പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി‌ യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 09 SEP 2023 7:53PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ ജി 20 ‌ഉച്ചകോടിക്കിടെ 2023 സെപ്തംബർ 9-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായതിന് ശേഷം പ്രധാനമന്ത്രി സുനക് നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

വിവിധ ജി20 യോഗങ്ങളിലും പരിപാടികളിലും ഉന്നതതലതല പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ കാലത്ത് യുകെ നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ഇന്ത്യ-യുകെ സമഗ്രമായ തന്ത്രപര പങ്കാളിത്തം, മാർഗരേഖ 2030, പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ഹരിത സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ചലനക്ഷമത എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. പരസ്പര താൽപ്പര്യവും ​പ്രാധാന്യവുമുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളിൽ ഇരുനേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.

ഇരു നേതാക്കളും സ്വതന്ത്ര വ്യാപാര ഉടമ്പടി ചർച്ചകളുടെ പുരോഗതി അവലോകനം ചെയ്യുകയും ശേഷിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അതുവഴി സന്തുലിതവും പരസ്പര പ്രയോജനകരവും ദീർഘവീക്ഷണമുള്ളതുമായ സ്വതന്ത്ര വ്യാപാര കരാർ ഉടൻ പൂർത്തിയാകും.

കൂടുതൽ വിശദമായ ചർച്ചയ്‌ക്കായി എത്രയും വേഗം പരസ്പര സൗകര്യപ്രദമായ തീയതിയിൽ ഉഭയകക്ഷി സന്ദർശനത്തിനായി പ്രധാനമന്ത്രി സുനക്കിനെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. പ്രധാനമന്ത്രി സുനക് ക്ഷണം സ്വീകരിക്കുകയും വിജയകരമായ ജി20 ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും ചെയ്തു.

 

NS




(Release ID: 1955879) Visitor Counter : 161