ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

'ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച്' എന്ന പ്രധാന മന്ത്രിയുടെ ആഹ്വാനം ശുചിത്വ ഇന്ത്യയ്ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ പ്രവര്‍ത്തനമായിരിക്കും: ശ്രീ ഹര്‍ദീപ് എസ് പുരി

ന്യൂ ഡൽഹി: സെപ്റ്റംബർ 29, 2023

Posted On: 29 SEP 2023 2:01PM by PIB Thiruvananthpuram

'ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച്' (ഏക് താരീഖ്, ഏക് ഘണ്ടാ, ഏക് സാത്ത്) ശുചിത്വ പ്രവര്‍ത്തനത്തിലേക്കുള്ള ഒരു ഉറച്ച ചുവടുവയ്പ്പാണ് - ശുചിത്വത്തിനു വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തനം. രാജ്യമെമ്പാടും ശുചീകരണ പ്രവര്‍ത്തനത്തിന് മാത്രമായുള്ള ഒരു സന്നദ്ധ പ്രവര്‍ത്തനം ആകും ഇത് എന്ന്  കേന്ദ്ര ഭവന, നഗര വികസന മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി ഊന്നിപ്പറഞ്ഞു.

മന്‍ കി ബാത്തിന്റെ 105-ാം പതിപ്പില്‍, പ്രധാന മന്ത്രി, ഒക്ടോബര്‍ ഒന്നിന് രാവിലെ പത്തിന് ഒരു മണിക്കൂര്‍, ജന്മ ദിനത്തലേന്ന് ബാപ്പുവിന് 'സ്വച്ഛാഞ്ജലി' യായി ശുചിത്വത്തിനു വേണ്ടിയുള്ള സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. ശുചിത്വം ദൃശ്യമാകുന്ന തരത്തില്‍ പൊതു സ്ഥലങ്ങളില്‍ യഥാര്‍ത്ഥ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഈ മഹാ ശുചീകരണ പരിപാടി ആഹ്വാനം ചെയ്തിരിക്കുന്നത്.

നഗര, ഗ്രാമീണ ഇന്ത്യയില്‍ 6.4 ലക്ഷത്തിലധികം സ്ഥലങ്ങള്‍ ശ്രമദാനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് 'ശുചിത്വമാണ് സേവനം' എന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെ  ശ്രീ ഹര്‍ദീപ് പുരി പറഞ്ഞു.

ശുചിത്വ പരിപാടി നടപ്പാക്കുന്നതിന്, നഗര തദ്ദേശ സ്ഥാപനങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമ പഞ്ചായത്തുകള്‍, മന്ത്രാലയങ്ങള്‍, 'ശുചിത്വമാണ് സേവനം' - സിറ്റിസണ്‍സ് പോര്‍ട്ടലായ https://swachhatahiseva.com ല്‍ പരിപാടികള്‍ ചേര്‍ത്തിട്ടുണ്ട്. ഈ പ്രത്യേക ഐടി പ്ലാറ്റ്‌ഫോമില്‍ പൗരന്മാര്‍ക്ക് അവരുടെ അടുത്ത സ്ഥലത്തു നടക്കുന്ന ശുചീകരണ പരിപാടി കാണാനും അതില്‍ പങ്കെടുക്കാനും കഴിയും. ശുചിത്വത്തിനു വേണ്ടിയുള്ള ശ്രമദാന ശുചീകരണ പ്രവര്‍ത്തനം നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ നിന്നും ഫോട്ടോ എടുത്ത് ഈ പോര്‍ട്ടലില്‍ ചേര്‍ക്കാവുന്നതാണ്. പൗരന്മാരെയും പ്രമുഖ വ്യക്തികളെയും ഈ സംരഭത്തില്‍ പങ്കാളികാനും ശുചിത്വ അംബാസഡര്‍മാരായി ഈ മുന്നേറ്റത്തെ നയിക്കാനും ക്ഷണിക്കുന്ന വിഭാഗവുമുണ്ട്.

ഏതാണ്ട് ഒരു ലക്ഷം താമസ സ്ഥലങ്ങളിൽ ശ്രമദാനം നടത്താന്‍ ഒട്ടനവധി റസിഡെന്റ വെല്‍ഫയര്‍ അസോസിയേഷനുകളും രാജ്യത്തെമ്പാടുമായി 35,000 അംഗനവാടി കേന്ദ്രങ്ങള്‍ ഏറ്റെടുക്കാന്‍ ഗ്രാമീണ കൂട്ടായ്മകളും തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് മന്ത്രീ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

ഇതാദ്യമായ കരസേനാ, നാവികസേനാ, വ്യോമസേനാ എന്നിവര്‍ ജനങ്ങളുമായി കൈകോര്‍ക്കും. ദേശീയ പാതയുടെ വലിയൊരു ഭാഗം ശുചീകരിക്കുന്നതിന് ലീഡ് ഗ്രൂപ്പുകളും പ്രാദേശിക സമൂഹങ്ങളും തയ്യാറായിട്ടുണ്ട്. നിരവധി തീരദേശ മേഖലകള്‍ പ്രമുഖ ഗ്രൂപ്പുകള്‍ ശുചീകരണത്തിനായി ഏറ്റെടുക്കും. സുലഭ് ഇന്റര്‍നാഷണല്‍ ഒക്ടോബര്‍ ഒന്നിന് സമൂഹ-പൊതു ശൗചാലയങ്ങൾ ശുചിയാക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

 

മാതാ അമൃതാനന്ദമയിയുടെ അമ്മ ഫൗണ്ടേഷന്‍ രാജ്യത്തുടനീളം സ്‌കൂളുകളിലും ശുചിത്വത്തിനായി ശ്രമദാനം നടത്തുമെന്ന് ശ്രീ ഹര്‍ദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി.
 

***************************************

 
 


(Release ID: 1962084) Visitor Counter : 96