രാജ്യരക്ഷാ മന്ത്രാലയം
INS സഹ്യാദ്രിയും INS കൊൽക്കത്തയും ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക്
Posted On:
18 JUL 2023 12:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 18, 2023
തെക്ക് കിഴക്കൻ ഇന്ത്യൻ സമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ രണ്ട് മുൻനിര നാവിക കപ്പലുകളായ ഐഎൻഎസ് സഹ്യാദ്രി, ഐഎൻഎസ് കൊൽക്കത്ത എന്നിവ 2023 ജൂലൈ 17 ന് ജക്കാർത്തയിലെത്തി. കപ്പലുകൾക്ക് ഇന്തോനേഷ്യൻ നാവികസേന ഊഷ്മളമായ സ്വീകരണം നൽകി.
പോർട്ട് കോളിനിടെ, ഇരു നാവികസേനകളും തമ്മിലുള്ള പരസ്പര സഹകരണവും ധാരണയും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഇന്ത്യൻ, ഇന്തോനേഷ്യൻ നാവിക സേനകളിലെ ഉദ്യോഗസ്ഥർ വിപുലമായ പ്രൊഫഷണൽ ഇടപെടലുകൾ, സംയുക്ത യോഗ സെഷനുകൾ, കായിക മത്സരങ്ങൾ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ എന്നിവയിൽ ഏർപ്പെടും.
രണ്ട് നാവികസേനകൾക്കിടയിൽ ഇതിനകം നിലനിൽക്കുന്ന ഉയർന്ന അളവിലുള്ള പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് രണ്ട് കപ്പലുകളും ഇൻഡോനേഷ്യൻ നാവികസേനയുമായി കടലിൽ ഒരു മാരിടൈം പാർട്ണർഷിപ്പ് അഭ്യാസത്തിൽ (MPX) പങ്കെടുക്കും.
ഐഎൻഎസ് സഹ്യാദ്രി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മൂന്നാമത്തെ പ്രൊജക്റ്റ്-17 ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റാണ്. പ്രോജക്റ്റ്-15 എ ക്ലാസിന്റെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ സ്റ്റെൽത്ത് ഡിസ്ട്രോയറാണ് ഐഎൻഎസ് കൊൽക്കത്ത. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിലാണ് രണ്ട് കപ്പലുകളും നിർമ്മിച്ചിരിക്കുന്നത്.
(Release ID: 1940462)
Visitor Counter : 122