ജൽ ശക്തി മന്ത്രാലയം
13 കോടി ഗ്രാമീണ കുടുംബങ്ങള്ക്ക് ടാപ്പ് കണക്ഷന് നല്കി ജല് ജീവന് ദൗത്യം
Posted On:
05 SEP 2023 1:55PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 5, 2023
13 കോടി ഗ്രാമീണ കുടുംബങ്ങള്ക്ക് ടാപ്പ് വാട്ടർ കണക്ഷന് നൽകി ജല് ജീവന് ദൗത്യം (ജെജെഎം) മറ്റൊരു നാഴികക്കല്ല് കൂടി ഇന്ന് കൈവരിച്ചു. വേഗത്തിലും വ്യാപ്തിയോടെയും പ്രവര്ത്തിച്ചുകൊണ്ട്, 2019 ഓഗസ്റ്റില് ദൗത്യത്തിന്റെ തുടക്കത്തില് 3.23 കോടി വീടുകളില് നിന്ന് വെറും 4 വര്ഷത്തിനുള്ളില് ഗ്രാമീണ ടാപ്പ് കണക്ഷന് വ്യാപ്തി13 കോടിയായി ഉയര്ത്തി.
ഗോവ, തെലങ്കാന, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല് പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളും പുതുച്ചേരി; ദാമൻ & ദിയു, ദാദ്ര & നഗർ ഹവേലി ദ്വീപുകള്; ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ എന്നീ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം കവറേജ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. 2023 ജനുവരി 1 മുതൽ പ്രതിദിനം ശരാശരി 87,500 ടാപ്പ് കണക്ഷനുകൾ നൽകുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി രാജ്യത്തെ 9.15 ലക്ഷം (88.73%) സ്കൂളുകളിലും 9.52 ലക്ഷം (84.69%) അങ്കണവാടി കേന്ദ്രങ്ങളിലും ടാപ്പ് വെള്ളം ലഭ്യമാക്കാൻ കഴിഞ്ഞു.
നമ്മുടെ രാജ്യത്തെ 112 അഭിലാഷ ജില്ലകളിൽ, ദൗത്യം ആരംഭിച്ച സമയത്ത് 21.41 ലക്ഷം (7.86%) കുടുംബങ്ങൾക്ക് മാത്രമേ ടാപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. അത് ഇപ്പോൾ 1.81 കോടിയായി (66.48%) വർദ്ധിച്ചു.
******
(Release ID: 1954827)
Visitor Counter : 139