പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഗവൺമെന്റ്, 2023 ഒക്‌ടോബർ 2 മുതൽ 31 വരെ നടത്തുന്ന 'പ്രത്യേക കാമ്പയിൻ 3.0 'ന്റെ തയ്യാറെടുപ്പുകൾ കേന്ദ്ര മന്ത്രി ഡോ ജിതേന്ദ്ര സിംഗ് അവലോകനം ചെയ്തു

Posted On: 05 SEP 2023 11:30AM by PIB Thiruvananthpuram

ന്യൂ ഡൽഹി: സെപ്റ്റംബർ 5, 2023

ശുചിത്വം മെച്ചപ്പെടുത്തുന്നതിനും തീർപ്പുകൽപ്പിക്കാത്ത കാര്യങ്ങളുടെ/ഫയലുകളുടെ നിർമാർജനത്തിനുമായി 2023 ഒക്‌ടോബർ 2 മുതൽ ഒക്‌ടോബർ 31 വരെ കേന്ദ്രഗവൺമെന്റ് നടത്തുന്ന 'പ്രത്യേക കാമ്പെയ്‌ൻ 3.0-'ന്റെ തയ്യാറെടുപ്പുകൾ കേന്ദ്ര ഉദ്യോഗസ്ഥ, പൊതു പരിഹാര, പെൻഷൻ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവലോകനം ചെയ്തു.

2021-ലും 2022-ലും നടന്ന പ്രത്യേക കാമ്പെയ്‌നുകളുടെ മാതൃകയിലാണ് മൂന്നാമത്തെ കാമ്പെയ്‌ൻ 3.0 നടത്തുക. കൂടാതെ പൊതു ഇടപാടുകൾ നടക്കുന്നതും അല്ലെങ്കിൽ സേവന വിതരണത്തിന് ഉത്തരവാദിത്തമുള്ളതുമായ ഫീൽഡ് / ഔട്ട്‌സ്റ്റേഷൻ ഓഫീസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

കാമ്പെയ്‌നിന്റെ വിജയത്തിനായി വ്യക്തിപരമായ പങ്കാളിത്തം ആവശ്യപ്പെട്ട്, ക്യാബിനറ്റ് സെക്രട്ടറി കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ സെക്രട്ടറിമാർക്കും കത്തയച്ചു. രാജ്യത്തുടനീളമായി നടക്കുന്ന 'പ്രത്യേക കാമ്പെയ്‌ൻ 3.0' ഏകോപിപ്പിക്കുന്നതിനും നയിക്കുന്നതിനും നിർവഹണ മേൽനോട്ടം വഹിക്കുന്നതിനുമുള്ള നോഡൽ വകുപ്പിന്റെ ചുമതല ഭരണ പരിഷ്കാര, പൊതു പരിഹാര വകുപ്പ് (DARPG) നായിരിക്കും.

2022-ൽ നടത്തിയ പ്രത്യേക കാമ്പയിൻ 2.0 ൽ ഒരു ലക്ഷത്തിലധികം ഗവണ്മെന്റ് ഓഫീസുകളെ ഉൾപ്പെടുത്തി. ഈ ഓഫീസുകൾ ചേർന്ന് ആകെ ഏകദേശം 89.8 ലക്ഷം ചതുരശ്ര അടി സ്ഥലം വൃത്തിയാക്കുകയും അവ ഉൽപ്പാദനപരമായ ഉപയോഗത്തിലേക്ക് മാറ്റുകയും ചെയ്‌തു. ഉപയോഗ രഹിത വസ്തുക്കളുടെ നിർമാർജനം വഴി 370.83 കോടി രൂപ സമ്പാദിച്ചു. 64.92 ലക്ഷം ഫയലുകൾ അവലോകനം ചെയ്തു, 4.56 ലക്ഷം പൊതു പരാതികൾ പരിഹരിച്ചു. എംപിമാരുടെ 8998 റെഫെറെൻസുകൾക്ക് മറുപടി നൽകി.

