ആയുഷ്
ഇന്ത്യൻ വൈദ്യശാസ്ത്ര സംവിധാനങ്ങൾക്ക് കീഴിൽ ചികിത്സ തേടുന്ന വിദേശ പൗരന്മാർക്ക് പുതിയ ആയുഷ് വിസ സൗകര്യം ഗവണ്മെന്റ് അവതരിപ്പിച്ചു.
Posted On:
02 AUG 2023 4:50PM by PIB Thiruvananthpuram
ന്യൂഡൽഹി : ആഗസ്റ്റ് 02,2023
വിദേശ പൗരന്മാർക്ക് ആയുഷ് സംവിധാനങ്ങൾ/ഇന്ത്യൻ വൈദ്യശാസ്ത്ര സംവിധാനങ്ങൾക്ക് കീഴിലുള്ള ചികിത്സയ്ക്കായി ഒരു പുതിയ വിഭാഗം ആയുഷ് (AY) വിസ രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്ക് കീഴിലുള്ള ചികിത്സ സംബന്ധിച്ച വിസ മാനുവലിൽ മെഡിക്കൽ വിസ സംബന്ധിച്ച -അദ്ധ്യായം 11-ന് ശേഷം ,ഒരു പുതിയ അദ്ധ്യായം അതായത് അദ്ധ്യായം 11A ആയി – ആയുഷ് വിസ ഉൾപ്പെടുത്തി. അതിനനുസരിച്ച് ആവശ്യമായ ഭേദഗതികൾ 2019 ലെ വിസ മാനുവലിന്റെ വിവിധ അധ്യായങ്ങളിൽ വരുത്തിയിട്ടുണ്ട്.
പുതിയ ആയുഷ് വിസ സംവിധാനം സൃഷ്ടിക്കുന്നത് ഇന്ത്യയിലേക്കുള്ള മെഡിക്കൽ യാത്ര വർദ്ധിപ്പിക്കുമെന്നും (Medical Value Travel), ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ആഗോള ശ്രദ്ധാകേന്ദ്രമാക്കുമെന്നും കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.
മെഡിക്കൽ സേവനം തേടിയുള്ള ഇന്ത്യയിലേക്കുള്ള യാത്ര സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. ഗ്ലോബൽ വെൽനസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ജിഡബ്ല്യുഐ) ‘ ആഗോള ക്ഷേമ സമ്പദ് വ്യവസ്ഥ : കോവിഡിനു ശേഷം ’എന്ന റിപ്പോർട്ട് അനുസരിച്ച്, ആഗോള ആരോഗ്യ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം 9.9% വളർച്ച കൈവരിക്കും. ആയുഷ് അധിഷ്ഠിത ആരോഗ്യ സംരക്ഷണ- ക്ഷേമ സമ്പദ്‌വ്യവസ്ഥ 2025 ഓടെ 70 ബില്യൺ ഡോളറായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.
(Release ID: 1945139)
Visitor Counter : 234