രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്റർ-സർവീസസ് ഓർഗനൈസേഷൻ (കമാൻഡ്, കൺട്രോൾ & ഡിസിപ്ലിൻ) ബിൽ - 2023 ലോക്‌സഭ പാസാക്കി

Posted On: 04 AUG 2023 1:19PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ആഗസ്റ്റ് 03, 2023

ഇന്റർ-സർവീസസ് ഓർഗനൈസേഷൻ (കമാൻഡ്, കൺട്രോൾ & ഡിസിപ്ലിൻ) ബിൽ - 2023 ലോക്‌സഭ പാസാക്കി. ഇന്റർ-സർവീസസ് ഓർഗനൈസേഷനുകളിൽ സേവനമനുഷ്ഠിക്കുന്നവരോ അറ്റാച്ച് ചെയ്യപ്പെട്ടവരോ ആയ ഉദ്യോഗസ്ഥർക്ക് ബാധകമാം വിധം ഭരണനിർവ്വഹണ, അച്ചടക്ക നടപടികൾ ഉൾപ്പെടെയുള്ള അധികാരങ്ങൾ നൽകി, ISO കമാൻഡർ-ഇൻ-ചീഫ്, ഓഫീസർ-ഇൻ കമാൻഡ് ചുമതലകളിലുള്ളവരെ ശാക്തീകരിക്കാൻ ബിൽ ലക്ഷ്യമിടുന്നു. .

നിലവിൽ, പ്രത്യേക സേവന നിയമങ്ങളായ ആർമി ആക്റ്റ് 1950, നേവി ആക്റ്റ് 1957, എയർഫോഴ്സ് ആക്റ്റ് 1950 എന്നിവയിലെ വ്യവസ്ഥകളാലാണ് സായുധ സേനാംഗങ്ങൾ നിയന്ത്രിക്കപ്പെടുന്നത്.  ഫലപ്രദമായ അച്ചടക്കം നിലനിർത്തുന്നത് പോലുള്ള ഒട്ടേറെ നേട്ടങ്ങൾ നിയമനിർമ്മാണത്തിലൂടെ സാധ്യമാകും. ISO മേധാവിമാരുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ അച്ചടക്ക നടപടികൾക്കായി അവരുടെ മാതൃ സേവന യൂണിറ്റുകളിലേക്ക് തിരിച്ചയക്കേണ്ടതില്ല. പെരുമാറ്റ ദൂഷ്യം അച്ചടക്കരാഹിത്യം സംബന്ധിച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കുക, ഒന്നിലധികം നടപടിക്രമങ്ങൾ ഒഴിവാക്കി പൊതു പണവും സമയവും ലാഭിക്കുക എന്നിവയും  ലക്ഷ്യങ്ങളാണ്.

മൂന്ന് സേനാ വിവിഭാഗങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണത്തിനും സമന്വയത്തിനും ബിൽ വഴിയൊരുക്കും; ഭാവി ലക്ഷ്യമിട്ട് സംയുക്ത ഘടനകൾ സൃഷ്ടിക്കുന്നതിനും സായുധ സേനയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ ശക്തമായ അടിത്തറയൊരുങ്ങും.

ഭാവി വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാൻ സായുധ സേനകൾ തമ്മിലുള്ള സമന്വയം സാധ്യമാക്കുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് രാജ്യ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രധാന സവിശേഷതകൾ:

