പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
2023 ജൂലൈ മാസത്തെ CPGRAMS സംബന്ധിച്ച സംസ്ഥാനങ്ങളുടെ / കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള 12-ാമത് റിപ്പോർട്ട് DARPG പുറത്തിറക്കി
20,000 ത്തിൽ താഴെ പരാതികളുള്ള സംസ്ഥാനങ്ങളിൽ തെലങ്കാന സർക്കാർ ഒന്നാമത്; ഛത്തീസ്ഗഡും കേരളവും തൊട്ടുപിന്നിൽ
Posted On:
16 AUG 2023 3:01PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 16, 2023
2023 ജൂലൈയില് സംസ്ഥാനങ്ങള്ക്കുള്ള കേന്ദ്രീകൃത പൊതു പരാതി പരിഹാര-നിരീക്ഷണ സംവിധാനം (സിപിജിആര്എഎംഎസ്)12-ാമത് പ്രതിമാസ റിപ്പോര്ട്ട്, ഭരണപരിഷ്കാര-പൊതു പരാതി വകുപ്പ് (ഡിഎആര്പിജി) പുറത്തിറക്കി. പൊതുജനങ്ങളുടെ പരാതികളുടെ തരങ്ങളും വിഭാഗങ്ങളും തീർപ്പാക്കുന്നതിന്റെ സ്വഭാവവും സംബന്ധിച്ച വിശദമായ വിശകലനം ഈ റിപ്പോർട്ട് നൽകുന്നു.
2023 ജൂലൈയിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 69,523 പരാതികൾ പരിഹരിച്ചു. സിപിജിആര്എഎംഎസ് പോര്ട്ടലില് ലഭിച്ച പരാതികളുടെ എണ്ണം 1,79,077 ആയി കുറഞ്ഞു.
2023 മെയ് മുതൽ, സിപിജിആർഎഎംഎസ് പോർട്ടലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്കുചെയ്യുന്ന പ്രക്രിയ ഡിഎആര്പിജി ആരംഭിച്ചു. നിലവിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ 2 വിഭാഗങ്ങളിലായി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഡിഎആർപിജി റാങ്കു ചെയ്യുന്നത്. പരാതികൾ ലഭിക്കുന്നതിന്റെ എണ്ണത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്കായി മറ്റ് രണ്ട് വിഭാഗങ്ങളായും വിഭജിക്കുന്നു.
സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അവരുടെ പരാതി പരിഹാര സംവിധാനം അവലോകനം ചെയ്യുന്നതിനും കാര്യക്ഷമമാക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും താരതമ്യം ചെയ്യുന്നതിനും സഹായിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ റാങ്കിംഗ്. പരാതി പരിഹാര സൂചികയിൽ 2 മാനങ്ങളും 4 സൂചകങ്ങളും ഉൾപ്പെടുന്നു.
01.01.2023 മുതൽ 31.07.2023 വരെയുള്ള കാലയളവിൽ രണ്ട് തലങ്ങളിലുടനീളം (പരാതികളുടെ സമയബന്ധിതവും ഗുണനിലവാരമുള്ളതുമായ തീർപ്പാക്കൽ) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. 4 വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവച്ച 3 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളുടെ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു:
S. No.
|
Group
|
States/UTs
|
Rank 1
|
Rank 2
|
Rank 3
|
1
|
Group A
|
North-Eastern States
|
Sikkim
|
Assam
|
Arunachal Pradesh
|
2
|
Group B
|
Union Territories
|
Lakshadweep
|
Andaman & Nicobar
|
Ladakh
|
3
|
Group C
|
States with grievances
>= 20000
|
Uttar Pradesh
|
Jharkhand
|
Rajasthan
|
4
|
Group D
|
States with grievances
< 20000
|
Telangana
|
Chhattisgarh
|
Kerala
|
നിർമ്മിത ബുദ്ധി അധിഷ്ഠിത ഭാഷാ ഉപകരണമായ ഭാഷിനിയെ സിപിജിആർഎഎംഎസ് പോർട്ടലുമായി ഡഎആർപിജി സംയോജിപ്പിച്ചിട്ടുണ്ട്. ഈ സംയോജനം പ്രാദേശിക ഭാഷകളിലുള്ള പരാതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ പരാതി പരിഹാര ഉദ്യോഗസ്ഥരെ (ജിആർഒ) സഹായിക്കുകയും, പരാതിക്കാർക്ക് അന്തിമ മറുപടി ഇംഗ്ലീഷിലും വിവർത്തനം ചെയ്ത മാതൃഭാഷയിലും കാണാനുള്ള സൗകര്യം നൽകുകയും ചെയ്യുന്നു. പൗരനും ബന്ധപ്പെട്ട അധികാരികളും തമ്മിൽ മികച്ച ധാരണയും ആശയവിനിമയവും ഇത് ഉറപ്പാക്കുന്നു.
2023 ജൂലൈയിൽ ബിഎസ്എൻഎൽ കോൾ സെന്റർ 1,00,186 പൗരന്മാരിൽ നിന്ന് ഫീഡ്ബാക്ക് ശേഖരിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇവരിൽ, ഏകദേശം 35% പൗരന്മാർ തങ്ങൾക്ക് ലഭിച്ച പരിഹാരങ്ങൾക്ക് മികച്ച / വളരെ നല്ല റേറ്റിംഗ് നൽകി.
******
(Release ID: 1949594)
Visitor Counter : 110