ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂ ഡൽഹിയിലെ വസതിയിൽ ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി ത്രിവർണ പതാക ഉയർത്തി
Posted On:
14 AUG 2023 1:09PM by PIB Thiruvananthpuram
ന്യൂ ഡൽഹി : ആഗസ്റ്റ് 14, 2023
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂ ഡൽഹിയിലെ തന്റെ വസതിയിൽ ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി ത്രിവർണ പതാക ഉയർത്തുകയും തിരംഗയ്‌ക്കൊപ്പമുള്ള സെൽഫി പങ്കിടുകയും ചെയ്തു.
സ്വാതന്ത്ര്യദിനത്തിന് മുമ്പ് ഇന്ത്യൻ ആകാശത്ത് അലയടിക്കുന്ന ദശലക്ഷക്കണക്കിന് ത്രിവർണ പതാകൾ ഇന്ത്യയെ വീണ്ടും മഹത്വത്തിന്റെ മാതൃകയാക്കാനുള്ള രാഷ്ട്രത്തിന്റെ കൂട്ടായ ഇച്ഛയെ പ്രതീകപ്പെടുത്തുന്നുവെന്ന് ശ്രീ അമിത് ഷാ ട്വീറ്റുകളിലൂടെ അറിയിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ പ്രചാരണം രാജ്യത്തുടനീളം പുരോഗമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ എല്ലാ പൗരന്മാരോടും അവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താനും സെൽഫികൾ http://harghartiranga.com ൽ അപ്‌ലോഡ് ചെയ്യാനും അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങളുടെ സഹ പൗരന്മാരെയും ഇത് ചെയ്യാൻ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. ഇന്ത്യയുടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ വിലമതിച്ചുകൊണ്ട് താൻ ഇന്ന് ഡൽഹിയിലെ വസതിയിൽ ത്രിവർണ പതാക ഉയർത്തിയതായി ശ്രീ ഷാ പറഞ്ഞു. ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ പങ്കെടുത്തതിന് ലഭിച്ച പ്രശംസാപത്രവും ആഭ്യന്തരമന്ത്രി പങ്കുവെച്ചു.
******************************
(Release ID: 1948528)
Visitor Counter : 156