പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

प्रविष्टि तिथि: 09 AUG 2023 11:50AM by PIB Thiruvananthpuram

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരം വലിയ പങ്കുവഹിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. ഈ അവസരത്തിൽ ഒരു വീഡിയോ സന്ദേശത്തിലൂടെ ശ്രീ മോദി തന്റെ ചിന്തയും പങ്കുവച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത മഹാന്മാർക്ക് ആദരാഞ്ജലികൾ. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയെ കൊളോണിയൽ ഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഈ പ്രസ്ഥാനം വലിയ പങ്കുവഹിച്ചു. ഇന്ന് ഇന്ത്യ ഒരേ സ്വരത്തിൽ പറയുന്നു:

അഴിമതി  ഇന്ത്യയിൽ  ഇല്ലാതാക്കണം  

വംശവാഴ്ച്ച  ഇന്ത്യയിൽ  ഇല്ലാതാക്കണം  

പ്രീണനം  ഇന്ത്യയിൽ  ഇല്ലാതാക്കണം "

********

ND

(रिलीज़ आईडी: 1946963) आगंतुक पटल : 200
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Odia , Tamil , Telugu , Kannada