  • ‘ISO ബിൽ - 2023’  കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥർക്കു പുറമെ കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ഒരു ഇന്റർ-സർവീസസ് ഓർഗനൈസേഷനിൽ സേവനമനുഷ്ഠിക്കുന്നവരോ അറ്റാച്ച് ചെയ്യപ്പെട്ടവരോ ആയ മറ്റ് സേനകളിലെ വ്യക്തികൾക്കും നിയമം ബാധകമാണ്.
  • ഇന്റർ-സർവീസസ് ഓർഗനൈസേഷനുകളിൽ സേവനമനുഷ്ഠിക്കുന്നവരോ അറ്റാച്ച് ചെയ്യപ്പെട്ടവരോ ആയ ഉദ്യോഗസ്ഥർക്ക്, അവരുടെ സേനാവിഭാഗം പരിഗണിക്കാതെ തന്നെ, ഭരണനിർവ്വഹണ, അച്ചടക്ക നടപടികൾ ഉൾപ്പെടെയുള്ള അധികാരങ്ങൾ ISO-കളുടെ കമാൻഡർ-ഇൻ-ചീഫ് അല്ലെങ്കിൽ ഓഫീസർ-ഇൻ കമാൻഡ് അല്ലെങ്കിൽ കേന്ദ്ര സർക്കാർ പ്രത്യേകമായി അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന് ബില് നൽകുന്നു.
  • കമാൻഡർ-ഇൻ-ചീഫ് അല്ലെങ്കിൽ ഓഫീസർ-ഇൻ-കമാൻഡ് എന്നാൽ ഒരു ഇന്റർ-സർവീസസ് ഓർഗനൈസേഷന്റെ കമാൻഡർ-ഇൻ-ചീഫ് അല്ലെങ്കിൽ ഓഫീസർ-ഇൻ-കമാൻഡ് ആയി നിയമിക്കപ്പെട്ട ജനറൽ ഓഫീസർ/ഫ്ലാഗ് ഓഫീസർ/എയർ ഓഫീസർ എന്നാണ് അർത്ഥമാക്കുന്നത്.
  • കമാൻഡർ-ഇൻ-ചീഫ് അഥവാ ഓഫീസർ-ഇൻ-കമാൻഡിന്റെ അഭാവത്തിൽ കമ്മാണ്ടിന്റ്റെ ചുമതലയുള്ള ഒരു ഓഫീസർക്ക് ഇന്റർ-സർവീസസ് ഓർഗനൈസേഷനിൽ നിയമിക്കപ്പെട്ടതോ, നിയോഗിക്കപ്പെട്ടതോ, അറ്റാച്ച് ചെയ്തതോ ആയ ഉദ്യോഗസ്ഥരുടെ മേൽ ഭരണനിർവ്വഹണ, അച്ചടക്ക നടപടികൾക്കുള്ള അധികാരങ്ങൾ ഉണ്ടായിരിക്കും.
  • ഒരു ഇന്റർ-സർവീസസ് ഓർഗനൈസേഷനിൽ നിയമിക്കപ്പെട്ടതോ, നിയോഗിക്കപ്പെട്ടതോ, അറ്റാച്ച് ചെയ്തതോ ആയ ഉദ്യോഗസ്ഥരുടെ മേൽ ഭരണപരമോ അച്ചടക്കപരമോ ആയ നടപടികൾ ആരംഭിക്കാൻ ഇന്റർ-സർവീസസ് ഓർഗനൈസേഷന്റെ കമാൻഡിംഗ് ഓഫീസർക്ക് ബിൽ അധികാരം നൽകുന്നു. കമാൻഡിംഗ് ഓഫീസർ എന്നാൽ യൂണിറ്റിന്റെയോ കപ്പലിന്റെയോ സ്ഥാപനത്തിന്റെയോ കമാൻഡിലുള്ള ഉദ്യോഗസ്ഥനെന്നാണ് അർത്ഥമാക്കുന്നത്.
  • ഒരു ഇന്റർ സർവീസസ് ഓർഗനൈസേഷൻ രൂപീകരിക്കാൻ ബിൽ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു.
‘ISO ബിൽ-2023’ നിലവിലുള്ള നിയമങ്ങൾ/ചട്ടങ്ങൾ/വ്യവസ്ഥകൾ എന്നിവയിൽ ഒരു മാറ്റവും നിർദ്ദേശിക്കുന്നില്ല. ഒരു ഇന്റർ-സർവീസസ് ഓർഗനൈസേഷനിൽ സേവനമനുഷ്ഠിക്കുമ്പോഴോ അറ്റാച്ച് ചെയ്യുമ്പോഴോ ഉദ്യോഗസ്ഥർ അവരുടെ സേവന നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നത് തുടരും. നിലവിലുള്ള സേവന നിയമങ്ങൾ/ചട്ടങ്ങൾ/വ്യവസ്ഥകൾ അനുസരിച്ച് അച്ചടക്കപരവും ഭരണപരവുമായ അധികാരങ്ങൾ വിനിയോഗിക്കാൻ, അവർ ഉൾപ്പെടുന്ന സേവനവിഭാഗത്തെ പരിഗണിക്കാതെ തന്നെ, ഇന്റർ-സർവീസസ് ഓർഗനൈസേഷൻ മേധാവികൾക്ക് ബിൽ അധികാരം നൽകുന്നു.
 
***************************************

(Release ID: 1945787) Visitor Counter : 135