പ്രത്യേക കാമ്പെയ്‌ൻ 3.0 ന്റെ നടത്തിപ്പിനായി കേന്ദ്രഭരണ പരിഷ്കാര, പൊതു പരിഹാര വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പ്രത്യേക കാമ്പയിൻ 3.0 രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുo:

തയ്യാറെടുപ്പ് ഘട്ടത്തിൽ (2023 സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 30 വരെ) മന്ത്രാലയങ്ങൾ / വകുപ്പുകൾ പരിപാടിയുടെ പ്രചാരണത്തിനായി ഓഫീസുകളെയും / ഓഫീസർമാരെയും അനുബന്ധ പ്രവർത്തകരെയും തെരെഞ്ഞെടുക്കും. ഓരോ കാമ്പെയ്‌ൻ ഓഫീസിലും നോഡൽ ഓഫീസർമാരെ നിയമിക്കും. കൂടാതെ, കാമ്പെയ്‌നിലെ അവരുടെ പങ്കിനെക്കുറിച്ച് നോഡൽ ഓഫീസർമാർക്ക് പരിശീലനം നൽകുo. തീർപ്പാക്കാത്ത പ്രശനങ്ങൾ തിരിച്ചറിയുകയും ശുചിത്വ പരിപാടി നടത്തേണ്ട പ്രദേശങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യും. നീക്കം ചെയ്യേണ്ട അനാവശ്യ വസ്തുക്കളുടെ അളവ് വിലയിരുത്തുകയും അവ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമമാക്കുകയും ചെയ്യുന്നതും ഈ ഘട്ടത്തിൽ നടത്തും.

2023 ഒക്ടോബർ 2 മുതൽ 31 വരെയുള്ള നിർവഹണ ഘട്ടത്തിൽ മന്ത്രാലയങ്ങൾ / വകുപ്പുകൾ, പ്രാഥമിക ഘട്ടത്തിൽ തിരിച്ചറിഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കാൻ പരിശ്രമിക്കുo. ഗവണ്മെന്റ് രേഖകളുടെ പരിപാലനം മെച്ചപ്പെടുത്താൻ ഈ കാമ്പെയ്‌ൻ പ്രയോജനപ്പെടുത്തും. കൂടാതെ പരിപാടിയിൽ ഉരുത്തിരിഞ്ഞ മികച്ച സമ്പ്രദായങ്ങൾ രേഖപ്പെടുത്തുന്നതും ഈ ഘട്ടത്തിൽ ആണ്.

 

https://scdpm.nic.in എന്ന എസ്‌സി‌ഡി‌പി‌എം പോർട്ടലിലൂടെ കാമ്പെയ്‌നിന്റെ പുരോഗതി നിരീക്ഷിക്കും.  മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ നോഡൽ ഓഫീസർമാർ അവരുടെ ലോഗിൻ ക്രെഡൻഷ്യൽസ് വഴി പോർട്ടലിലേക്ക് പ്രവേശിക്കുകയും കാമ്പെയ്‌നിന്റെ പുരോഗതി അതത് മന്ത്രാലയത്തിൽ ദിവസവും സമർപ്പിക്കുകയും ചെയ്യും. കാമ്പെയ്‌ൻ 3.0 നടക്കുന്ന കാലയളവിൽ ഭരണ പരിഷ്കാര-പൊതു പരിഹാര സെക്രട്ടറി, നോഡൽ ഓഫീസർമാരുമായി ആഴ്‌ചതോറും അവലോകനങ്ങൾ നടത്തും. പരിപാടിയുടെ പുരോഗതിയെക്കുറിച്ച് ഡിഎആർപിജി പ്രതിവാര ഏകീകൃത റിപ്പോർട്ട് തയ്യാറാക്കി കാബിനറ്റ് സെക്രട്ടേറിയറ്റിനും പിഎംഒയ്ക്കും സമർപ്പിക്കുന്നതാണ്.
 
****

(Release ID: 1954875) Visitor Counter : 120