രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അമൃത് ഉദ്യാൻ ഓഗസ്റ്റ് 16 മുതൽ പൊതുജനങ്ങൾക്കായി തുറക്കും

Posted On: 03 AUG 2023 3:17PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ആഗസ്റ്റ് 03, 2023

ഉദ്യാൻ ഉത്സവ്-II ൻറ്റെ ഭാഗമായി, 2023 ഓഗസ്റ്റ് 16 മുതൽ ഒരു മാസത്തേക്ക് (തിങ്കൾ ഒഴികെ) അമൃത് ഉദ്യാൻ പൊതുജനങ്ങൾക്കായി തുറക്കും. സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഇത് അധ്യാപകർക്ക് മാത്രമായി തുറക്കും.

വേനൽക്കാല വാർഷിക പൂക്കളുടെ പ്രദർശനമാണ് ഉദ്യാൻ ഉത്സവ്-II ലക്ഷ്യമിടുന്നത്.

സന്ദർശകർക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ (അവസാന എൻട്രി വൈകുന്നേരം 4  മണി) പൂന്തോട്ടങ്ങൾ സന്ദർശിക്കാം. നോർത്ത് അവന്യൂവിനടുത്തുള്ള രാഷ്ട്രപതി ഭവന്റെ 35-ാം നമ്പർ ഗേറ്റിൽ നിന്നാണ് പ്രവേശനം.

2023 ഓഗസ്റ്റ് 7 മുതൽ രാഷ്ട്രപതി ഭവൻ വെബ്സൈറ്റിൽ (https://visit.rashtrapatibhavan.gov.in/) ഓൺലൈനായി ബുക്കിംഗ് നടത്താം. ഗേറ്റ് നമ്പർ 35 ന് സമീപം സ്ഥാപിച്ചിരിക്കുന്ന സെൽഫ്-സർവീസ് കിയോസ്കുകളിൽ നിന്ന് വാക്ക്-ഇൻ സന്ദർശകർക്ക് പാസുകൾ ലഭിക്കും. അമൃത് ഉദ്യാനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ജനുവരി 29 മുതൽ മാർച്ച് 31 വരെ 10 ലക്ഷത്തിലധികം ആളുകളാണ് ഉദ്യാൻ ഉത്സവ്-1ന് കീഴിൽ അമൃത് ഉദ്യാൻ സന്ദർശിച്ചത്.

 

അമൃത് ഉദ്യാനോടൊപ്പം സന്ദർശകർക്ക് ഓൺലൈനിൽ (https://visit.rashtrapatibhavan.gov.in/) സ്ലോട്ടുകൾ ബുക്ക് ചെയ്ത് രാഷ്ട്രപതി ഭവൻ മ്യൂസിയം സന്ദർശിക്കാം. ഉദ്യാൻ ഉത്സവ്-II കാലയളവിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി മ്യൂസിയം സന്ദർശിക്കാം.
***

(Release ID: 1945419) Visitor Counter : 100