പ്രധാനമന്ത്രിയുടെ ഓഫീസ്
ദക്ഷിണാഫ്രിക്കയിലെയും ഗ്രീസിലെയും ഫലപ്രദമായ യാത്രയ്ക്ക് ശേഷം ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഗംഭീര വരവേൽപ്പ്
Posted On:
26 AUG 2023 10:04AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തന്റെ നാല് ദിവസത്തെ ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനത്തിന് ശേഷം ഇന്ന് ബംഗളൂരുവിൽ വിമാനമിറങ്ങി. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി പിന്നീട് ഗ്രീസ് സന്ദർശിച്ചു. പ്രധാനമന്ത്രി വിവിധ ഉഭയകക്ഷി യോഗങ്ങളും പ്രാദേശിക ചിന്താ നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തി. ഇരു രാജ്യങ്ങളിലെയും ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചന്ദ്രയാൻ-3 മൂൺ ലാൻഡറിന്റെ ലാൻഡിംഗ് വീഡിയോ കോൺഫറൻസിങ് വഴി വീക്ഷിച്ച പ്രധാനമന്ത്രി പിന്നീട് ഐഎസ്ആർഒ സംഘവുമായി സംവദിക്കാൻ ബെംഗളൂരുവിലെത്തി.
എച്ച്എഎൽ വിമാനത്താവളത്തിന് പുറത്ത് നൽകിയ ഊഷ്മളമായ സ്വീകരണത്തിൽ ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാന്, ജയ് അനുസന്ധൻ എന്ന് പറഞ്ഞുകൊണ്ടാണ് തടിച്ചുകൂടിയ പൗരന്മാരെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തത് . ഇന്ത്യയുടെ നിർണായക വിജയത്തിൽ ദക്ഷിണാഫ്രിക്കയിലും ഗ്രീസിലും ഇതേ ആവേശമാണ് താൻ കണ്ടതെന്ന് ശ്രീ മോദി പറഞ്ഞു.
ഐഎസ്ആർഒ ടീമിനൊപ്പമുണ്ടാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച പ്രധാനമന്ത്രി, തിരിച്ചുവരുമ്പോൾ ആദ്യം ബെംഗളൂരുവിലേക്കാണ് വരാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒഴിവാക്കാനുള്ള തന്റെ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് സഹകരിച്ചതിന് ഗവർണർക്കും മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
സ്വീകരണത്തിന് എല്ലാവരോടും നന്ദി പറഞ്ഞ പ്രധാനമന്ത്രി, റോഡ്ഷോയിൽ തടിച്ചുകൂടിയ പൗരന്മാരുടെ ആവേശത്തിനിടെ ചന്ദ്രയാൻ സംഘത്തോടൊപ്പം ഐഎസ്ആർഒയിലേക്ക് പോയി.
*****
--ND--
(Release ID: 1952401)
Visitor Counter : 120
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada