രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 'അസ്മിത-സൈനിക ഭാര്യമാരുടെ പ്രചോദനാത്മക കഥകൾ' എന്ന പരിപാടിയിൽ സംബന്ധിച്ചു
Posted On:
21 AUG 2023 1:35PM by PIB Thiruvananthpuram
ന്യൂഡൽഹി : ആഗസ്റ്റ് 21,2023
ആർമി വൈവ്സ് അസോസിയേഷൻ (AWWA) ഇന്ന് (ആഗസ്റ്റ് 21, 2023) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'അസ്മിത-സൈനിക ഭാര്യമാരുടെ പ്രചോദനാത്മക കഥകൾ' എന്ന പരിപാടിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു. തദവസരത്തിൽ സംസാരിച്ച രാഷ്ട്രപതി, എല്ലാ ഇന്ത്യക്കാർക്കും വേണ്ടി 'വീര വനിതകൾക്ക്' നന്ദി രേഖപ്പെടുത്തി. അസ്മിത ഐക്കണുകളായി ആദരിക്കപ്പെട്ട 'വീര വനിതകളെ' രാഷ്ട്രപതി പ്രശംസിച്ചു. വീര വനിതകളുടെ ക്ഷേമത്തിനായി AWWA നടത്തുന്ന എല്ലാ ശ്രമങ്ങളെയും രാഷ്ട്രപതി അഭിനന്ദിച്ചു.
ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും അന്തസ്സ് സ്ത്രീകളുടെ ആത്മാഭിമാനത്തിലധിഷ്ഠിതമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ചില പഴയ ആശയങ്ങൾ ഉപേക്ഷിച്ച് പുതിയ ആശയങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അവർ എടുത്തുപറഞ്ഞു. 'വിജയിച്ച ഓരോ പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീയുണ്ട്' എന്ന പഴഞ്ചൊല്ലിനെ അവർ പരാമർശിച്ചു. 'വിജയിച്ച ഓരോ പുരുഷനൊപ്പം ഒരു സ്ത്രീയുമുണ്ട്' എന്നതായിരിക്കണം പുതിയ ചൊല്ലെന്നും അവർ കൂട്ടിച്ചേർത്തു. പുരോഗമന ആശയങ്ങൾ സ്വീകരിക്കുന്നതിലൂടെ സ്ത്രീകളുടെ സ്വത്വവും ആത്മവിശ്വാസവും ശക്തിപ്പെടുത്താൻ കഴിയുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***************************
(Release ID: 1950758)
Visitor Counter : 118