ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
ഇന്ത്യൻ സ്വച്ഛത ലീഗിന്റെ രണ്ടാം പതിപ്പിൽ നാലായിരത്തിലധികം നഗര ടീമുകൾ പങ്കു ചേർന്നു
Posted On:
19 SEP 2023 10:49AM by PIB Thiruvananthpuram
ന്യൂഡൽഹി :സെപ്റ്റംബർ 19, 2023
ഇന്ത്യൻ സ്വച്ഛത ലീഗിന്റെ (ISL) രണ്ടാം പതിപ്പിൽ നാലായിരത്തിലധികം നഗരങ്ങൾ പങ്കെടുത്തതോടെ സ്വച്ഛ് ഭാരത് മിഷൻ-അർബന് ഒരു പുത്തൻ ഉത്തേജനം ലഭിച്ചിരിക്കുകയാണ് . സ്വച്ഛതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ യുവാക്കളുടെ ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനായി യുവാക്കൾ നയിക്കുന്ന, അന്തർ നഗര സംരംഭമാണ് ഇന്ത്യൻ സ്വച്ഛത ലീഗ് -ISL. Iഇതിന്റെ ഭാഗമായി, നഗര ടീമുകൾ സ്വച്ഛതയുടെ ചാമ്പ്യന്മാരായി ബീച്ചുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കുന്നുകളും വൃത്തിയാക്കിവരുന്നു .
സ്വച്ഛ് ഭാരത് മിഷൻ-അർബൻ (എസ്‌ബിഎം-യു) യുടെ കീഴിലുള്ള 2022-ലെ ഐഎസ്‌എല്ലിന്റെ ഉദ്ഘാടന പതിപ്പ് വൻ വിജയമായിരുന്നു. ഇതിൽ അരലക്ഷം സന്നദ്ധപ്രവർത്തകർ നഗരങ്ങളെ മാലിന്യമുക്തമാക്കാൻ അണിനിരന്നു.
2023 സെപ്റ്റംബർ 15 നും ഒക്ടോബർ 2 നും ഇടയിൽ ആണ് സ്വച്ഛത വാരാഘോഷം - സ്വച്ഛത ഹി സേവ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് ദിവസ് (എസ്ബിഡി) ആയി ആചരിക്കുന്നു . ഐഎസ്എൽ, സഫായി മിത്ര സുരക്ഷാ ശിവർ, സ്വച്ഛതാ ദിവസ് എന്നിവയാണ് സ്വച്ഛത പഖ്‌വാഡയ്ക്ക് കീഴിലുള്ള പ്രചാരണങ്ങൾ .
നഗരങ്ങൾ ഫലപ്രദമായ ശുചിത്വ പ്രവർത്തനങ്ങൾ നടത്തുകയും ISL 2.0, സ്വച്ഛതയ്ക്കായുള്ള ജൻ ആന്ദോളൻ എന്നിവയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ തരത്തിലുള്ള രൂപങ്ങൾ സൃഷ്ടിച്ച് മനുഷ്യച്ചങ്ങലകൾ രൂപീകരിക്കുകയും മനോഹരമായ ചുവർചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു .
(Release ID: 1958716)
Visitor Counter : 125