ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അടല് ബിഹാരി വാജ്പേയിയുടെ ചരമവാർഷിക ദിനത്തിൽ ഉപരാഷ്ട്രപതി ആദരാഞ്ജലി അര്പ്പിച്ചു

प्रविष्टि तिथि: 16 AUG 2023 1:44PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഓഗസ്റ്റ് 16, 2023

മുന് പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയിയുടെ ചരമവാർഷിക ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്കര് 'സദൈവ് അടല്' സന്ദര്ശിക്കുകയും പുഷ്പാര്ച്ചന നടത്തുകയും ചെയ്തു. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്മു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്നിവരോടൊപ്പം അന്തരിച്ച നേതാവിന്റെ സ്മരണയ്ക്കായി നടന്ന പ്രാര്ത്ഥനാ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

ട്വീറ്റുകളിലൂടെ ഉപരാഷ്ട്രപതി പറഞ്ഞു: "ആദരണീയനായ അടല് ജിക്ക് അദ്ദേഹത്തിന്റെ പുണ്യ തിഥി ദിനത്തില് എളിയ ആദരാഞ്ജലികള്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും വിവേകവും സദ്ഭരണത്തിലുള്ള ശ്രദ്ധയും നിർണായക കാലഘട്ടത്തിൽ ഇന്ത്യയുടെ വിധിയെ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു."

****


(रिलीज़ आईडी: 1949407) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Tamil , Kannada