പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹി കൽക്കാജിയിലെ ഭവന ഗുണഭോക്താക്കൾ തങ്ങളുടെ വീടെന്ന സ്വപ്നങ്ങൾ സാക്ഷാത്കരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി
Posted On:
04 AUG 2023 10:31AM by PIB Thiruvananthpuram
ഡൽഹിയിലെ കൽക്കാജി ഭാഗത്തു് 'ജഹാൻ ജുഗ്ഗി വഹൻ മക്കാൻ' പദ്ധതിയിൽ ഉറപ്പുള്ള വീടുകൾ അനുവദിച്ച ഗുണഭോക്താക്കൾ തനിക്കെഴുതിയ കത്തുകൾ കണ്ട് വികാരാധീനനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ട്വീറ്റ് ചെയ്തു.
തങ്ങളെ സന്ദർശിച്ച വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിന് സ്ത്രീകൾ കത്ത് കൈമാറി. ഗുണഭോക്താക്കൾ സന്തോഷം പ്രകടിപ്പിക്കുകയും പദ്ധതിയിലൂടെ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനും അതങ്ങളുടെ ജീവിതം സുഗമമാക്കാനും സഹായിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
'ജഹാൻ ജുഗ്ഗി വഹി മക്കാൻ' പദ്ധതിയിൽ പക്കാ വീടുകൾ ലഭിച്ച ഡൽഹിയിലെ കൽക്കാജിയുടെ അമ്മമാരിൽ നിന്നും സഹോദരിമാരിൽ നിന്നും കത്തുകൾ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്‌ശങ്കർ ജി അവിടെ ചെന്നപ്പോൾ സന്തോഷം പ്രകടിപ്പിച്ച് സ്ത്രീകൾ ഈ കത്തുകൾ കൈമാറി. ഈ പദ്ധതിയിലൂടെ പഴയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും മുഴുവൻ കുടുംബത്തിന്റെയും ജീവിതം എളുപ്പമാവുകയും ചെയ്തു. കത്തുകൾ അയച്ചതിന് എല്ലാവർക്കും നന്ദി! പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. തുടർന്നും പ്രവർത്തിക്കും."
ND
(Release ID: 1945665)
Visitor Counter : 149
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada