റെയില്‍വേ മന്ത്രാലയം

പുതിയ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള റെയിൽവേ ടൈം ടേബിള് പുറത്തിറക്കി

Posted On: 03 OCT 2023 3:37PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ഒക്ടോബർ 3, 2023

2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന "ട്രെയിനുകൾ അറ്റ് എ ഗ്ലാൻസ് (ടിഎജി)" എന്നറിയപ്പെടുന്ന പുതിയ അഖിലേന്ത്യാ റെയിൽവേ ടൈം ടേബിൾ റെയിൽവേമന്ത്രാലയം പുറത്തിറക്കി. പുതിയ "ട്രെയിനുകൾ അറ്റ് എ ഗ്ലാൻസ്" ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്, അതായത്: https://indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,1,304,366,537,2960

പുതിയ ടൈം ടേബിളിന്റെ സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

വന്ദേ ഭാരത് ട്രെയിനുകളുടെ 64 സർവീസുകളും മറ്റ് 70 ട്രെയിൻ സർവീസുകളും ഇതിൽ ഉൾപെടും.

നിലവിലുള്ള 90 സർവീസുകൾ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റ്റെയും 12 സേവനങ്ങളുടെ ആവൃത്തി വർദ്ധിപ്പിക്കുന്നതിന്റ്റെയും വിവരങ്ങൾ.

സൂപ്പർഫാസ്റ്റ് വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ട്രെയിനുകളുടെ 22 സർവീസുകൾ വേഗത്തിലാക്കുന്നു.

20501/02 അഗർത്തല-ആനന്ദ് വിഹാർ രാജധാനി, മാൽഡ-ഭഗൽപൂർ എന്നിവ വഴി തിരിച്ചുവിടൽ.

തെക്ക് കിഴക്കൻ റെയിൽവേയിലെ ചില സർവീസുകളുടെ സമയക്രമം മെച്ചപ്പെടുത്തുന്നതിനായി ടൈം ടേബിളിൽ മാറ്റം.
****



(Release ID: 1963705) Visitor Counter : 140