിമാരായ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്, കൈലാഷ് ചൗധരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

രാജസ്ഥാനിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ജോധ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 350 കിടക്കകളുള്ള 'ട്രോമ സെന്റര്‍, ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്ക്', രാജസ്ഥാനിലുടനീളം വികസിപ്പിക്കാന്‍ പോകുന്ന പ്രധാനമന്ത്രി - ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ (പിഎം-എബിഎച്ച്‌ഐഎം) കീഴിലുള്ള ഏഴ് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ജോധ്പൂരിലെ എയിംസിലെ 'ട്രോമ, എമര്‍ജന്‍സി, ക്രിട്ടിക്കല്‍ കെയര്‍' എന്ന സംയോജിത കേന്ദ്രം 350 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കും. ട്രയേജ്, ഡയഗ്നോസ്റ്റിക്സ്, ഡേകെയര്‍, വാര്‍ഡുകള്‍, പ്രൈവറ്റ് റൂമുകള്‍, മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, ഐസിയു, ഡയാലിസിസ് ഏരിയകള്‍ എന്നിങ്ങനെ വിവിധ സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. രോഗികള്‍ക്ക് വിവിധ മേഖലകളിലെ, സമഗ്രമായ പരിചരണം നല്‍കിക്കൊണ്ട് ട്രോമ, എമര്‍ജന്‍സി കേസുകള്‍ എന്നിവയുടെ മാനേജ്‌മെന്റിന് സമഗ്രമായ സമീപനം കൈവരിക്കാന്‍ സാധിക്കും. രാജസ്ഥാനിലുടനീളമുള്ള ഏഴ് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ജില്ലാതല ക്രിട്ടിക്കല്‍ കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കും. 

ജോധ്പൂര്‍ വിമാനത്താവളത്തിലെ അത്യാധുനിക ന്യൂ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. മൊത്തം 480 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടം ഏകദേശം 24,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വികസിപ്പിക്കുകയും തിരക്കേറിയ സമയങ്ങളില്‍ 2,500 യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിന് സജ്ജമാക്കുകയും ചെയ്യും. ഇത് പ്രതിവര്‍ഷം 35 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കുകയും മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ടൂറിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഐഐടി ജോധ്പൂര്‍ കാമ്പസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 1135 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ കാമ്പസ് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക ഗവേഷണ-നൂതന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള സമഗ്ര വിദ്യാഭ്യാസം നല്‍കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പാണിത്.

രാജസ്ഥാനിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി, 'സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലബോറട്ടറി', സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, 'യോഗ & സ്പോര്‍ട്സ് സയന്‍സ് ബില്‍ഡിംഗ്' എന്നിവ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സെന്‍ട്രല്‍ ലൈബ്രറി, 600 പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ സൗകര്യം എന്നിവയുടെ തറക്കല്ലിടല്‍ അദ്ദേഹം നിര്‍വഹിക്കും.

രാജസ്ഥാനിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ഒരു ഘട്ടത്തില്‍, NH-125A യില്‍ ജോധ്പൂര്‍ റിംഗ് റോഡിലെ കാര്‍വാര്‍ മുതല്‍ ദാംഗിയവാസ് വരെയുള്ള നാലുവരി പാതകള്‍ ഉള്‍പ്പെടെ ഒന്നിലധികം റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ജലോര്‍ (NH-325) വഴി ബലോത്ര മുതല്‍ സന്ദേറാവു വരെയുള്ള പ്രധാന നഗര ഭാഗങ്ങളുടെ ഏഴ് ബൈപാസുകളുടെ നിര്‍മ്മാണം/പുന-വിന്യാസം; NH-25-ന്റെ പച്ചപദ്ര-ബാഗുണ്ടി ഭാഗത്തിന്റെ നാലുവരിപ്പാതയ്ക്കുള്ള പദ്ധതി എന്നിവയാണിവ. ഏകദേശം 1475 കോടി രൂപ ചെലവിലാണ് ഈ റോഡ് പദ്ധതികള്‍ നിര്‍മ്മിക്കുന്നത്. ജോധ്പൂര്‍ റിംഗ് റോഡ് ഗതാഗത സമ്മര്‍ദ്ദം ലഘൂകരിക്കാനും നഗരത്തിലെ വാഹന മലിനീകരണം കുറയ്ക്കാനും സഹായിക്കും. ഈ മേഖലയിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും പദ്ധതികള്‍ സഹായിക്കും.


രാജസ്ഥാനില്‍ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ പ്രധാനമന്ത്രി ഫ്ളാഗ്  ഓഫ് ചെയ്തു. ജയ്സാല്‍മീറിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ ട്രെയിന്‍ - റൂണിച്ച എക്‌സ്പ്രസ് - മാര്‍വാര്‍ ജംഗ്ഷനെ ഖംബ്ലി ഘട്ടുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ ഹെറിറ്റേജ് ട്രെയിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ജോധ്പൂര്‍, ദേഗാന, കുചാമന്‍ സിറ്റി, ഫുലേര, റിംഗാസ്, ശ്രീമധോപൂര്‍, നീം കാ താന, നാര്‍നൗള്‍, അതേലി, റെവാരി എന്നിവയിലൂടെ റൂണിച്ച എക്‌സ്പ്രസ് കടന്നുപോകും, ഇത് ദേശീയ തലസ്ഥാനവുമായി എല്ലാ നഗരങ്ങളുടെയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. മാര്‍വാര്‍ ജംഗ്ഷന്‍-ഖംബ്ലി ഘട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ പൈതൃക ട്രെയിന്‍ വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കുകയും മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ, മറ്റ് രണ്ട് റെയില്‍ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 145 കിലോമീറ്റര്‍ നീളമുള്ള 'ദേഗാന-റായ് കാ ബാഗ്' റെയില്‍ പാതയും 58 കിലോമീറ്റര്‍ നീളമുള്ള 'ദേഗാന-കുചാമന്‍ സിറ്റി' റെയില്‍ പാതയും ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

NS

(Release ID: 1964658) Visitor Counter : 114