പ്രധാനമന്ത്രിയുടെ ഓഫീസ്
റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
10 SEP 2023 7:53PM by PIB Thiruvananthpuram
ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റ് യൂന്‍ സുക് യോളുമായി കൂടിക്കാഴ്ച നടത്തി.
പ്രസിഡന്റ് യൂന്‍ സുക് യോള്‍ ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷതയ്ക്ക് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിനും അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.
ഈ വര്‍ഷം നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നത് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. വ്യാപാരം, നിക്ഷേപം, പ്രതിരോധ ഉല്‍പ്പാദനം, അര്‍ദ്ധചാലകങ്ങള്‍, ഇ.വി ബാറ്ററി സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടെ പ്രത്യേക തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിലെ പുരോഗതികള്‍ അവര്‍ അവലോകനം ചെയ്തു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവര്‍ പങ്കുവച്ചു.
NS
(Release ID: 1956156)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada